ഐപിഎല്‍; ഗുജറാത്തും ചെന്നൈയും ഇന്ന് നേര്‍ക്കുനേര്‍
ഐപിഎല്ലില്‍ ഏഴാം ദിനമായ ഇന്ന് കരുത്തരുടെ പോരാട്ടമാണ് അരങ്ങേറുന്നത്. തോല്‍വിയറിയാതെ ടൂര്‍ണമെന്റ് തുടങ്ങിയ ചെന്നൈയും ഗുജറാത്തും ഇന്ന് നേര്‍ക്കുനേര്‍ ഏറ്റുമുട്ടും. വൈകിട്ട് 7.30ന് ചെപ്പോക്കിലെ എം.എ ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം.2023ലെ ഐപിഎല്‍ ഫൈനലിനുശേഷം ഇരുടീമുകളും ആദ്യമായി ഏറ്റുമുട്ടുമ്പോള്‍ മത്സരം വാശിയേറുമെന്നുറപ്പാണ്. ആര്‍സിബി ക്കെതിരെ ഉദ്ഘാടന മത്സരത്തില്‍ സര്‍വമേഖലയിലും ആധിപത്യം പുലര്‍ത്തിയാണ് സിഎസ്‌കെ വിജയിച്ചത്, മറുവശത്ത് മുംബൈക്കെതിരായ മത്സരത്തില്‍ ബോളിംഗ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ മിന്നും ഫോമാണ് ഗുജറാത്തിന് വിജയം സമ്മാനിച്ചത്.
കഴിഞ്ഞ സീസണിലുടനീളം സ്പിന്നര്‍മാരെ തുണയ്ക്കുന്ന പിച്ചായിരുന്നു ചെന്നൈയിലേത്, എന്നാല്‍ ഈ സീസണിലെ ആദ്യ മത്സരത്തില്‍ പിച്ച് തീര്‍ത്തും ബാറ്റിംഗിന് അനുകൂലമായിരുന്നു. പുതുതായി നിയമിതനായ ഗില്ലിന്റെ ക്യാപ്റ്റന്‍സി നന്നായി പരിശോധിക്കപ്പെടുന്ന മത്സരം കൂടിയാവും ഇത്. ആദ്യ മത്സരത്തില്‍ തന്നെ ചെന്നൈ സന്തുലിതമായ ഒരു ടീമിനെ കണ്ടെത്തിക്കഴിഞ്ഞിട്ടുണ്ട്. ഗുജറാത്തും സമാനമാണ്. മികച്ച ബോളിങ്, ബാറ്റിംഗ്, ഫീല്‍ഡ് യൂണിറ്റുകള്‍ ഗുജറാത്തിനുമുണ്ട്. എന്തായാലും തുല്യ ശക്തികള്‍ തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ ആരാധകര്‍ക്ക് ആവേശം നിറയുമെന്ന് ഉറപ്പാണ്.
ഗുജറാത്ത് ടീം:
ശുഭ്മാന്‍ ഗില്‍(ക്യാപ്റ്റന്‍),മാത്യു വേഡ്,വൃദ്ധിമാന്‍ സാഹ,കെയ്ന്‍ വില്യംസണ്‍,ഡേവിഡ് മില്ലര്‍,അഭിനവ് മനോഹര്‍,സായ് സുദര്‍ശന്‍,ദര്‍ശന്‍ നല്‍കണ്ടെ,വിജയ് ശങ്കര്‍,ജയന്ത് യാദവ്,രാഹുല്‍ തെവാട്ടിയ,മുഹമ്മദ് ഷമി,നൂര്‍ അഹമ്മദ്,ആര്‍ സായ് കിഷോര്‍,റാഷിദ് ഖാന്‍,ജോഷ് ലിറ്റില്‍,മോഹിത് ശര്‍മ്മ,അസ്മത്തുള്ള ഒമര്‍സായി,ഉമേഷ് യാദവ്,മാനവ് സുതാര്‍,ഷാറൂഖ് ഖാന്‍,സുശാന്ത് മിശ്ര,കാര്‍ത്തിക് ത്യാഗി,സ്‌പെന്‍സര്‍ ജോണ്‍സണ്‍,റോബിന്‍ മിന്‍സ്
ചെന്നൈ ടീം:
റുതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍)
എംഎസ് ധോണി,രവീന്ദ്ര ജഡേജ,,അജിങ്ക്യ രഹാനെ,ദീപക് ചാഹര്‍,ഡെവോണ്‍ കോണ്‍വേ,മൊയിന്‍ അലി,ശിവം ദുബെ,മഹേഷ് തീക്ഷണ,മിച്ചല്‍ സാന്റ്‌നര്‍,മതീശ പതിരണ,തുഷാര്‍ ദേശ്പാണ്ഡെ,രാജ്വര്‍ധന്‍ ഹംഗാര്‍ഗേക്കര്‍,മുകേഷ് ചൗധരി,സിമര്‍ജീത് സിംഗ്,ശൈഖ് റഷീദ്,നിശാന്ത്സിന്ധു,പ്രശാന്ത് സോളങ്കി,അജയ് മണ്ഡല്,രചിന്‍ രവീന്ദ്ര,ശാര്‍ദുല്‍ താക്കൂര്‍,ഡാരില്‍ മിച്ചല്‍,സമീര്‍ റിസ്വി,അവനീഷ് റാവു ആരവേലി,മുസ്തഫിസുര്‍ റഹ്മാന്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."