നാവല്‍ ഡോക് യാര്‍ഡില്‍ ജോലിയവസരം; മിനിമം എട്ടാം ക്ലാസ് മതി; എക്‌സ്പീരിയന്‍സ് ആവശ്യമില്ല
കേന്ദ്ര സര്‍ക്കാരിന് കീഴില്‍ പുതിയ തൊഴിലവസരം. നോവല്‍ ഡോക് യാര്‍ഡിലേക്ക് അപ്രന്റീസ് പോസ്റ്റിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നത്. മിനിമം എട്ടാം ക്ലാസ്, പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്കാണ് അവസരം. അപ്രന്റീസ്ഷിപ്പ് പ്രോഗ്രാമിലേക്ക് ആകെ 301 ഒഴിവുകളാണുള്ളത്. ഓണ്‍ലൈന്‍ അപേക്ഷ നല്‍കേണ്ട അവസാന തീയതി മേയ് 10 ആണ്. എക്‌സ്പീരിയന്‍സ് ആവശ്യമില്ലാത്തതിനാല്‍ തുടക്കക്കാര്‍ക്ക് മികച്ച അവസരമാണ് ഇപ്പോള്‍ വന്നിട്ടുള്ളത്.
തസ്തിക& ഒഴിവ്
നാവല്‍ ഡോക് യാര്‍ഡില്‍ അപ്രന്റീസ് ട്രെയിനിങ്. ആകെ 301 ഒഴിവുകള്‍.
ഒരു വര്‍ഷം
ഇലക്ട്രീഷ്യന്‍ = 40
ഇലക്ട്രോപ്ലേറ്റര്‍ = 1
ഫിറ്റര്‍ = 50
ഫൗണ്ട്രി മാന്‍ = 1
മെക്കാനിക് (ഡീസല്‍) = 35
ഇന്‍സ്ട്രുമെന്റ് മെക്കാനിക് = 7
മെഷിനിസ്റ്റ് = 13
എം.എം.ടി.എം = 13
പെയിന്റര്‍ = 9
പാറ്റേണ്‍ മേക്കര്‍= 2
പൈപ്പ് ഫിറ്റര്‍ = 13
ഇലക്ട്രോണിക്‌സ് മെക്കാനിക് = 26
മെക്കാനിക് REF & AC = 7
ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍ = 3
ഷിപ്പ്‌റൈറ്റ് (വുഡ്) = 18
ടെയിലര്‍ = 3
വെല്‍ഡര്‍ = 20
മേസണ്‍= 8
I& CTSM = 3
ഷിപ്പ്‌റൈറ്റ് സ്റ്റീല്‍ = 16
രണ്ട് വര്‍ഷം
റിഗ്ഗര്‍ = 12
ഫോര്‍ജര്‍ & ഹീറ്റ് ട്രീറ്റര്‍ = 1 എന്നിങ്ങനെയാണ് തസ്തകി തിരിച്ചുള്ള ഒഴിവുകള്‍.
പ്രായപരിധി
14 വയസ് പൂര്‍ത്തിയാക്കിയവര്‍ക്കും, 18 വയസ് പൂര്‍ത്തിയാക്കിയവര്‍ക്കും അപേക്ഷിക്കാം.
വിദ്യാഭ്യാസ യോഗ്യത
ബന്ധപ്പെട്ട ട്രേഡുകളിലെ ഐ.ടി.ഐ ഉള്ളവര്‍ക്കാണ് അവസരം.
റിഗ്ഗര്‍ പോസ്റ്റില്‍ എട്ടാം ക്ലാസ് പാസായാല്‍ മതി.
ഫോര്‍ജര്‍& ഹീറ്റ് ട്രീറ്റര്‍ പോസ്റ്റില്‍ പത്താം ക്ലാസ് പൂര്‍ത്തിയാക്കിയാല്‍ മതി.
ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃത വേതനം ലഭിക്കും.
അപേക്ഷ
ഉദ്യോഗാര്‍ഥികള്‍ നാവല്‍ ഡോക് യാര്‍ഡ് വെബ്‌സൈറ്റ് വഴി അപേക്ഷ നല്‍കാം. ഫീസടക്കേണ്ടതില്ല. അപേക്ഷ നല്‍കുന്നതിന് മുമ്പായി ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കാന്‍ ശ്രമിക്കുക.
അപേക്ഷ: https://registration.ind.in/
വിജ്ഞാപനം: CLICK HERE
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."