HOME
DETAILS

ഡ്യൂട്ടി സമയത്ത് മദ്യപാനം;എസ്.ഐക്കും സി.പി.ഒക്കും സസ്‌പെൻഷൻ

  
July 26, 2026 | 3:41 AM

si-and-cpo-suspended-for-drinking-during-duty-hours

തൊടുപുഴ: ഡ്യൂട്ടി സമയത്ത് മദ്യപിച്ചതായി തെളിഞ്ഞതിനെ തുടർന്ന് കരിമണ്ണൂർ സ്റ്റേഷനിലെ എസ്.ഐ എൻ.എസ് റോയി, സി.പി.ഒ ജിജോ ആന്റണി എന്നിവരെ സർവിസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. ഇടുക്കി ജില്ലാ പൊലിസ് മേധാവി ഡോ. എ. നസീമിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡി.ഐ.ജിയാണ് നടപടിയെടുത്തത്. കാക്കനാട് റീജ്യണൽ കെമിക്കൽ എക്‌സാമിനേഴ്‌സ് ലാബിൽ നിന്ന് ലഭിച്ച രക്തപരിശോധനാ റിപ്പോർട്ടിൽ ഇരുവരും മദ്യപിച്ചിരുന്നതായി സ്ഥിരീകരിച്ചു. സംസ്ഥാനത്തൊട്ടാകെ പൊലിസ് 'ഓപറേഷൻ തൂഫാൻ' കാംപയിൻ നടത്തുന്നതിനിടെയുണ്ടായ സംഭവം വകുപ്പിന് വലിയ നാണക്കേടാണ് ഉണ്ടാക്കിയിരിക്കുന്നത്.
കഴിഞ്ഞമാസം 20ന് പുലർച്ചെ തൊടുപുഴ മങ്ങാട്ടുകവലയിലായിരുന്നു കേസിനാസ്പദമായ സംഭവം. ഫുട്‌ബോൾ ലോകകപ്പ് ഫൈനൽ മത്സരത്തിന്റെ ബിഗ് സ്‌ക്രീൻ പ്രദർശനം കണ്ട് മടങ്ങുകയായിരുന്നവരോട് ഉടൻ സ്ഥലംവിടാൻ എസ്.ഐയും സംഘവും ആവശ്യപ്പെട്ടു. തുടർന്ന് നടന്ന സംസാരത്തിനിടെ ഉദ്യോഗസ്ഥർ മദ്യപിച്ചിട്ടുണ്ടെന്ന് നാട്ടുകാർക്ക് സംശയം തോന്നുകയായിരുന്നു.
ഉടൻ തൊടുപുഴ സി.ഐ സിജോ വർഗീസിനെ വിവരമറിയിച്ചു. സി.ഐ സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ പൊലിസിന്റെ ഔദ്യോഗിക വാഹനത്തിൽ നിന്ന് മദ്യക്കുപ്പിയും നിരോധിത പുകയില ഉൽപന്നങ്ങളും ചീട്ടുകളും കണ്ടെടുത്തു. തുടർന്ന് ഇരുവരുടെയും രക്തസാംപിളുകൾ വിശദമായ പരിശോധനയ്ക്കായി അയക്കുകയായിരുന്നു.
പ്രാഥമിക പരിശോധനയിൽ ഇരുവരും മദ്യപിച്ചിട്ടില്ലെന്ന റിപ്പോർട്ട് ഉണ്ടാക്കിയെടുക്കാൻ ശ്രമം നടന്നതായി ആരോപണമുയർന്നിരുന്നു. കൂടാതെ, മദ്യക്കുപ്പിയും മറ്റും നാട്ടുകാർ ജീപ്പിൽ കൊണ്ടിട്ടതാണെന്ന് കാട്ടി കൃത്യനിർവഹണം തടസപ്പെടുത്തിയതിന് സി.പി.എം, ഡി.വൈ.എഫ്.ഐ നേതാക്കൾ അടക്കം 208 പേർക്കെതിരേ എസ്.ഐയുടെ പരാതിയിൽ കേസെടുക്കുകയും ചെയ്തിരുന്നു.
എന്നാൽ, സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും വ്യാപകമായി പ്രചരിക്കുകയും രക്തപരിശോധനാ ഫലം പുറത്തുവരുകയും ചെയ്തതോടെ പൊലിസ് ഉന്നതർ കർശന നടപടിയിലേക്ക് കടക്കുകയായിരുന്നു. കേസിൽ ഹൈക്കോടതി വെള്ളിയാഴ്ച ഇരുവർക്കും നോട്ടിസ് അയച്ചിരുന്നു. സംഭവത്തിൽ ഐ.ജി റാങ്കിലുള്ള പൊലിസ് ഉദ്യോഗസ്ഥൻ അന്വേഷണം നടത്തണമെന്ന ഹരജിയിൽ കോടതി സംസ്ഥാന പൊലിസ് മേധാവിയുടെ വിശദികരണവും തേടിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആസൂത്രണ ബോര്‍ഡ് നിയമനം; മൂല്യനിര്‍ണയത്തില്‍ ഗുരുതര ക്രമക്കേട്; ആഭ്യന്തര വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

