HOME
DETAILS

ഇന്ന് ലോക ന്യൂനപക്ഷ ദിനം; ആഘോഷങ്ങൾ തകൃതി; ന്യൂനപക്ഷ ക്ഷേമ പദ്ധതികൾ കടലാസിൽ

  
backup
December 18 2021 | 04:12 AM

651561651-2

സ്വന്തം ലേഖിക

കോഴിക്കോട്
ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ ന്യൂനപക്ഷ ദിനാചരണം സമുചിതമായി ആഘോഷിക്കുമ്പോഴും സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗങ്ങളുടെ ഉന്നമനത്തിനായുള്ള നിർദേശങ്ങൾ കടലാസിൽ ഒതുങ്ങുന്നു. ലോക ന്യൂനപക്ഷ ദിനാചരണത്തോടനുബന്ധിച്ച് പ്രമുഖരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ക്യാംപുകളും ചർച്ചകളുമാണ് ഇന്ന് ന്യൂനനപക്ഷ വകുപ്പിന് കീഴിലുള്ള പരിശീലന കേന്ദ്രങ്ങളിലും മറ്റും സംഘടിപ്പിച്ചിരിക്കുന്നത്. ന്യൂനപക്ഷ വിഭാഗത്തിന് അർഹതപ്പെട്ട വഖ്ഫ് നിയമനങ്ങൾ അടക്കം പി.എസ്.സി ക്ക് വിടൽ, മെഡിക്കൽ പി.ജി സംവരണം വെട്ടിച്ചുരുക്കൽ തുടങ്ങികനത്ത തിരിച്ചടികളാണ് സർക്കാർ അവർക്ക് നൽകി കൊണ്ടിരിക്കുന്നത്.


അതേ സമയം, ന്യൂനപക്ഷ ക്ഷേമത്തിനായി വിവിധ കമ്മിഷനുകൾ വച്ച നിർദേശങ്ങൾ നടപ്പാക്കുന്നതിന് ഇംപ്ലിമെൻ്റേണ്ടൻ സെൽ രൂപീകരിക്കണമെന്ന നിരന്തര ആവശ്യം സർക്കാർ ഇതുവരെ നടപ്പാക്കിയിട്ടില്ല. മാത്രമല്ല മുസ് ലിം ന്യൂനപക്ഷം അനർഹമായി പലതും തേടിയെടുത്തു എന്ന വ്യാജ പ്രചാരണം നടന്നപ്പോൾ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസപരവും ഉദ്യോഗസ്ഥ തല പ്രതിനിധ്യവും സംബന്ധിച്ച് ധളവ പത്രം പുറത്തിറക്കണമെന്ന മുറവിളിയും സർക്കാർ അവഗണിച്ചിരിക്കുകയാണ്.
മുസ് ലിംകളുടെ സാമൂഹികവും വിദ്യാഭ്യാസ പരവുമായ ഉന്നമനത്തിന് സച്ചാർ , പാലൊളി കമ്മിറ്റികൾ സമപ്പിച്ച നിർദേശങ്ങളെല്ലാം ഇന്നും സെക്രട്ടേറിയറ്റിലെ ഷെൽഫിൽ ഉറങ്ങുകയാണ്.


2008 ൽ എൽ.ഡി.എഫ് സർക്കാർ അംഗീകരിച്ച പാലൊളി കമ്മിറ്റി ശുപാർശകളുടെ 25 ശതമാനം പോലും മുസ്‌ലിംകളുടെ കാര്യത്തിൽ നടപ്പായിട്ടില്ല. സച്ചാർ കമ്മറ്റി റിപ്പോർട്ട് പതിനഞ്ചു വർഷം പിന്നിടുമ്പോൾ അഞ്ചു വർഷം യു.ഡി എഫും പത്തു വർഷം എൽ.ഡി.എഫും ഭരിച്ചിട്ടും 2016ലും 2021 ലും എൽ.ഡി.എഫ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ അപ്പടി നിലനിൽക്കുന്നു. പാലോളി റിപ്പോർട്ടിനെ തെരഞ്ഞെടുപ്പ് വാഗ്ദാനത്തിനുള്ള ഉപാധിയായി മാത്രമേ സർക്കാരുകളും മുന്നണികളും കാണുന്നുള്ളൂ എന്ന വിമർശനവും ഉയരുന്നുണ്ട്.
കേരളത്തിൽ മുസ് ലിം പെൺകുട്ടികൾക്ക് ഹോസ്റ്റൽ സൗകര്യത്തോടെയുള്ള വിദ്യാഭ്യാസ കേന്ദ്രം, സ്കോളർ ഷിപ്പ് അനുവദിക്കൽ, മലബാറിൽ കൂടുതൽ ആർട്സ് ആൻ്റ് സയൻസ് കോളജുകൾ, അറബി ഉറുദു ഭാഷാ പ്രോത്സാഹനം, മുസ് ലിം കോളജുകളിൽ പുതിയ കോഴ്സുകൾ, മുസ് ലിം ഭൂരിപക്ഷ മേഖല ക ളിൽ പുതിയ സങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഗൾഫ് രാജ്യങ്ങളിൽ കേരളത്തിലെ സർവകലാശാലകളുടെ വിദൂര വിദ്യാഭ്യാസ കേന്ദ്രങ്ങൾ തുടങ്ങി അനവധി നിർദേശങ്ങൾ സച്ചാർ പാലൊളി കമ്മിറ്റികൾ മുന്നോട്ടുവച്ചിരുന്നെങ്കിലും നടപ്പാക്കിയിട്ടില്ല.


