HOME
DETAILS

ഡോക്ടറില്ല, കമ്പൗണ്ടര്‍ വന്ധ്യകരണ ശസ്ത്രിക്രിയ നടത്തി;യുവതി മരിച്ചു

  
April 21 2024 | 13:04 PM

bihar doctor absent so compounder performs birth control surgery woman dies

ബീഹാറില്‍ ഡോക്ടറുടെ അഭാവത്തില്‍ ജൂനിയര്‍ സ്റ്റാഫ് നടത്തിയ വന്ധ്യംകരണ ശസ്ത്രക്രിയയെ തുടര്‍ന്ന് 28കാരിയ്ക്ക് ദാരുണാന്ത്യം. അനീഷ ഹെല്‍ത്ത് കെയറില്‍ എത്തിയ ബബിതാ ദേവിയെന്ന യുവതിയാണ് മരിച്ചത്. പട്നയില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെയുള്ള സമസ്തിപൂര്‍ ജില്ലയിലെ മുസ്രിഘരാരി എന്ന ചെറുപട്ടണത്തിലാണ് സംഭവം.വന്ധ്യംകരണ ശസ്ത്രക്രിയയ്ക്കായി ബബിതാ ദേവിയെ അനീഷ ഹെല്‍ത്ത് കെയര്‍ സെന്ററില്‍ എത്തിച്ചതായി ബന്ധുക്കള്‍ പറഞ്ഞു. നഗരത്തിലെ രണ്ട് നിലകളുള്ള കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് ചെറിയ ഹെല്‍ത്ത് കെയര്‍ സെന്റര്‍ സ്ഥിതി ചെയ്യുന്നത്. ഹെല്‍ത്ത് കെയറിലെത്തിയപ്പോള്‍ ഡോക്ടറെ കാണാനില്ലെന്ന് ജീവനക്കാര്‍ പറഞ്ഞു. തുടര്‍ന്ന് കമ്പൗണ്ടര്‍ ശസ്ത്രക്രിയ നടത്തുകയായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

 

രാവിലെ ഒമ്പതോടെയാണ് ബബിതയെ ആശുപത്രിയിലെത്തിച്ചത്. 11 മണിയോടെ ശസ്ത്രക്രിയയുടെ നടപടി ക്രമങ്ങള്‍ ആരംഭിച്ചു. ഒരു മണിക്കൂറിന് ശേഷം ബബിതയെ ആംബുലന്‍സില്‍ കയറ്റി അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നും ആരോഗ്യ സ്ഥിതിയെ കുറിച്ച് അധികൃതര്‍ ഒന്നും പറഞ്ഞില്ലെന്നും യുവതിയുടെ കുടുംബം പറഞ്ഞു.ബബിതയുടെ മൃതദേഹവുമായി കുടുംബം ഹെല്‍ത്ത് കെയര്‍ സെന്ററിന് മുന്നില്‍ പ്രതിഷേധിച്ചു. ജീവനക്കാര്‍ക്കെതിരെ കേസെടുക്കണമെന്ന് ബബിതയുടെ കുടുംബം ആവശ്യപ്പെട്ടു. സംഭവത്തില്‍ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് പറഞ്ഞു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഭിക്ഷാടന നിരോധന നിയമപ്രകാരം രണ്ട് ഇന്ത്യക്കാർ അറസ്‌റ്റിൽ

Saudi-arabia
  •  14 days ago
No Image

1200ലധികം വിദേശ നിക്ഷേപകർക്ക് പ്രീമിയം റെസിഡൻസ് അനുവദിച്ച് സഊദി അറേബ്യ; കണക്കുകൾ പുറത്തുവിട്ട് നിക്ഷേപ മന്ത്രാലയം 

Saudi-arabia
  •  14 days ago
No Image

അത്യുഗ്രന്‍ ഓഫറുമായി ഒയര്‍ ഇന്ത്യ; 15% ഡിസ്‌കൗണ്ടില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് പറക്കാം

latest
  •  14 days ago
No Image

'സ്‌റ്റോപ് സ്റ്റോപ്...ഒരു ഫോട്ടോ കൂടിയെടുക്കട്ടെ'എം.പിയായി പ്രിയങ്കയുടെ ആദ്യ പാര്‍ലമെന്റ് പ്രവേശനം ഒപ്പിയെടുക്കുന്ന രാഹുല്‍, വൈറലായി വീഡിയോ

National
  •  14 days ago
No Image

യുഎഇ ദേശീയദിന സമ്മാനം; ഉപഭോക്താക്കള്‍ക്ക് 53 ജിബി സൗജന്യ ഡാറ്റാ പ്രഖ്യാപിച്ച് ഡു

uae
  •  14 days ago
No Image

' വഖഫ് ബില്‍ മതേതര വിരുദ്ധം, അത് മുസ്‌ലിംകളുടെ അവകാശങ്ങള്‍ കവരും'  മമത ബാനര്‍ജി

National
  •  14 days ago
No Image

വിദ്വേഷ പ്രസംഗം: സുരേഷ് ഗോപിക്കും ബി ഗോപാലകൃഷ്ണനുമെതിരായ അന്വേഷണം അവസാനിപ്പിച്ച് പൊലിസ്

Kerala
  •  14 days ago
No Image

സൗബിന്‍ ഷാഹിറിന്റെ ഓഫിസില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്

Kerala
  •  14 days ago
No Image

'എവിടേക്കാണ് നമ്മുടെ രാജ്യത്തെ കൊണ്ടു പോകുന്നത്' അജ്മീര്‍ ദര്‍ഗക്ക് മേലുള്ള ഹിന്ദു സേനയുടെ അവകാശ വാദത്തില്‍ രൂക്ഷ പ്രതികരണവുമായി കപില്‍ സിബല്‍ 

National
  •  14 days ago
No Image

വിഴിഞ്ഞം തുറമുഖം: 2034 മുതല്‍ സര്‍ക്കാരിന് വരുമാനം; സപ്ലിമെന്ററി കണ്‍സഷന്‍ കരാര്‍ ഒപ്പുവച്ചു

Kerala
  •  14 days ago