വിവാഹപ്രായം ഉയര്‍ത്തുന്നതിനെതിരെ ഡി.വൈ.എഫ്.ഐയും രംഗത്ത്
ഡല്‍ഹി: പെണ്‍കുട്ടികളുടെ വിവാഹപ്രായം വര്‍ധിപ്പിക്കുന്നതിനെതിരെ ഡി.വൈ.എഫ്.ഐ. തീരുമാനം ദുരുദ്ദേശപരമെന്ന് ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റ് എ.എ റഹിം ആരോപിച്ചു. ചര്‍ച്ചകള്‍ നടത്താതെ തീരുമാനത്തിലേക്ക് എത്താനാകില്ല.
ലിംഗ സമത്വമാണ് ലക്ഷ്യമെങ്കില്‍ ഇതല്ല വേണ്ടത്. ആര്.എസ്.എസ് അജന്ഡയാണിപ്പോള് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കാനൊരുങ്ങുന്നതെന്ന് റഹിം പറഞ്ഞു. കേന്ദ്ര മന്ത്രിസഭ കഴിഞ്ഞ ദിവസമാണ് വിവാഹപ്രായം 21 ആക്കാന്‍ തീരുമാനിച്ചത്. നേരത്തെ വിവിധ പാര്‍ട്ടികള്‍ തീരുമാനത്തിനെതിരെ രംഗത്തുവന്നിരുന്നു.
ലിംഗ നീതി ഉറപ്പാക്കാനാണെങ്കില്‍ പുരുഷന്റെ വിവാഹ പ്രായം കുറച്ചാല്‍ പോരെ എന്ന് നേരത്തെ സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടും സി.പി.ഐ നേതാവ് ആനി രാജയും ചോദിച്ചിരുന്നു. കേന്ദ്ര തീരുമാനത്തിനെതിരെ സി.പി.എം വനിതാ സംഘടനയായ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന് പ്രസ്താവന പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."