HOME
DETAILS

ധീരരായ അന്വേഷകർക്ക് വംശനാശം സംഭവിച്ചിട്ടില്ല

  
backup
December 16 2021 | 03:12 AM

7865345630-2


ലേഖിംപൂർ കർഷകകൂട്ടക്കൊല അന്വേഷിച്ച പ്രത്യേക സംഘം ഇന്ത്യൻ ജനതയ്ക്ക് വലിയൊരു സന്ദേശമാണ് നൽകുന്നത്. നിർഭയരായ പൊലിസ് ഉദ്യോഗസ്ഥരുടെ വംശം ഈ സത്യാനന്തര കാലത്ത് ഇല്ലാതായിട്ടില്ലെന്ന ആഹ്ലാദകരമായ സന്ദേശമാണത്. ലേഖിംപൂർ ഖേരിയിൽ കർഷക റാലിയിലേക്ക് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര ബോധപൂർവം വാഹനം ഓടിച്ചുകയറ്റുകയായിരുന്നു എന്നും അതൊരു ആസൂത്രിത കൂട്ടക്കൊലയായിരുന്നുവെന്നും പ്രത്യേക അന്വേഷണ സംഘം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് ഇന്നത്തെ ഇന്ത്യയിൽ ധീരമായ നിലപാട് തന്നെയാണ്. ഈയൊരു പശ്ചാത്തലത്തിൽ അജയ് മിശ്ര നിർബന്ധമായും മന്ത്രി പദവിയൊഴിയേണ്ടിവരും. ഇത് സംബന്ധിച്ച് കടുത്ത വാഗ്വാദമാണ് പാർലമെൻ്റിൽ ഇന്നലെ പ്രതിപക്ഷവും ഭരണപക്ഷവും തമ്മിലുണ്ടായത്. തൻ്റെ മകൻ സംഭവസ്ഥലത്ത് ഇല്ലായിരുന്നുവെന്നും ദൂരെ എവിടെയോ ആയിരുന്നുവെന്നുമുള്ള മന്ത്രി അജയ് മിശ്രയുടെ വാദമാണ് പ്രത്യേക അന്വേഷണ സംഘം പൊളിച്ചടുക്കിയത്. കുറ്റവാളിയെ സംരക്ഷിക്കാൻ കേന്ദ്ര മന്ത്രിയും കൂട്ടുനിന്നുവെന്ന് ഇതോടെ വ്യക്തമായിട്ടുണ്ട്. അതിനാൽ കേന്ദ്ര മന്ത്രിയുടെ പേരും പ്രതിപ്പട്ടികയിൽ വരേണ്ടതുണ്ട്.


നാല് കർഷകരും പ്രാദേശിക മാധ്യമ പ്രവർത്തകനും ഉൾപ്പെടെ 8 പേർ മരിച്ച കേസിൽ ആശിഷ് മിശ്രക്കെതിരേ വധശ്രമം, മാരകായുധങ്ങൾ കൊണ്ട് ഗുരുതരമായ പരുക്കേൽപ്പിക്കൽ, പൊതുലക്ഷ്യത്തോടെ പലരുമായും ചേർന്നുള്ള കുറ്റകൃത്യം നടപ്പാക്കൽ തുടങ്ങിയ വകുപ്പുകൾ കൂടി ചേർക്കാൻ അന്വേഷണ സംഘം അനുമതി തേടിയിരിക്കുകയാണ്. അബദ്ധമോ ആശ്രദ്ധയോ മൂലമല്ല ബോധപൂർവമാണ് കർഷകരെ കൂട്ടക്കൊല ചെയ്യാൻ ആശിഷ് മിശ്ര ശ്രമിച്ചതെന്നിരിക്കെ, കൊലപാതകിയാണ് കേന്ദ്രമന്ത്രിയുടെ മകൻ. അജയ് മിശ്ര മകനെ ന്യായീകരിച്ച സ്ഥിതിക്ക് അയാളും ഗൂഢാലോചനയിൽ പങ്കാളിയാണ്. കൂട്ടക്കൊലയ്ക്ക് ശേഷം മകനെയും കൂട്ടുപ്രതികളായ 13 പേരെയും സംരക്ഷിക്കുന്ന നിലപാട് എടുത്തതിനാൽ കുറ്റവാളികളെ സംരക്ഷിച്ചതിനും അജയ് മിശ്ര തെറ്റുകാരനാണ്. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിക്കപ്പെട്ട കുറ്റപത്രത്തിൽ അജയ് മിശ്രയുടെ പേരില്ലാതെ പോയത് അയാൾ പ്രത്യക്ഷത്തിൽ കൊലപാതക സംഘത്തിൽ ഉൾപ്പെടാത്തതിനാലായിരിക്കാം. നേരത്തെ പ്രതികളുടെ പേരിൽ ലഘുവായ കുറ്റങ്ങളായിരുന്നു ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ചുമത്തിയിരുന്നത്. പ്രത്യേക അന്വേഷണ സംഘം കൊലപാതകമടക്കമുള്ള കുറ്റങ്ങൾ കുറ്റപത്രത്തിൽ ചേർത്തതിനാൽ പ്രതികൾക്കെതിരേ അത്തരം വകുപ്പുകൾ ചേർക്കാൻ മജിസ്ട്രേറ്റ് കോടതി നിർബന്ധിതമാകും.