കോച്ചിങ് സെൻ്ററുകളും സ്കോളർഷിപ്പും തുടങ്ങിയതാണ് ഒരു പതിറ്റാണ്ടു കഴിഞ്ഞിട്ടും ഇക്കാര്യത്തിൽ മാറി മാറി വന്ന സർക്കാരുകൾ സ്വീകരിച്ച നടപടി. ന്യൂനപക്ഷ ക്ഷേമത്തിൻ്റെ പേരിൽ 2018ൽ മുഖ്യമന്ത്രി കോഴിക്കോട്ട് മുസ് ലിം സംഘടനകളുടെ യോഗം വിളിച്ചിരുന്നു. ക്രിയാത്മകമായ പല നിർദേശങ്ങളും മുസ് ലിം സംഘടനാ നേതാക്കൾ മുഖ്യമന്ത്രിക്കു മുന്നിൽ വച്ചെങ്കിലും ഇതിൽ പിന്നീട് നടപടിയൊന്നും ഉണ്ടായിട്ടില്ല. മലബാറിൽ പ്ലസ്ടു സീറ്റ് വർധിപ്പിക്കണമെന്നായിരുന്നു ഇതിലൊരു പ്രധാന ആവശ്യം. എന്നാൽ ഫുൾ എ പ്ലസ് ലഭിച്ച വിദ്യാർഥികൾ പോലും പ്ലസ് വണ്ണിന് സീറ്റ് ലഭിക്കാതെ പുറത്തിരിക്കുന്ന മലബാറിൽ ഏതാനും താൽക്കാലിക ബാച്ചുകൾ നൽകി യഥാർഥ പരിഹാരത്തിൽ നിന്ന് ഒളിച്ചോടുകയാണ് സർക്കാർ. മാത്രമല്ല ജുവൈനൽ ജസ്റ്റിസ് ആക്റ്റ് പ്രകാരം യതീംഖാനകൾക്ക് ഉണ്ടാകുന്ന പ്രശ്നക്കൾക്ക് പരിഹാരം കാണണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടിട്ടില്ല.27 ശതമാനം മുസ്‌ലിംകളും 18 ശതമാനം ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളടക്കം ജനസംഖ്യയുടെ 45 ശതമാനത്തിലധികമുള്ളവരോട് സംസ്ഥാന സർക്കാർ കടുത്ത വിവേചനമാണ് പുലർത്തുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുഴല്‍പ്പണം ആറു ചാക്കില്‍ എത്തിച്ചു; ധര്‍മ്മരാജന് മുറി ഏര്‍പ്പെടുത്തി: കൊടകര ഹവാല കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍

Kerala
  •  a month ago
No Image

സമസ്തയെ ദുര്‍ബലപ്പെടുത്താന്‍ അനുവദിക്കില്ല.

Kerala
  •  a month ago
No Image

ഒഴിഞ്ഞു പോകാന്‍ നിര്‍ദ്ദേശം പിന്നാലെ തീവര്‍ഷം; ദക്ഷിണ ലബനാനില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്‌റാഈല്‍

International
  •  a month ago
No Image

ദീപാവലിനാളിൽ പുകമൂടി ഡൽഹി

National
  •  a month ago
No Image

മുനമ്പം വഖഫ് ഭൂമി വിഷയം സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കണം- പി.കെ കുഞ്ഞാലിക്കുട്ടി

Kerala
  •  a month ago
No Image

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത

Weather
  •  a month ago
No Image

'ഇന്ത്യ ഒരു രാജ്യം ഒരു മതേതര സിവില്‍ കോഡ്' രീതിയിലേക്ക്' പ്രധാനമന്ത്രി

National
  •  a month ago
No Image

'തന്തക്ക് പറഞ്ഞാല്‍ അതിനപ്പുറത്തെ തന്തക്കാണ് പറയേണ്ടത്, അത് ഞാന്‍ പറയുന്നില്ല' സുരേഷ് ഗോപിക്ക് എം.വി ഗോവിന്ദന്റെ മറുപടി

Kerala
  •  a month ago
No Image

ഇന്ദിരാ ഗാന്ധി: ഇന്ത്യയുടെ ഉരുക്ക് വനിത 

National
  •  a month ago
No Image

'എന്റ കുഞ്ഞിന് മരുന്നിനായി ഞാന്‍ എവിടെ പോവും' യുഎന്‍ അഭയാര്‍ഥി ഏജന്‍സിയുടെ നിരോധനത്തില്‍ ആശങ്കയിലായി ഫലസ്തീന്‍ ജനത

International
  •  a month ago