HOME
DETAILS

കോണ്‍ഗ്രസിന്റെ 'ഹിന്ദുരാജ്യ' നയത്തില്‍ മൗനം പാലിക്കുന്ന ലീഗ്; രൂക്ഷ വിമര്‍ശനവുമായി കോടിയേരി

  
backup
December 17 2021 | 03:12 AM

kerala-kodiyeri-artcle-42304923111

കോഴിക്കോട്: കോണ്‍ഗ്രസിനും മുസ്‌ലിം ലീഗിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. 'ഹിന്ദുരാജ്യ' നയത്തില്‍ മിണ്ടാട്ടമില്ലാത്ത ലീഗ് എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനത്തിലാണ് വിമര്‍ശനം.

രാജസ്ഥാനിലെ ജയ്പുരില്‍ വടക്കേ ഇന്ത്യയിലെ വിവിധ സംസ്ഥാനത്തുനിന്നുള്ള ആളുകളെക്കൂട്ടി സംഘടിപ്പിച്ച റാലിയില്‍ രാഹുല്‍ ഗാന്ധി 'ഹിന്ദുരാജ്യ' രാഷ്ട്രീയം പ്രഖ്യാപിച്ചു. സോണിയ ഗാന്ധിയുടെയും പ്രിയങ്കയുടെയും സാന്നിധ്യത്തിലായിരുന്നു അത്. ഇന്ത്യ ഹിന്ദുക്കളുടെ രാജ്യമാണെന്നും ഹിന്ദുക്കളുടെ ഭരണത്തിനാണ് തന്റെ പാര്‍ടി നിലകൊള്ളുന്നതെന്നും സംശയലേശമന്യേ രാഹുല്‍ വിളിച്ചോതി. ഇത് കോണ്‍ഗ്രസിലെ മതനിരപേക്ഷ വിശ്വാസികളെപ്പോലും ഞെട്ടിച്ചിരിക്കുകയാണ്. ഹിന്ദുത്വത്തിന്റെ ധാര കോണ്‍ഗ്രസില്‍ ചരിത്രപരമായിത്തന്നെ ഉണ്ടായിരുന്നു. എന്നാല്‍, അത്തരം ശക്തികളോട് പടവെട്ടിയാണ് കോണ്‍ഗ്രസിനുള്ളില്‍ മതനിരപേക്ഷ ആശയം മഹാത്മ ഗാന്ധിയും ജവാഹര്‍ലാല്‍ നെഹ്‌റുവുമൊക്കെ ഉറപ്പിച്ചത്. അവരെല്ലാം ഉറപ്പിച്ച ആണിക്കല്ലുകള്‍ നിര്‍ദാക്ഷിണ്യം പിഴുതെറിയുകയാണ് രാഹുലും സംഘവും- ലേഖനത്തില്‍ അദ്ദേഹം തുറന്നടിച്ചു.


ആര്‍എസ്എസിന്റെ ഹിന്ദുരാഷ്ട്ര വാദത്തെ പരോക്ഷമായും ഒരു പരിധിവരെ പ്രത്യക്ഷമായും പിന്താങ്ങുന്നതാണ് കോണ്‍ഗ്രസ് നേതാവിന്റെ 'ഹിന്ദുരാജ്യം' 'ഹിന്ദുക്കളുടെ ഭരണം' എന്ന ആശയമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നമ്മുടെ രാജ്യം ഒരു മതരാഷ്ട്രമാകുമ്പോള്‍ അത് അഹിന്ദുക്കള്‍ക്ക് മാത്രമല്ല, ഹിന്ദുക്കള്‍ക്കും ആപത്താണ്. ഭരണഘടന വിഭാവനം ചെയ്യുന്ന ഇന്ത്യയില്‍ ഏതെങ്കിലും ജാതിക്കോ മതത്തിനോ മുന്‍ഗണനയില്ല. അതിനാല്‍ ഹിന്ദുരാഷ്ട്രസങ്കല്‍പ്പത്തെ നഖശിഖാന്തം എതിര്‍ക്കുകയും ഒറ്റപ്പെടുത്തുകയുമാണ് ആവശ്യം. അല്ലാതെ അതിനോട് സമരസപ്പെടുംവിധം ഹിന്ദുരാജ്യമെന്ന സമാന മുദ്രാവാക്യം മുഴക്കലല്ല വേണ്ടത്.

