HOME
DETAILS
MAL
കൊച്ചി കാന്‍സര്‍ സെന്റര്‍: ഔട്ട്‌പേഷ്യന്റ് ചികിത്സാവിഭാഗം നവംബറില്‍
backup
August 29 2016 | 18:08 PM
കൊച്ചി: കൊച്ചി മേഖല കാന്‍സര്‍ ഗവേഷണ കേന്ദ്രത്തിന്റെ ഭാഗമായി ഔട്ട്‌പേഷ്യന്റ് വിഭാഗം നവംബറില്‍ പ്രവര്‍ത്തനം തുടങ്ങും.
മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന കാന്‍സര്‍ സെന്റര്‍ ഭരണസമിതി യോഗമാണ് ഈ തീരുമാനമെടുത്തത്.ഔട്ട്‌പേഷ്യന്റ് വിഭാഗം തുടങ്ങുന്നതിനാവശ്യമായ വിദഗ്ധ ഡോക്ടര്‍മാരെ തിരഞ്ഞെടുക്കാന്‍ ഗവേഷണകേന്ദ്രം സ്‌പെഷ്യല്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള സമിതിയെ ചുമതലപ്പെടുത്തി.
ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ തുടങ്ങിയവരെ നിയമിക്കുന്നതിനായി ഉടനെ വിജ്ഞാപനമിറക്കാനും യോഗം തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."