സംസ്ഥാനത്ത് 44 പേര്‍ക്ക് കൂടി ഒമിക്രോണ്‍; ആകെ രോഗികള്‍ 107; ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് 44 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. അതിവേഗം പടരാന്‍ സാധ്യതയുള്ളതിനാല്‍ ഓരോരുത്തരും അതീവ ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു.
എറണാകുളം 12, കൊല്ലം 10, തിരുവനന്തപുരം 8, തൃശൂര്‍ 4, കോട്ടയം, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ 2 വീതം, ആലപ്പുഴ, ഇടുക്കി 1 വീതം പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതില്‍ 10 പേര് ഹൈ റിസ്ക് രാജ്യങ്ങളില്‍നിന്നും 27 പേര് ലോ റിസ്ക് രാജ്യങ്ങളില്‍നിന്നും വന്നതാണ്. 7 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ ബാധിച്ചത്. കൊല്ലം 4, കോട്ടയം 2, തിരുവനന്തപുരം 1 എന്നിങ്ങനെയാണ് സമ്പര്‍ക്കബാധ. സംസ്ഥാനത്ത് ഇത് വരെ 107 ഒമിക്രോണ്‍ കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്.
ആകെ രോഗികളില്‍ ഹൈ റിസ്ക് രാജ്യങ്ങളില്‍ നിന്ന് എത്തിയവര്‍ 41 പേരാണ്. 52 പേര് ലോ റിസ്ക് രാജ്യങ്ങളില്‍ നിന്ന് വന്നവരാണ്. സമ്പര്‍ക്കത്തിലൂടെ രോഗം വന്നവര്‍ 14 പേരാണ്. ലോ റിസ്ക് രാജ്യങ്ങളില്‍ യുഎഇയില്‍ നിന്ന് വന്നവര്‍ക്കാണ് ഏറ്റവുമധികം ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. യുഎഇയില്‍ നിന്ന് എത്തിയ 29 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. യുകെയില്‍ നിന്നെത്തിയ 23 പേര്‍ക്കും ഒമിക്രോണ്‍ ബാധിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."