ഗര്‍ഭിണിയായ ഭാര്യയെ കട്ടിലില്‍ കെട്ടിയിട്ട് ഭര്‍താവ് തീകൊളുത്തി കൊന്നു
ന്യൂഡല്‍ഹി: ആറുമാസം ഗര്‍ഭിണിയായ യുവതിയെ കട്ടിലില്‍ കെട്ടിയിട്ട് ഭര്‍ത്താവ് തീകൊളുത്തി കൊന്നു. പഞ്ചാബിലെ അമൃത്സറില്‍ ബുല്ലെനംഗല്‍ ഗ്രാമത്തില്‍ വെള്ളിയാഴ്ചയാണ് സംഭവം. 23 വയസുകാരി പിങ്കിയെയാണ് ഭര്‍ത്താവ് സുഖ്ദേവ് ദാരുണമായി കൊലപ്പെടുത്തിയത്. ഇരട്ടകുട്ടികള്‍ക്ക് ജന്മം നല്‍കാനിരിക്കെയാണ് യുവതിയുടെ ദാരുണാന്ത്യം. ഇരുവരും തമ്മിലുള്ള വാക്ക് തര്‍ക്കമാണ് കൊലപാതകത്തിലെത്തിയതെന്നാണ് പൊലിസ് നിഗമനം. യുവതി സംഭവ സ്ഥലത്തുതന്നെ മരിച്ചതായി പൊലിസ് അറിയിച്ചു.
ഇരുവര്‍ക്കും ഇടയില്‍ ഇടയ്ക്കിടെ തര്‍ക്കം ഉണ്ടാവുകയും സംഭവ ദിവസവും ഇരുവരും തമ്മില്‍ തര്‍ക്കം നടക്കുകയും സുഖ്ദേവ് പിങ്കിയെ കട്ടിലില്‍ കെട്ടിയിട്ട് തീകൊളുത്തുകയുമായിരുന്നുവെന്നും പൊലിസ് പറഞ്ഞു. സംഭവ ശേഷം ഓടിരക്ഷപ്പെട്ട പ്രതിയെ അര്‍ധ രാത്രിയോടെ പൊലിസ് പിടികൂടി. അന്വേഷണം നടന്നുവരുകയാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ ദേശീയ വനിതാ കമ്മിഷന്‍ പഞ്ചാബ് പൊലിസിനോട് വിശദ റിപ്പോര്‍ട്ട് തേടി. അതിദാരുണമായ സംഭവമാണ് നടന്നതെന്ന് കമ്മിഷന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."