HOME
DETAILS

ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലെത്തി നിർബന്ധിച്ച് കുത്തിവെച്ചു; അജ്ഞാതനായ യുവാവിനെ തേടി പൊലിസ് അന്വേഷണം 

  
April 23, 2024 | 6:34 AM

police inquiry on young man injected old women forcefully

പത്തനംതിട്ട: ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലെത്തി അജ്ഞാതൻ കുത്തിവയ്പെടുത്തു. റാന്നി വലിയ കലുങ്ക് സ്വദേശി ചിന്നമ്മയ്ക്കാണ് അജ്ഞാതൻ കുത്തിവയ്പെടുത്തത്. കൊവിഡ് വാക്സിൻ ബൂസ്റ്റര്‍ ഡോസ് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് അജ്ഞാതനായ യുവാവ് കുത്തിവെപ്പെടുത്തത്. സംഭവത്തില്‍ റാന്നി പൊലിസ് കേസെടുത്തു. 

അസാധാരണമായ സംഭവമാണ് നടന്നത്. ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയെ വീട്ടില്‍ കയറിച്ചെന്ന് അജ്ഞാതനായ യുവാവ് കുത്തിവെക്കുകയായിരുന്നു. വേണ്ടെന്ന് പറഞ്ഞെങ്കിലും യുവാവ് നിര്‍ബന്ധിക്കുകയായിരുന്നു വെന്ന് ചിന്നമ്മ പറയുന്നു. നടുവിന് ഇരുവശത്തും ആയാണ് കുത്തിവയ്പെടുത്തത്. ഇതിനുപയോഗിച്ച സിറിഞ്ച് ചിന്നമ്മയ്ക്ക് തന്നെ നല്‍കിയ യുവാവ്, സിറിഞ്ച് കത്തിച്ചുകളയാൻ നിർദേശിച്ചുവെന്നും ചിന്നമ്മ പറഞ്ഞു. എന്നാൽ സിറിഞ്ച് ചിന്നമ്മ നശിപ്പിച്ചിരുന്നില്ല. ഇത് അന്വേഷണത്തിന്റെ ഭാഗമാകും.

സംഭവത്തില്‍ പൊലിസ് അന്വേഷണം തുടങ്ങി. ഇയാള്‍ സഞ്ചരിച്ചിരുന്നത് ഒരു വെള്ള സ്കൂട്ടറിലെന്നാണെന്നത് വ്യക്തമായിട്ടുണ്ട്. ഈ വണ്ടി കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. പ്രതിയെ വൈകാതെ കണ്ടെത്താൻ സാധിക്കുമെന്ന് തന്നെയാണ് പൊലിസ് പ്രതീക്ഷിക്കുന്നത്.

അതേസമയം 66 കാരിയായ ചിന്നമ്മയുടെ ആരോഗ്യനില തൃപ്തികരമാണ്. കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും ഇവിടെ നിന്ന് ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്. എന്തിന് വേണ്ടിയാണ് യുവാവ് ഇത്തരമൊരു കാര്യം ചെയ്തതെന്ന് വ്യക്തമല്ല

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എക്‌സാലോജിക്-സി.എം.ആര്‍.എല്‍ ഇടപാട്; പിണറായി വിജയന് സമന്‍സ് അയക്കാന്‍ ഇ.ഡി നീക്കം

Kerala
  •  3 days ago
No Image

പാലക്കാട്ട് കാളവണ്ടിക്ക് വഴി നല്‍കുന്നതിനെച്ചൊല്ലി തര്‍ക്കം; 24 വയസ്സുകാരന്‍ കുത്തേറ്റു മരിച്ചു

Kerala
  •  3 days ago
No Image

മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയില്‍ സഊദിക്ക് റെക്കോഡ്; എം.ബി.പി.എസ് വേഗത

Saudi-arabia
  •  3 days ago
No Image

മന്ത്രിപദവി വാഗ്ദാനം നല്‍കി തട്ടിപ്പ് നടത്തിയ സംഭവം; പ്രതികളെ ഇന്ന് കോഴിക്കോട്ടെത്തിക്കും

Kerala
  •  3 days ago
No Image

രാജ്യത്തിന് പ്രതീക്ഷയുടെ നിറവെളിച്ചം പകര്‍ന്ന് 'പാറ്റകള്‍' മടങ്ങി 

National
  •  3 days ago
No Image

ഫിറ്റ്‌നസ് സെന്ററിന്റെ മറവില്‍ ലഹരി വില്‍പ്പന; തുണിത്തരങ്ങളെന്ന പേരില്‍ കൊറിയര്‍ വഴി മയക്കുമരുന്ന് കടത്തിയ രണ്ടുപേര്‍ തൃശൂരില്‍ പിടിയില്‍

Kerala
  •  3 days ago
No Image

ആസൂത്രണ ബോര്‍ഡ് നിയമനം; മൂല്യനിര്‍ണയത്തില്‍ ഗുരുതര ക്രമക്കേട്; ആഭ്യന്തര വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

latest
  •  3 days ago
No Image

ഡ്യൂട്ടി സമയത്ത് മദ്യപാനം;എസ്.ഐക്കും സി.പി.ഒക്കും സസ്‌പെൻഷൻ

latest
  •  3 days ago
No Image

പുതിയ തന്ത്രങ്ങളുമായി കണ്ണൂര്‍ വാരിയേഴ്‌സ്; റഷ്യന്‍ താരം ആന്‍ഡ്രേ ചെര്‍ണിഷോവ് ടീമിന്റെ പുതിയ പരിശീലകന്‍

Kerala
  •  3 days ago
No Image

നവജാതശിശുവിനെ മെഡിക്കല്‍ കോളജില്‍ ഉപേക്ഷിച്ച് കടന്ന യുവതി പൊലിസ് പിടിയില്‍; ഗര്‍ഭിണിയായ വിവരം വീട്ടുകാരില്‍ നിന്നും മറച്ചുവച്ചു

Kerala
  •  3 days ago