പി.പി.ഇ കിറ്റ് വിവാദം വിശദീകരണവുമായി കെ.കെ ശൈലജ 'മൂന്നിരട്ടി വരെ വിലകൊടുത്ത് കിറ്റുകൾ വാങ്ങിയത് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം'
തിരുവനന്തപുരം
കൊവിഡിന്റെ തുടക്കത്തിൽ വിപണി വിലയുടെ മൂന്നിരട്ടി വരെ കൊടുത്ത് പി.പി.ഇ കിറ്റുകൾ വാങ്ങിയ സംഭവത്തിൽ വിശദീകരണവുമായി മുൻ ആരോഗ്യ മന്ത്രി കെ.കെ ശൈലജ.
മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരമാണ് പി.പി.ഇ കിറ്റുകൾ കൂടുതൽ വിലയ്ക്കു വാങ്ങിയതെന്ന് അവർ പറഞ്ഞു.ആരോഗ്യ-സുരക്ഷാ ഉപകരണങ്ങൾക്കു വിപണിയിൽ വൻ ക്ഷാമമുള്ള സമയത്താണ് പി.പി.ഇ കിറ്റുകൾ വാങ്ങിയത്. പല കമ്പനകളിലും അന്വേഷിച്ചതിനൊടുവിലാണ് 1,500 രൂപയ്ക്ക് തരാൻ ഒരു കമ്പനി തയാറായത്. ജീവനാണ് പ്രധാനമെന്നു ചൂണ്ടിക്കാട്ടി വില നോക്കാതെ ഉപകരണങ്ങൾ സംഭരിക്കാൻ മുഖ്യമന്ത്രിയാണ് നിർദേശിച്ചതെന്നും ശൈലജ പറഞ്ഞു.പിന്നീടാണ് 500 രൂപയ്ക്ക് പി.പി.ഇ കിറ്റ് വിപണികളിൽ ലഭ്യമായത്. പി.പി.ഇ കിറ്റിന്റെ പേരിലുള്ള അഴിമതി ആരോപണങ്ങൾ അടിസ്ഥാനമില്ലാത്തതാണെന്നും അവർ കൂട്ടിച്ചേർത്തു. 500 രൂപയ്ക്ക് ലഭിക്കുമായിരുന്ന പി.പി.ഇ കിറ്റ് 1,500 രൂപയ്ക്ക് വാങ്ങിയതിൽ വൻ അഴിമതി നടന്നുവെന്ന ആരോപണത്തോട് ഇതാദ്യമായാണ് മുൻ ആരോഗ്യ മന്ത്രി പ്രതികരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."