'നഷ്ടപരിഹാരം നല്‍കാനാവില്ല' പിങ്ക് പൊലിസ് കുട്ടിയെ അപമാനിച്ച സംഭവത്തില്‍ സര്‍ക്കാര്‍ കോടതിയില്‍
കൊച്ചി: തിരുവനന്തപുരം ആറ്റങ്ങലില്‍ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ കുട്ടിയെ പൊതുജനമധ്യത്തില്‍ അപമാനിച്ച സംഭവത്തില്‍ കുട്ടിക്ക് നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കുട്ടിക്ക് നഷ്ടപരിഹാരം നല്‍കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചത്.
കുട്ടിയോട് മോശമായ രീതിയില്‍ ഉദ്യോഗസ്ഥ പെരുമാറിയിട്ടില്ലെന്നും കുട്ടിക്ക് മൗലിക അവകാശ ലംഘനം ഉണ്ടായിട്ടില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. പൊതുജനമധ്യത്തില്‍ അപമാനിക്കപ്പെട്ട എട്ട് വയസുകാരിക്ക് ജീവിതം കരുപ്പിടിപ്പിക്കാന്‍ സമൂഹവും സര്‍ക്കാരും തുണയാകേണ്ടതുണ്ടെന്ന് സിംഗിള്‍ ബെഞ്ച് പരാമര്‍ശിച്ചിരുന്നു.
ആരോപണ വിധേയായ പൊലീസ് ഉദ്യോഗസ്ഥ രജിതയ്‌ക്കെതിരെ കടുത്ത നടപടി എടുക്കാത്തതില്‍ കോടതി സര്‍ക്കാരിനെ പലഘട്ടങ്ങളിലായി വിമര്‍ശിച്ചിരുന്നു. ഉദ്യോഗസ്ഥയുടെ മാപ്പപേക്ഷ സ്വീകരിക്കില്ലെന്നാണ് പെണ്‍കുട്ടിയുടെ അഭിഭാഷക കോടതിയെ അറിയിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."