ഭിന്നശേഷിക്കാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കും: മന്ത്രി
കണ്ണൂര്‍: ഭിന്നശേഷിയുള്ളവരെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുന്നതിന്റെ ഭാഗമായി അവര്‍ക്ക് കൂടുതല്‍ സൗകര്യങ്ങളൊരുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ.
അംഗപരിമിതര്‍ക്കായുള്ള മെഗാ പരിശോധനാ ക്യാംപ് മുനിസിപ്പല്‍ ഹൈസ്ക്കൂളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. കഴിഞ്ഞ മൂന്നു വര്‍ഷമായി മുടങ്ങിക്കിടന്ന പി.എസ്.സി വഴിയുള്ള ഡോക്ടര്‍മാരുടെ നിയമനം വീണ്ടും ആരംഭിച്ചിട്ടുണ്ട്. പി.എസ്.സി ലിസ്റ്റില്‍ നിന്ന് 400 പേര്‍ക്ക് നിയമനം നല്‍കിയതില്‍ 250 ലേറെ പേര് ഇതിനകം ജോലിയില്‍ പ്രവേശിച്ചു കഴിഞ്ഞു. മൂന്നു മാസത്തിനകം 250 ഓളം ഡോക്ടര്‍മാരുടെ പുതിയ തസ്തികകള്‍ നിര്‍മിച്ചതായും മന്ത്രി അറിയിച്ചു. തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി ചടങ്ങില്‍ അധ്യക്ഷനായി. മേയര്‍ ഇ.പി ലത, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, കൗണ്‍സിലര്‍ ലിഷ ദീപക്, ഡോ. അശീല്, എന്‍ ഷീബ, ഡോ. മനോജ് എ.ടി, കെ.വി ഡോ. ലതീഷ്, ടി.വി ഭാസ്ക്കരന്‍, കെ രാജീവന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."