പിണറായിക്കാലം ക്രിമിനലുകളുടെ വസന്തകാലമായി; മുഖ്യമന്ത്രി ആഭ്യന്തരമന്ത്രി സ്ഥാനം ഒഴിഞ്ഞ് നാട്ടില്‍ സമാധാനം പുനസ്ഥാപിക്കണം: രൂക്ഷവിമര്‍ശനവുമായി ഷാഫി പറമ്പില്‍
തിരുവനന്തപുരം: അടുത്തിടെ കേരളത്തിലുണ്ടായ രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിക്കും ആഭ്യന്തരവകുപ്പിനും രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് യുവനേതാവ് ഷാഫി പറമ്പില്‍ . പരാജയ സങ്കല്‍പ്പങ്ങളുടെ പൂര്‍ണ്ണതയാണ് കേരളത്തിന്റെ ആഭ്യന്തര മന്ത്രിയും വകുപ്പുമെന്നുംപിണറായിക്കാലം ക്രിമിനലുകളുടെ വസന്തകാലമായി മാറിയെന്നും ഷാഫി ആരോപിക്കുന്നു.
ഭരണതുടര്‍ച്ച ക്രിമിനലുകള്‍ക്ക് എന്തും ചെയ്യുവാനുള്ള ലൈസന്‍സ് ആയി മാറിയിരിക്കുന്നു.ഇടതുപക്ഷ സര്‍ക്കാരിന്റെ ഭരണത്തില്‍ ഇത്രയും രാഷ്ട്രീയ കൊലപാതകങ്ങള്‍ ഉണ്ടായിട്ടും അവയെ പ്രതിരോധിക്കുവാനോ കൊലപാതകത്തിന് നേതൃത്വം നല്കിയവരെയും ഉത്തരവിട്ടവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുവാന്‍ കഴിയാത്ത ആഭ്യന്തര മന്ത്രി നാടിന് ബാധ്യതയാണെന്നും ഷാഫി ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ പറയുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."