ആലപ്പുഴയില്‍ ബി.ജെ.പി നേതാവിനെ വെട്ടിക്കൊന്നു
ആലപ്പുഴ: ആലപ്പുഴയില്‍ ബി.ജെ.പി നേതാവിനെ വെട്ടിക്കൊന്നു. രഞ്ജിത് ശ്രീനിവാസ് ആണ് കൊല്ലപ്പെട്ടത്. ഒ.ബി.സി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയാണ് രഞ്ജിത്. പുലര്‍ച്ചെ ആലപ്പുഴ നഗരപരിധിയിലെ വെള്ളക്കിണറിലാണ് സംഭവം നടന്നത്.
പ്രഭാത സവാരിക്കിടെ വീടിന് സമീപത്തുവെച്ച് ഒരു സംഘം രഞ്ജിത്തിനെ വെട്ടുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ രഞ്ജിത് ആശുപത്രിയില്‍വെച്ചാണ് മരിച്ചത്.
ബി.ജെ.പി മുന്‍ ജില്ലാ പ്രസിഡന്റും ആലപ്പുഴ മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയുമായിരുന്നു രഞ്ജിത്. ആലപ്പുഴ കോടതിയില്‍ അഭിഭാഷകനായിരുന്നു. കൊലപാതകത്തിന് പിന്നില്‍ എസ്.ഡി.പി.ഐ ആണെന്ന് ബി.ജെ.പി ആരോപിക്കുന്നു.
ആലപ്പുഴ ജനറല്‍ ആശുപത്രിയിലാണ് മൃതദേഹം ഇപ്പോഴുള്ളത്. പൊലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാഷ്ട്രീയ കൊലപാതകമാണ് നടന്നതെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം നടന്ന എസ്ഡിപിഐ നേതാവിന്റെ കൊലപാതകവുമായി സംഭവത്തിന് പങ്കുണ്ടോയെന്ന് പരിശോധിക്കുമെന്ന് പൊലിസ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."