യൂത്ത് ലീഗ് സംഘടിപ്പിച്ച വഖഫ് ബോര്‍ഡ് നിയമന വിരുദ്ധ പരിപാടിയേയും കോടികോടിയേരി വിമര്‍ശിച്ചു. മതം, വര്‍ണം, ജാതി, സമുദായം, ഭാഷ തുടങ്ങിയവയുടെ പേരില്‍ വെറുപ്പും വിദ്വേഷവും ശത്രുതയും ഉണ്ടാക്കുന്നതിനെതിരെ നിലകൊള്ളുന്നതാണ് ഇന്ത്യന്‍ ഭരണഘടന. അതിന്റെ സത്തയെ വെല്ലുവിളിക്കുന്ന നടപടികളിലാണ് മുസ്‌ലിം ലീഗ്. മലപ്പുറം അടക്കം ലീഗ് തങ്ങളുടെ ഉരുക്കുകോട്ടകളായി കരുതുന്ന ഇടങ്ങളില്‍പ്പോലും എല്‍ഡിഎഫ് വിജയക്കൊടി പാറിക്കുകയാണ്. ഈ രാഷ്ട്രീയ സാഹചര്യത്തെ മറികടക്കുന്നതിന് പച്ചയായ വര്‍ഗീയതയെ പുറത്തെടുത്തിരിക്കുകയാണ് ലീഗ്. അതിന്റെ വിളംബരമായിരുന്നു വഖഫ് ബോര്‍ഡ് നിയമനത്തിന്റെ പേരുപറഞ്ഞ് മുസ്‌ലിം ലീഗ് കോഴിക്കോട്ട് നടത്തിയ എല്‍ഡിഎഫ് സര്‍ക്കാര്‍വിരുദ്ധ പ്രകടനവും സമ്മേളനവും. സ്വന്തം പ്രവൃത്തികൊണ്ട് ലീഗ് അകപ്പെട്ട ഒറ്റപ്പെടലിലും രാഷ്ട്രീയ പ്രതിസന്ധിയിലും നിന്ന് രക്ഷനേടാന്‍ ലീഗ് കണ്ടെത്തിയിരിക്കുന്നത് വിപത്തിന്റെ വഴിയാണെന്നും ലേഖനത്തില്‍ വിമര്‍ശിക്കുന്നു. പച്ചയായി വര്‍ഗീയത വിളമ്പുകയും ചെയ്തത്. മതനിരപേക്ഷത നിലനിര്‍ത്താന്‍ പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്ന എല്‍ഡിഎഫ് ഭരണം ഇവിടെയുള്ളതുകൊണ്ടാണ് നാട് വര്‍ഗീയ ലഹളകളിലേക്ക് വീഴാത്തത്. ഇന്ത്യയിലെ വലിയ പ്രതിപക്ഷ പാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ്, ബിജെപിയുടെ ഹിന്ദുരാഷ്ട്രത്തെ എതിര്‍ക്കുന്നതിലും തുറന്നുകാട്ടുന്നതിലും വന്‍പരാജയമാണെന്നും ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു.
ജിന്നയുടെ ലീഗിന്റെ ശൈലിയാണ് ഇന്ന് ലീഗ് പയറ്റുന്നതെന്നും കോടിയേരി പറഞ്ഞു. 1946ല്‍ ബംഗാളിനെ വര്‍ഗീയ കലാപത്തിലേക്ക് നയിച്ചത് മുസ്‌ലിം ലീഗാണെന്നും അന്നത്തെ അക്രമ ശൈലിയാണ് ലീഗ് കേരളത്തില്‍ പ്രയോഗിക്കുന്നതെന്നും ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ കോടിയേരി ആരോപിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനകുൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  36 minutes ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  36 minutes ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  an hour ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  an hour ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  an hour ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  2 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  3 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  5 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  5 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  6 hours ago