latest
  •  3 hours ago
No Image

പുതിയ തന്ത്രങ്ങളുമായി കണ്ണൂര്‍ വാരിയേഴ്‌സ്; റഷ്യന്‍ താരം ആന്‍ഡ്രേ ചെര്‍ണിഷോവ് ടീമിന്റെ പുതിയ പരിശീലകന്‍

Kerala
  •  3 hours ago
No Image

നവജാതശിശുവിനെ മെഡിക്കല്‍ കോളജില്‍ ഉപേക്ഷിച്ച് കടന്ന യുവതി പൊലിസ് പിടിയില്‍; ഗര്‍ഭിണിയായ വിവരം വീട്ടുകാരില്‍ നിന്നും മറച്ചുവച്ചു

Kerala
  •  4 hours ago
No Image

ജില്ലകൾക്കായുള്ള പഠനം നിരവധി; യാഥാർഥ്യമായത് ചിലത് മാത്രം

Kerala
  •  4 hours ago
No Image

വഖ്ഫ് സർക്കാർ തീരുമാനം അംഗീകരിക്കാൻ ആവില്ല: ജമാഅത്ത് ഫെഡറേഷൻ

National
  •  4 hours ago
No Image

സമരം വിജയിച്ചതിന്റെ ക്രെഡിറ്റ് കോണ്‍ഗ്രസിനല്ല, അത് യുവാക്കളുടെ നേട്ടമാണ്: കെ.സി വേണുഗോപാല്‍

Kerala
  •  4 hours ago
No Image

'യു.ഡി.എഫിന്റേത് സംഘ്പരിവാര്‍ സേവ' വഖ്ഫ് വിഷയത്തിൽ മുഖ്യമന്ത്രിക്കെതിരേ പ്രതിപക്ഷ നേതാവ് ; ബി.ജെ.പിക്കെതിരായ പോരാട്ടം പിണറായിയിൽ നിന്ന് പഠിക്കേണ്ടതില്ലെന്ന് വിദ്യാഭ്യാസമന്ത്രിയുടെ മറുപടി

Kerala
  •  4 hours ago
No Image

ഒന്നിലധികം നായ്ക്കളുള്ള വീടുകള്‍ക്ക് പ്രത്യേക ലൈസന്‍സ്

Kerala
  •  4 hours ago
No Image

ഷാര്‍ജയില്‍ അപേക്ഷ നല്‍കി രണ്ട് മണിക്കൂറില്‍ വൈദ്യുതി, കുടിവെള്ള, പാചകവാതക സേവനങ്ങള്‍ക്കുള്ള അനുമതി

uae
  •  4 hours ago
No Image

സൗജന്യ റേഷന്‍ അടുത്തമാസം മുതല്‍; 73,024 കുടുംബങ്ങള്‍ക്ക് കൂടി മുന്‍ഗണനാ കാര്‍ഡ്

latest
  •  4 hours ago