മക്ക ഹറമിൽ ത്വവാഫിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു
മക്ക: മക്ക ഹറമിൽ മലയാളി കുഴഞ്ഞുവീണ് മരിച്ചു. പട്ടാമ്പി കൊപ്പം വല്ലപ്പുഴ സ്വദേശി എൻ.കെ. മുഹമ്മദ് എന്ന വാപ്പു (53) ആണ് മരിച്ചത്. ഉംറ നിർവഹിക്കുന്നതിനിടെ ഹറമിനകത്ത് മത്വാഫിൽ കുഴഞ്ഞുവീഴുകയായിരുന്നു.
സഊദിയിലെ ഖമീസ് മുശൈത്തിൽ ജോലിചെയ്യുന്ന മരുമകനും മകളും ഉംറ നിർവഹിക്കാൻ മക്കയിലെത്തുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ ഞായറാഴ്ച രാത്രി ഏറെ വെകിയാണ് ജിദ്ദയിൽ കഫ്തീരിയയിൽ ജോലിചെയ്യുന്ന ഇദ്ദേഹം മക്കയിലെത്തിയത്.
ഇവരുടെ കൂടെ ഉംറ നിർവഹിക്കുമ്പോഴാണ് നാല് ത്വവാഫ് പൂർത്തീകരിച്ചശേഷം കുഴഞ്ഞു വീണത്. ഉടനെ അൽജിയാദ് എമർജൻസി ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഹൃദയസ്തഭനം മൂലമാണ് മരണം സംഭവിച്ചതെന്ന് ഡോക്ടർമാർ പറഞ്ഞു.
വല്ലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ.കെ. അബ്ദുൽ ലത്തീഫിൻറെ പിതാവാണ് ഇദ്ദേഹം. മരണാന്തര നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം മക്കയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."