HOME
DETAILS

രേഖകളില്ലാതെ കടത്താൻ ശ്രമിച്ച രണ്ടുകോടിരൂപയുമായി ബി.ജെ.പി സംസ്ഥാന ഓഫിസ് സെക്രട്ടറി പിടിയിൽ

  
April 22, 2024 | 5:10 AM

two crore illegal money seized from bjp state office secretary

ബംഗളുരു: തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ നടക്കേ രേഖകളില്ലാത്ത പണം കടത്താൻ ശ്രമിച്ചതിന് ബി.ജെ.പി നേതാവും സംഘവും പിടിയിൽ. രണ്ടുകോടി രൂപയാണ് കാറില്‍ കടത്താൻ ബി.ജെ.പി നേതാവും മറ്റു രണ്ടുപേരും ശ്രമിച്ചത്. ബി.ജെ.പി കർണാടക സംസ്ഥാന ഓഫീസ് സെക്രട്ടറി ലോകേഷ് അമ്പേക്കല്ലു, വെങ്കിടേഷ് പ്രസാദ്, ഗംഗാധര്‍ എന്നിവരാണ് പിടിയിലായത്. ഇവർക്കെതിരെ ബംഗളുരു കോട്ടണ്‍പേട്ട് പൊലിസ് എഫ്‌.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. 

ചംരാജ്‌പേട്ടില്‍ എസ്.എസ്.ടി നടത്തിയ പരിശോധനയിലാണ് മൂവർ സംഘം പിടിയിലായത്. പണത്തിന് രേഖകൾ ഹാജരാക്കാൻ കഴിയാതെ വന്നതോടെയാണ് ഇവർക്കെതിരെ കേസെടുത്തത്. തെരഞ്ഞെടുപ്പ് സമയത്ത് ഇത്രയധികം പണം കടത്തുന്നതിലെ ദുരൂഹത പൊലിസ് അന്വേഷിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശങ്ങള്‍ പാലിച്ചില്ല, പണം സ്വീകരിക്കുന്നവരുടെ വിവരങ്ങള്‍ വെളുപ്പെടുത്തിയില്ല എന്നീ കുറ്റങ്ങൾ നിലനിൽക്കുന്നതിനാൽ ഇവർക്കെതിരെ ഗുരുതര വകുപ്പുകളാണ് ചുമത്തിയത്.

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാൽ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി പാര്‍ട്ടി പ്രധിനിധികള്‍ക്കും മത്സരാര്‍ഥികള്‍ക്കും പതിനായിരം രൂപയില്‍ കൂടുതല്‍ തുക ചെക്ക് വഴിയോ ഓണ്‍ലൈൻ വഴിയോ മാത്രമേ നൽകാൻ പാടുള്ളൂ. രാഷ്ട്രീയ പാര്‍ട്ടികള്‍ ഭീമമായ തുക ഇടപാട് നടത്തുന്നതിനും കമ്മീഷന്റെ വിലക്ക് ഉണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒന്നര ലക്ഷത്തിന്റെ തട്ടിപ്പില്‍ നിന്ന് രക്ഷപ്പെട്ട് റിട്ട. എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍; അമേരിക്കയിലെ സഹോദരി ഭര്‍ത്താവിന്റെ ഫോണ്‍ ഹാക്ക് ചെയ്തു- അക്ഷരതെറ്റ് കണ്ടപ്പോള്‍ സംശയം തോന്നി

Kerala
  •  8 days ago
No Image

അമേരിക്കയില്‍ യുപിഎസ് വിമാനം തകര്‍ന്നുവീണ് മരണപ്പെട്ടവരുടെ എണ്ണം നാലായി; 11 പേര്‍ക്ക് പരിക്കേറ്റു, രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതം

International
  •  8 days ago
No Image

മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പാഴ്വാക്കായി; സൗജന്യചികിത്സയില്ല; ദുരന്തമായി 1031എൻഡോസൾഫാൻ ദുരിതബാധിതരുടെ ജീവിതം

Kerala
  •  8 days ago
No Image

കൊടും കുറ്റവാളി ബാലമുരുകന്റെ രക്ഷപെടലില്‍ തമിഴ്‌നാട് പൊലിസിന്റെ വീഴ്ചയ്ക്ക് കൂടുതല്‍ തെളിവുകള്‍; ഹോട്ടലില്‍ എത്തിയതും വിലങ്ങില്ലാതെ

Kerala
  •  8 days ago
No Image

ട്രംപിനെയും സയണിസ്റ്റുകളെയും തള്ളി യു.എസ് ജനത; സൊഹ്‌റാന്‍ മംദാനി ന്യൂയോര്‍ക്കിലെ ആദ്യ മുസ്ലിം മേയര്‍

International
  •  8 days ago
No Image

സ്റ്റാർട്ടപ്പുകൾ 7,300;  72 ശതമാനത്തിനും വരുമാനമില്ല; സർക്കാർ കനിഞ്ഞില്ലെങ്കിൽ പൂട്ടുവീഴും

Kerala
  •  8 days ago
No Image

എസ്.ഐ.ആർ; മുഴുവൻ എന്യൂമറേഷൻ ഫോമുകളും എത്തിയില്ല

Kerala
  •  8 days ago
No Image

ബിഹാർ പോളിങ് ബൂത്തിലേക്ക്; ആദ്യഘട്ട വോട്ടെടുപ്പ് നാളെ; ഇന്ന് നിശബ്ദ പ്രചാരണം

National
  •  8 days ago
No Image

കെ.കെ.പി അബ്ദുല്ല മുസ്‌ലിയാര്‍ അന്തരിച്ചു

organization
  •  8 days ago
No Image

മുസ്‌ലിം പുരുഷന്മാരുടെ രണ്ടാംവിവാഹം രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ ആദ്യഭാര്യയുടെ ഭാഗം കേള്‍ക്കണമെന്ന് ഹൈക്കോടതി

Kerala
  •  8 days ago