HOME
DETAILS

കണ്ണൂര്‍ യൂനിവേഴ്സിറ്റി ചാലയിലെ കാംപസ് നിര്‍ത്തലാക്കാനുള്ള നീക്കം ഉപേക്ഷിക്കണം: എന്‍.എ നെല്ലിക്കുന്ന്

  
backup
August 29 2016 | 01:08 AM

%e0%b4%95%e0%b4%a3%e0%b5%8d%e0%b4%a3%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%af%e0%b5%82%e0%b4%a8%e0%b4%bf%e0%b4%b5%e0%b5%87%e0%b4%b4%e0%b5%8d%e0%b4%b8%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf


കാസര്‍കോട്: കണ്ണൂര്‍ യൂനിവേഴ്‌സിറ്റി കാസര്‍കോട് ചാലയിലെ കാംപസ് നിര്‍ത്തലാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ആവശ്യപ്പെട്ടു. കാസര്‍കോടിന്റെ വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യമാക്കി 2000ലാണ് കണ്ണൂര്‍ യൂനിവേഴ്‌സിറ്റി കാസര്‍കോട് നഗരസഭയിലെ ചാലയില്‍ കാംപസ് ആരംഭിച്ചത്.
എന്നാല്‍ സര്‍വകലാശാലയിലെ ചില തല്‍പരകക്ഷികള്‍ കാംപസിനെ ഗൗനിക്കുന്നില്ലെന്ന് മാത്രമല്ല, പൂട്ടിക്കാനുള്ള തന്ത്രങ്ങളാണ് ആവിഷ്‌കരിച്ചുകൊണ്ടിരിക്കുന്നത്. കാംപസ് സന്ദര്‍ശിക്കാനോ വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ ചെവികൊള്ളാനോ സര്‍വകലാശാല അധികൃതര്‍ക്ക് താല്‍പര്യമില്ലെന്നാണ് ആക്ഷേപം.
എം.ബി.എ കോഴ്‌സിന് ചേരാന്‍ ഇത്തവണ പതിനാല് വിദ്യാര്‍ഥികള്‍ അപേക്ഷിച്ചിരുന്നു. എം.സി.എ കോഴ്‌സിലേക്ക് അഞ്ചുപേരും അപേക്ഷിച്ചു. എന്നാല്‍ കാസര്‍കോട് കാംപസില്‍ പ്രവേശനം നല്‍കിയില്ല. യൂനിവേഴ്‌സിറ്റിയുടെ മറ്റൊരു കാംപസിലേക്ക് ഈ വിദ്യാര്‍ഥികളെ ട്രാന്‍സ്ഫര്‍ ചെയ്യുകയായിരുന്നു സ്ഥാപനാധികൃതര്‍.
ചില ഉന്നത ഉദ്യോഗസ്ഥരുടെ ചിറ്റമ്മ നയത്തിന്റെ ഭാഗമാണിത്. ഒന്നാം വര്‍ഷത്തില്‍ രണ്ട് കോഴ്‌സുകള്‍ക്കും കുട്ടികള്‍ ഇല്ലാതായാല്‍ കാംപസ് പൂട്ടേണ്ടിവരും. പതിനാലും അഞ്ചും മതിയായ അംഗബലമല്ല എന്ന ന്യായം പറഞ്ഞാണ് രണ്ട് കോഴ്‌സുകളും നിര്‍ത്തലാക്കിയത്. ഇതിനെക്കാളും കുറഞ്ഞ അംഗസംഖ്യയോടു കൂടിയാണ് മറ്റു കാംപസുകളില്‍ ഈ കോഴ്‌സുകള്‍ നടത്തുന്നത്.
പുതിയ ബാച്ചിന്റെ അഭാവം കാസര്‍കോട് കാംപസില്‍ പഠനം നടത്തിക്കൊണ്ടിരിക്കുന്നതും പഠനം പൂര്‍ത്തിയായതുമായ നിരവധി വിദ്യാര്‍ഥികളുടെ ഭാവിയെ പ്രതികൂലമായി ബാധിക്കും. അഡ്മിഷന്‍ തിയതി കഴിഞ്ഞതിന് ശേഷം നിരവധി വിദ്യാര്‍ഥികള്‍ വരുന്നുണ്ടെങ്കിലും സ്‌പോട്ട് അഡ്മിഷന്‍ അനുവദിക്കാന്‍ അധികൃതര്‍ തയാറാവുന്നില്ല.
കാസര്‍കോടിന്റെ പിന്നാക്കാവസ്ഥ കണക്കിലെടുത്ത് സ്ഥാനപങ്ങള്‍ നിലനിര്‍ത്താന്‍ ശ്രമിക്കുന്നതിന് പകരം ഇല്ലാത്ത ന്യായങ്ങള്‍ നിരത്തി പൂട്ടിക്കാനുള്ള നീക്കത്തെ ചെറുത്തുതോല്‍പ്പിക്കാന്‍ കാസര്‍കോട്ടുകാര്‍ ഒന്നിച്ചു നില്‍ക്കണമെന്ന് എം.എല്‍.എ പറഞ്ഞു. കണ്ണൂര്‍ യൂനിവേഴ്‌സിറ്റിയുടെ നീതികരിക്കാനാവാത്ത നിലപാടിനെതിരെ ഗവര്‍ണര്‍ക്കും വിദ്യാഭ്യാസ മന്ത്രിക്കും എം.എ.എല്‍ പരാതി നല്‍കി.

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യായാമം ചെയ്യുന്നവര്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറ്റി; ചൈനയില്‍ 35 പേര്‍ മരിച്ചു

International
  •  a month ago
No Image

ഫലസ്തീന്‍ ലബനാന്‍ വിഷയങ്ങള്‍; ചര്‍ച്ച നടത്തി ഇറാന്‍ പ്രസിഡണ്ടും സഊദി കിരീടാവകാശിയും

Saudi-arabia
  •  a month ago
No Image

ബഹ്‌റൈനില്‍ ആകാശവിസ്മയങ്ങളുടെ മൂന്ന് നാളുകള്‍; ഇന്റര്‍നാഷണല്‍ എയര്‍ഷോക്ക് നാളെ തുടക്കം

bahrain
  •  a month ago
No Image

പനിക്ക് സ്വയം ചികിത്സ പാടില്ല: ഡെങ്കിപ്പനിക്കും എലിപ്പനിക്കുമെതിരെ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

Kerala
  •  a month ago
No Image

തനിക്കും കുടുംബത്തിനുമെതിരെയുള്ള വ്യാജവാര്‍ത്തകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: പി.പി ദിവ്യ

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് എലിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു; രണ്ട് പേര്‍ ചികിത്സയില്‍

Kerala
  •  a month ago
No Image

മുന്‍ മന്ത്രി എം.ടി പത്മ അന്തരിച്ചു

Kerala
  •  a month ago
No Image

എക്‌സാലോജിക്-സി.എം.ആര്‍.എല്‍ ഇടപാട്; സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ അന്വേഷണ ഏജന്‍സിക്ക് സമയം അനുവദിച്ച് ഹൈക്കോടതി

Kerala
  •  a month ago
No Image

2013 ലെ വഖഫ് ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ല;  കേസ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  a month ago
No Image

സംസ്ഥാനത്ത് അഞ്ച് ദിവസം മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago