പുതിയ തന്ത്രങ്ങളുമായി കണ്ണൂര്‍ വാരിയേഴ്‌സ്; റഷ്യന്‍ താരം ആന്‍ഡ്രേ ചെര്‍ണിഷോവ് ടീമിന്റെ പുതിയ പരിശീലകന്‍
കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരള ജേതാക്കളായ കണ്ണൂര്‍ വാരിയേഴ്‌സിന്റെ പരിശീലക കുപ്പായമണിഞ്ഞ് ആന്‍ഡ്രേ ചെര്‍ണിഷോവ്. ഇന്ത്യന്‍ ഫുട്‌ബോളില്‍ സുപരിചിതനായ അദ്ദേഹം മൊഹമ്മദന്‍ എസ്സിയുമായി മൂന്ന് തവണ കൊല്‍ക്കത്ത ഫുട്‌ബോള്‍ ലീഗ് കിരീടം സ്വന്തമാക്കി. മൊഹമ്മദന്‍ എസ്സിയെ 2023-24 ഐലീഗ് കിരീടത്തിലേക്ക്് നയിച്ച അദ്ദേഹം സീസണിലെ മികച്ച പരിശീലകനുള്ള പുരസ്‌കാരവും സ്വന്തമാക്കി.
2002ല്‍ റഷ്യന്‍ അണ്ടര്‍ 18 പരിശീലകനായിട്ടായിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റം. പിന്നീട് റഷ്യ, ജോര്‍ജിയ, ബെലാറസ്, കസാക്കിസ്ഥാന്‍, സൗദി അറേബ്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലെ ക്ലബ്ബുകളില്‍ പരിശീലകന്റെ കുപ്പായമണിഞ്ഞു.തൃശ്ശൂര്‍ മാജിക് എഫസിയുടെ പരിശീലകനായിട്ടായിരുന്നു സൂപ്പര്‍ ലീഗ് കേരളയില്‍ അരങ്ങേറ്റം. ടീമിനെ ഫൈനലില്‍ എത്തിച്ചെങ്കിലും കണ്ണൂര്‍ വാരിയേഴ്‌സിനോട് എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെട്ടു.
റഷ്യന്‍ ദേശീയ ടീമിനായി 29 മത്സരങ്ങള്‍ കളിച്ചിട്ടുളള അദ്ദേഹം ഡിനമോ മോസ്‌കോ സ്പാര്‍ട്ടക് മോസ്‌കോ എന്നീ വമ്പന്‍ ക്ലബ്ബുകള്‍ക്ക് വേണ്ടിയും ബൂട്ട് കെട്ടിയിട്ടുണ്ട്.
Russian tactical expert Andrey Chernyshov has been appointed as the new head coach of Super League Kerala champions Kannur Warriors.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."