ഒക്ടോബർ മൂന്നിനായിരുന്നു യു.പിയിലെ ലേഖിംപൂർ ഖേരിയിൽ കർഷക മാർച്ചിലേയ്ക്ക് ആശിഷ് മിശ്ര തൻ്റെ എസ്.യു.വി കാർ ഓടിച്ചുകയറ്റി കൊലപാതകം നടത്തിയത്. കുറ്റപത്രം സമർപ്പിക്കപ്പെട്ടതിൻ്റെ പശ്ചാത്തലത്തിൽ കേന്ദ്രമന്ത്രി അജയ് മിശ്രയെ മന്ത്രിസഭയിൽ നിന്നു പുറത്താക്കണമെന്നും പ്രധാനമന്ത്രി ഒരിക്കൽക്കൂടി മാപ്പു ചോദിക്കണമെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം പാർലമെൻ്റിൽ ആവശ്യപ്പെട്ടിരുന്നു. കർഷക സമരം പരാജയപ്പെടുത്തുവാൻ കേന്ദ്ര സർക്കാർ ആവനാഴിയിലെ അസ്ത്രങ്ങൾ മുഴുവനും പ്രയോഗിച്ചിട്ടും വിജയിച്ചില്ല. ഒടുവിൽ കർഷക ശക്തിക്ക് മുമ്പിൽ മുട്ടുകുത്തിയ കേന്ദ്ര സർക്കാർ നിരുപാധികം കീഴടങ്ങുകയായിരുന്നു. സർക്കാരിൻ്റെ സദുദ്ദേശ്യം കർഷകരെ ബോധ്യപ്പെടുത്തുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നും കർഷകർക്കുണ്ടായ കഷ്ടനഷ്ടത്തിൽ അതിയായ സങ്കടമുണ്ടെന്നും കർഷകരോട് മാപ്പു ചോദിക്കുന്നുവെന്നുമായിരുന്നു കർഷകർ ഉയർത്തിയ ആവശ്യങ്ങൾ അംഗീകരിച്ചുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസ്താവന. ഈ പ്രസ്താവനയെ പരാമർശിച്ചു കൊണ്ടാണ് പ്രധാനമന്ത്രിക്ക് മാപ്പു ചോദിക്കാനുള്ള രണ്ടാമത്തെ അവസരമാണ് കൈവന്നതെന്ന പരിഹാസശരം രാഹുൽ ഗാന്ധി തൊടുത്തത്.


സുശക്തമായി സമര രംഗത്ത് ഉറച്ചുനിന്നാൽ ഏതൊരു ഭരണകൂട ഭീകരതയേയും തോൽപിക്കാൻ കഴിയുമെന്ന് കർഷക സമരവിജയം ഇന്ത്യൻ ജനതയ്ക്ക് നൽകുന്ന പാഠമാണ്. അതിനോടൊപ്പം നിൽക്കുന്നുണ്ട് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കുറ്റപത്രവും. കർഷകർക്കും ഇന്ത്യൻ ജനതയ്ക്കും കൂടുതൽ ആത്മവിശ്വാസം നൽകുന്നതും കൂടിയാണ് ലേഖിംപൂർ കൂട്ടക്കൊലയിൽ പ്രത്യേക അന്വേഷണ സംഘം നൽകിയ റിപ്പോർട്ട്. പ്രതികൾക്കെതിരേ കൊലക്കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം കോടതിയെ സമീപിക്കുമെന്നും ഇത് കേവലം അശ്രദ്ധകൊണ്ട് സംഭവിച്ചതല്ലെന്നും കൊല്ലണമെന്ന കൃത്യമായ ലക്ഷ്യത്തോടെ നടത്തിയതാണെന്നുമുള്ള, അന്വേഷണ സംഘത്തിനു നേതൃത്വം നൽകിയ ഓഫിസർ വിജയ്റാം ദിവാകറിൻ്റെ വാക്കുകൾ ഇന്ത്യയിലെ നീതിയും ന്യായവും പൂർണമായും ഫാസിസ്റ്റ് ശക്തികൾക്ക് കീഴടങ്ങിയിട്ടില്ലെന്നതിൻ്റെ തെളിവുകൂടിയാണ്. സി.ബി.ഐയേയും ഇ.ഡിയേയും ബി.ജെ.പി ഭരണകൂടം രാഷ്ട്രീയ എതിരാളികൾക്കെതിരേ നിരന്തരം ഉപയോഗിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ തന്നെയാണ്, കൂരിരുട്ടിലെ നക്ഷത്രങ്ങൾ പോലെ ഇത്തരം ധീരശബ്ദങ്ങളും ഉയരുന്നത്. ഇത് ഇന്ത്യൻ നീതിന്യായ വ്യവസ്ഥയ്ക്ക് മാത്രമല്ല കരുത്ത് പകരുന്നത്.
നരേന്ദ്ര മോദിയുടെയും ആദിത്യനാഥിൻ്റെയും അജയ് മിശ്രയുടെയും പ്രീതിയായിരുന്നു അന്വേഷണ സംഘം ആഗ്രഹിച്ചിരുന്നതെങ്കിൽ, മാർച്ച് നടത്തുകയായിരുന്ന കർഷകരുടെ ഇടയിലേക്ക് ബോധപൂർവമായിരുന്നില്ല കേന്ദ്ര മന്ത്രിയുടെ മകൻ കാറോടിച്ചതെന്ന റിപ്പോർട്ട് നൽകാമായിരുന്നു. അതുവഴി അവർക്ക് സ്ഥാനക്കയറ്റവും കിട്ടുമായിരുന്നു. ഇ.ഡിയുടെ തലവൻ്റെ കാലാവധി നീട്ടിക്കൊടുത്തത് പോലെയുള്ള സൗജന്യങ്ങൾ എസ്.ഐ.ടിക്കും (സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീം) അതിൻ്റെ തലവൻ വിജയ്റാം ദിവാകറിനും നിഷ്പ്രയാസം കിട്ടുമായിരുന്നു. അത്രമേൽ ബി.ജെ.പി സർക്കാരിനെ സമ്മർദത്തിലാക്കിയതായിരുന്നു ലേഖിംപൂർ കൂട്ടക്കൊല. അടുത്ത വർഷം ആദ്യം യു.പിയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ലേഖിംപൂർ കൂട്ടക്കൊലയിൽ ബി.ജെ.പിക്ക് പങ്കില്ലെന്ന് വരുത്തി തീർക്കേണ്ടത് മറ്റാരേക്കാളും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അത്യന്താപേക്ഷിതമാണ്. ആ ദുരാഗ്രഹത്തിന് മുകളിലാണ് എസ്.ഐ.ടി സംഘം ആണിയടിച്ചത്. ഭരണകൂടത്തിൽ നിന്ന് ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളെ തെല്ലും ഭയക്കാതെയാണ് അവർ അവരുടെ കടമ നിർവഹിച്ചിരിക്കുന്നത്.


