അഭിമാനമുയര്‍ത്തിയ തുഴച്ചില്‍ താരങ്ങള്‍ക്ക് നാടിന്റെ സ്‌നേഹാദരം
ചെറുവത്തൂര്‍: പുന്നമടക്കായലില്‍ തുഴക്കരുത്തു കാട്ടിയ വടക്കിന്റെ താരങ്ങള്‍ക്ക് നാടിന്റെ ആദരം. നെഹ്‌റു ട്രോഫി വള്ളം കളിയില്‍ നടുഭാഗം ചുണ്ടനെ രണ്ടാം സ്ഥാനത്തേക്ക് തുഴഞ്ഞെത്തിച്ച മയ്യിച്ചയിലെയും പരിസര പ്രദേശങ്ങളിലെയും താരങ്ങളെയാണ് മയ്യിച്ചയില്‍ പൗരാവലി ആദരിച്ചത്.
നാട്ടുകാര്‍ ഒന്നടങ്കം അണിനിരന്ന വര്‍ണാഭമായ ഘോഷയാത്രയോടെ ദേശീയപാതയോരത്ത് നിന്നും താരങ്ങളെ വയല്‍ക്കര ഭഗവതി ക്ഷേത്ര ഓഡിറ്റോറിയത്തിലേക്ക് ആനയിച്ചു.
നടുഭാഗം ചുണ്ടന്‍ മത്സരത്തിനിറക്കിയ കുട്ടനാട് എടത്വ വില്ലേജ് ബോട്ട് ക്ലബ്ബ് പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുക്കാന്‍ മയ്യിച്ചയില്‍ എത്തിയിരുന്നു.
വള്ളം കളിയോടുള്ള അതിയായ സ്‌നേഹവും കഠിന പരിശ്രമവുമാണ് അഭിമാനനേട്ടത്തിലേക്ക് തങ്ങളെ കൈപിടിച്ചുയര്‍ത്തിയതെന്നു അവര്‍ പറഞ്ഞു. ആദര സമ്മേളനം മുന്‍ എം.എല്‍.എ കെ. കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. കെ.വി കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു. എ.ഡി.എം കെ.അംബുജാക്ഷന്‍ ഉപഹാര സമര്‍പ്പണം നടത്തി. എം.വി ജയശ്രീ, പി.വി കുഞ്ഞിക്കണ്ണന്‍, മയ്യിച്ച പി ഗോവിന്ദന്‍, കെ കെ കുമാരന്‍ വൈദ്യര്‍, ടി.പി സുകുമാരന്‍, എം.പി പത്മനാഭന്‍, വി വി ബാലകൃഷ്ണന്‍, എം.രാമകൃഷ്ണന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."