HOME
DETAILS

കണ്ടിട്ട് തിരിച്ചറിഞ്ഞില്ലന്നു പറഞ്ഞ് കൊല്ലത്ത് വിദ്യാര്‍ഥിയുടെ ചെവിക്കല്ല് അടിച്ചുതകര്‍ത്തു

  
Web Desk
April 22 2024 | 03:04 AM

The ear stone of the student was smashed

കൊല്ലം: കണ്ടിട്ട് തിരിച്ചറിഞ്ഞില്ലെന്നു പറഞ്ഞ് കൊല്ലം ചിതറയില്‍ വിദ്യാര്‍ഥിയെ മൂന്ന് പേര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചതായി പരാതി. തങ്ങളെ കണ്ടിട്ട് തിരിച്ചറിഞ്ഞില്ലെന്ന കാരണത്താലാണ് ചെവിക്കല്ല് അടിച്ചു പൊട്ടിച്ചതെന്നും പരാതിയില്‍ പറയുന്നു. പ്രതികള്‍ക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തു.

ചിതറ മൂന്നുമുക്ക് സ്വദേശി 18 കാരനായ മുസ്സമിലിനെയാണ് പ്രതികള്‍ ക്രൂരമായി മര്‍ദിച്ചത്. ബൗണ്ടര്‍ മുക്ക് സ്വദേശി ഷിജു ഉള്‍പ്പടെ മൂന്നു പേര്‍ക്കെതിരെയാണ് പരാതി. കടയ്ക്കലിലെ അക്ഷയ സെന്ററില്‍ പോയി മടങ്ങുകയായിരുന്ന മുസ്സമില്‍ സഞ്ചരിച്ചിരുന്ന ബസ് കേടായി. റോഡരികില്‍ നില്‍ക്കുകയായിരുന്ന മുസ്സമിലിനോട് ബൈക്കിലെത്തിയ ഷിബു കയര്‍ത്തു. റോഡില്‍ നിന്ന് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടതിനു പിന്നാലെ ക്രൂരമായി മര്‍ദിക്കുകയും ചെയ്തു.

പ്രതികള്‍ പൊലിസിനെ വിളിച്ചു വരുത്തിയതിനെ തുടര്‍ന്ന് പരുക്കേറ്റ വിദ്യാര്‍ഥിയെ കസ്റ്റഡിയിലെടുത്തു. ഷിബുവിനെ വിട്ടയക്കാനും ശ്രമിച്ചു. മുസ്സമിലിന്റെ വീട്ടുകാര്‍ എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ഷിബുവിനും ഇയാള്‍ക്ക് സഹായം നല്‍കിയ രണ്ടുപേര്‍ക്കും രക്ഷപ്പെടാനും പൊലീസ് അവസരമൊരുക്കിയെന്നും കുടുംബം പരാതി പറയുന്നു. സംഭവം വിവാദമായതോടെയാണ് കടയ്ക്കല്‍ പൊലിസ് ഷിബുവിനും മറ്റ് രണ്ടുപേര്‍ക്കുമെതിരെ വധശ്രമമടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉരുൾ ദുരന്തം മുതൽ മനുഷ്യ-വന്യജീവി സംഘർഷം വരെ ചർച്ച

Kerala
  •  2 months ago
No Image

കുതിച്ചു ചാടി പൊന്ന്; പവന് ഇന്ന് 520 കൂടി 58,880 രൂപ

Business
  •  2 months ago
No Image

വയനാട്ടിലെ സ്ഥാനാർഥിയെച്ചൊല്ലി ബി.ജെ.പിയിൽ കലഹം

Kerala
  •  2 months ago
No Image

ഗസ്സ മുനമ്പില്‍ മൂന്ന് ഇസ്‌റാഈല്‍ സൈനികരെ കൂടി വധിച്ച് ഫലസ്തീന്‍ പോരാളികള്‍

International
  •  2 months ago
No Image

ആശങ്കയൊഴിഞ്ഞ് 'ദന' ചുഴലിക്കാറ്റ്

National
  •  2 months ago
No Image

മഹാരാഷ്ട്ര സീറ്റ് വിഭജനത്തില്‍ രാഹുല്‍ ഗാന്ധിക്ക് അതൃപ്തി

National
  •  2 months ago
No Image

പ്രതിഷേധത്തിന്റെ ഭാഗമായി യമുനയിൽ മുങ്ങിക്കുളിച്ച ബി.ജെ.പി നേതാവ് ചൊറിവന്ന് ആശുപത്രിയിൽ! 

National
  •  2 months ago
No Image

എ.ഡി.എമ്മിന്റെ മരണം: പ്രത്യേക അന്വഷണ സംഘത്തിന്റെ യോഗം ഉടന്‍; പി.പി ദിവ്യയെ അറസ്റ്റ് ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ട് 

Kerala
  •  2 months ago
No Image

ഇറാന് നേരെ ഇസ്‌റാഈല്‍ ആക്രമണം; തെഹ്‌റാന് സമീപം നിരവധി സ്‌ഫോടനങ്ങള്‍

International
  •  2 months ago
No Image

50 വര്‍ഷത്തോളമായി താമസിക്കുന്ന 80 മുസ്്‌ലിം കുടുംബങ്ങളെ യാതൊരു മുന്നറിയിപ്പുമില്ലാതെ തെരുവിലേക്ക് ഇറക്കി വിട്ട് യോഗി ആദിത്യനാഥ് സര്‍ക്കാര്‍

National
  •  2 months ago