13 പേരുടെ മൃതദേഹം ഡല്‍ഹിയിലേക്ക് കൊണ്ടുപോയി: അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ രാഷ്ട്രപതി വിമാനത്താവളത്തില്‍ എത്തും
ന്യൂഡല്‍ഹി: കൂനൂരിലുണ്ടായ ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ട് മരിച്ച സംയുക്ത സേനാ മേധാവി ബിപിന്‍ ലക്ഷ്മണ് സിങ് റാവത്തിന്റേതടക്കം 13 പേരുടെയും മൃതദേഹം സുലൂരിലെ വ്യോമ കേന്ദ്രത്തിലെത്തിച്ച് ഡല്‍ഹിയിലേക്ക് കൊണ്ടുപോയി. വൈകീട്ട് ഡല്‍ഹിയിലെത്തിക്കും.
ഡല്‍ഹി പാലം വിമാനത്താവളത്തിലാണ് മൃതദേഹം എത്തിക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, പ്രതിരോധ സഹമന്ത്രി അജയ് ഭട്ട്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവര്‍ ഇന്ന് വൈകുന്നേരം പാലം സൈനിക വിമാനത്താവളത്തില്‍ ഭൗതികശരീരങ്ങള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കും. അപകടത്തില്‍പ്പെട്ട സൈനികരുടെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞ ശേഷമാണ് മൃതദേഹം വിട്ടുനല്‍കും. അതിന് മുമ്പ് പ്രത്യേക പരിശോധനയും നടത്തും.
വെല്ലിങ്ടണിലെ സൈനിക മൈതാനിയില്‍ ഗാര്‍ഡ് ഓണര്‍ നല്കി റോഡ് മാര്‍ഗം വിലാപയാത്രയായാണ് സുലൂരിലെത്തിച്ചത്. അതേസമയം അപകടത്തില്‍ പരിക്കേറ്റ ക്യാപ്റ്റന്‍ വരുണ്‍ സിങിനെ വിദഗ്ധ ചികിത്സക്കായി ബംഗളൂരുവിലേക്ക് കൊണ്ടുപോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."