ജില്ലയില്‍ 18 ട്രേഡ് യൂനിയന്‍ സംഘടനകള്‍ ദേശീയ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് സംയുക്തസമരസമിതി
കൊച്ചി:ജില്ലയില്‍ 18 ട്രേഡ് യൂനിയന്‍ സംഘടനകള്‍ രണ്ടിന് നടക്കുന്ന ദേശീയ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് സംയുക്തസമരസമിതി ജില്ലാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി-ജനവിരുദ്ധനയങ്ങളില്‍ പ്രതിഷേധിച്ച് നടത്തുന്ന പണിമുടക്കില്‍ 12 സുപ്രധാന ആവശ്യങ്ങളാണു മുന്നോട്ട് വയ്ക്കുന്നത്. എ.ഐ.ടി.യു.സി,സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, എച്ച്.എം.എസ്, എസ്.ടി.യു, എ.ഐ.യു.ടി.യു.സി, യു.ടി.യു.സി, ടി.യു.സി.ഐ, എന്‍.ടി.യു.ഐ, എന്‍.എല്‍.ഒ, എന്‍.എല്‍.സി, ഐ.എന്‍.എല്‍.സി, സേവ, എന്‍.എസ്.ടി.യു, എ.ഐ.സി.ടി.യു, ജെ.ടി.യു.സി, കെ.ടി.യു.സി(ജെ), കെ.ടി.യു.സി(എം), എന്നിവയും കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും പണിമുടക്കില്‍ പങ്കെടുക്കും.
എയര്‍പോര്‍ട്ടിലെ സിയാല്‍ ജീവനക്കാരും, ഗ്രൗണ്ട് ഹാന്റ്‌ലിങ് വിഭാഗവും ഹൗസ്‌കീപ്പിങ് തൊഴിലാളികളും പണിമുടക്കും. പ്രതിരോധ മേഖലയിലെ സിവിലിയന്‍ ജീവനക്കാരും, ബി.എസ്.എന്‍.എല്‍, തപാല്‍, ഇന്‍ഷുറന്‍സ്, ബാങ്കിങ് മേഖലയും സഹകരണ ജീവനക്കാരും, അധ്യാപകരും പണിമുടക്കും.
ഓട്ടോറിക്ഷ, ടാക്‌സി, യൂബര്‍ ടാക്‌സി, ലോറി, ടാങ്കര്‍ ലോറി, ബസ് ഉള്‍പ്പെടെ എല്ലാ വിഭാഗം മോട്ടോര്‍ തൊഴിലാളികളും പങ്കെടുക്കും. ലുലുമാള്‍ ഉള്‍പ്പെടെ എല്ലാ വ്യാപാര, വാണിജ്യ മേഖലയിലെ തൊഴിലാളികളും പണിമുടക്കണമെന്ന് ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എംപ്ലോയീസ് യൂനിയന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.
മെട്രോ, കൊച്ചി റിഫൈനറി, പ്ലൈവുഡ് മേഖലയിലും ഇതര സംസ്ഥാന തൊഴിലാളികളും പണിമുടക്കില്‍ പങ്കെടുക്കും. പെട്രോളിയം കമ്പനിയിലെ തൊഴിലാളികളും, പെട്രോള്‍ പമ്പുകള്‍ ഉള്‍പ്പെടെ ഗ്യാസ് വിതരണ തൊഴിലാളികളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്., ടൂറിസ്റ്റ് ബോട്ട്, കിന്‍കോ, ജംഗാര്‍ സര്‍വീസുകളും മുടങ്ങും. നിര്‍മാണം, കയറ്റിറക്ക്, കമ്പനി ജോലി, ഐ.ടി മേഖല ഉള്‍പ്പെടെ പണിമുടക്കില്‍ സഹകരിക്കും. ഐ.ടി എംപ്ലോയീസ് യൂനിയന്‍ പണിമുടക്കിന് ആഹ്വാനം നല്‍കിയിട്ടുണ്ട്. കാക്കനാട്ടെ 80വ്യവസായ യൂനിറ്റുകളിലെ എല്ലാ യൂനിയനുകളും പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
പരമ്പരാഗത മേഖല, ഖാദി, കൈത്തറി, കയര്‍ തൊഴിലാളികള്‍ പണിമുടക്കും, മത്സ്യബന്ധന ബോട്ടുകളിലെ തൊഴിലാളികള്‍ പണിമുടക്കും. കെ.എസ്.ഇ.ബി, കെ.എസ്.ആര്‍.ടി.സി, വാട്ടര്‍ അതോറിറ്റി ജീവനക്കാരും പണിമുടക്കില്‍ പങ്കെടുക്കും.
അത്യാവശ്യ സര്‍വീസായ പത്രം, പാല്‍, ആശുപത്രി, മരണാവശ്യങ്ങള്‍, വിവാഹ പാര്‍ട്ടികള്‍, ഹജ്ജ് തീര്‍ഥാടകര്‍, ആംബുലന്‍സ്, ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വ്വീസ് എന്നിവരെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും സമരസമിതി അറിയിച്ചു.
തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുള്ള പണിമുടക്ക് ശാന്തവും സമാധാന പൂര്‍ണവുമായിരിക്കണം എന്ന് സംയുക്ത ട്രേഡ് യൂനിയന്‍ ജില്ലാ സമിതി ഓരോ യൂനിയനുകള്‍ക്കും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പണിമുടക്ക് ദിവസം ജില്ലയില്‍ 24 കേന്ദ്രങ്ങളില്‍ രാവിലെ സംയുക്ത തൊഴിലാളി പ്രകടനങ്ങള്‍ നടക്കും.
പണിമുടക്കിയ തൊഴിലാളികള്‍ വിവിധ കേന്ദ്രങ്ങളില്‍ സമര ക്യാമ്പുകള്‍ സംഘടിപ്പിക്കും.
ക്യാംപുകള്‍ വൈകിട്ട് അഞ്ചുമണിവരെ നീണ്ട് നില്‍ക്കും.ക്യാംപ് വിവിധ ട്രേഡ് യൂണിയന്‍ സംഘടനാ നേതാക്കള്‍ ഉദ്ഘാടനം ചെയ്യും.
വാര്‍ത്താസമ്മേളനത്തില്‍ എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി കെ. എന്‍.ഗോപി,സി.ഐ.ടി.യു ജില്ലാ സെക്രട്ടറി കെ.എന്‍. ഗോപിനാഥ്,ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.കെ ഇബ്രാഹിംകുട്ടി,സേവ ജില്ലാ പ്രസിഡന്റ്, എസ് ഫാരിഷ,ഐ.എന്‍.എല്‍.സി ജില്ലാ പ്രസിഡന്റ് അജ്മല്‍ ശ്രീകണ്ഠപുരം എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."