നിഷ്പക്ഷമായ കുറ്റാന്വേഷണം ഇന്ത്യയിൽ തീർത്തും അപ്രസക്തമായിട്ടില്ലെന്നും ജനാധിപത്യവും മതേതരത്വവും എല്ലാ വെല്ലുവിളികളേയും നേരിട്ട് മുമ്പോട്ട് പോവുക തന്നെ ചെയ്യുമെന്നും കാർഷിക സമരവിജയം നൽകിയ സന്ദേശമാണെങ്കിൽ, നട്ടെല്ല് ഫാസിസ്റ്റ് ശക്തികൾക്ക് പണയപ്പെടുത്താത്ത ധീരരായ പൊലിസ് ഉദ്യോഗസ്ഥർ നാമാവശേഷമായിട്ടില്ലെന്ന സന്ദേശമാണ് എസ്.ഐ.ടി സംഘം നൽകുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മസ്കത്തിൽ നിന്നും തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 1500-ൽ പരം പ്രവാസികളെ പിടികൂടി

oman
  •  2 months ago
No Image

കുംഭമേളയില്‍ സനാതനികളല്ലാത്തവരുടെ ഭക്ഷണശാലകള്‍ വേണ്ട; ആചാരങ്ങളുടെ ഉറുദു പദങ്ങളും മാറ്റണം; ആവശ്യമുന്നയിച്ച് അഖില ഭാരതീയ അഖാഡ പരിഷത്ത്

National
  •  2 months ago
No Image

കുട്ടനെല്ലൂര്‍ സഹകരണ ബാങ്കിലെ ക്രമക്കേട്; തൃശൂര്‍ സിപിഎമ്മില്‍ കൂട്ട അച്ചടക്ക നടപടി

Kerala
  •  2 months ago
No Image

ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം; 2025-സാമ്പത്തിക വർഷത്തേക്ക് 7150 കോടി ദിർഹമിന്റെ ബജറ്റ് പ്രഖ്യാപിച്ച് യു.എ.ഇ

uae
  •  2 months ago
No Image

'അവര്‍ സംഘത്തെ മുന്നേ അറിഞ്ഞിരുന്നു';  മുന്‍ ഐപിഎസ് ശ്രീലേഖയുടെ ബി.ജെ.പി പ്രവേശനത്തില്‍ കെ.പി ശശികല

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-09-10-2024

PSC/UPSC
  •  2 months ago
No Image

എമിറേറ്റ്സ് ഇറാൻ വിമാനങ്ങൾ റദ്ദാക്കി

uae
  •  2 months ago
No Image

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡ്; ആദ്യ വിദേശ കാംപസ് ദുബൈയിൽ തുറക്കുന്നു

uae
  •  2 months ago
No Image

ഇത്തിഹാദ് റെയിൽ ആദ്യ രണ്ടു പാസഞ്ചർ സ്റ്റേഷനുകൾ പ്രഖ്യാപിച്ചു

uae
  •  2 months ago
No Image

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

Kerala
  •  2 months ago