ജര്‍മ്മനിയില്‍ നഴ്സ് ആവാം; കേരള സര്‍ക്കാരിന്റെ സൗജന്യ റിക്രൂട്ട്മെന്റ്; മൂന്നര ലക്ഷം ശമ്പളം
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡാപെക് മുഖേന ജര്‍മ്മനിയിലെ ഹോസ്പിറ്റല്‍, ഹെല്‍ത്ത് സെന്റര്‍, ഓള്‍ഡ് ഏജ് ഹോം എന്നിവിടങ്ങളില്‍ നഴ്സുമാരുടെ സൗജന്യ റിക്രൂട്ട്മെന്റ് നടക്കുന്നു. ആകെ 200 ഒഴിവുകളുണ്ട്. പുരുഷന്മാര്ക്കും അപേക്ഷിക്കാം. മേയ് 5 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം. ഇന്റര്‍വ്യൂ മേയ് രണ്ടാം വാരം നടക്കും.
യോഗ്യത
നഴ്സിങ്ങില്‍ ബിരുദം/ പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്സിങ്.
2 വര്‍ഷ പ്രവൃത്തി പരിചയമുണ്ടായിരിക്കണം.
പ്രായപരിധി
40 വയസിന് താഴെയുള്ളവര്‍ക്ക് അപേക്ഷിക്കാം.
ജോലിയുടെ സ്വഭാവം
നോട്ടിഫിക്കേഷന്‍ പ്രകാരം മൂന്ന് വര്‍ഷത്തേക്കുള്ള കരാര്‍ അടിസ്ഥാനത്തിലാണ് ജോലി ലഭിക്കുക. കാലാവധി നീട്ടാനും സാധ്യതയുണ്ട്. ആഴ്ച്ചയില്‍ 38.5 മണിക്കൂറാണ് ജോലിയുള്ളത്. ചിലയിടങ്ങളില്‍ 40 മണിക്കൂര്‍. വിമാന ടിക്കറ്റും, വിസയും നല്‍കുന്നതായിരിക്കും.
ശമ്പളം
ജോലി ലഭിച്ചാല്‍ 2400 യൂറോ മുതല്‍ 4000 യൂറോ വരെയാണ് നിങ്ങള്‍ക്ക് ശമ്പളമായി ലഭിക്കുക.
ഇന്റര്‍വ്യൂവില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒഡാപെക്കിന്റെ വിവിധ പരിശീലന കേന്ദ്രങ്ങളില്‍വെച്ച് സൗജന്യ ജര്‍മ്മന്‍ ഭാഷ പരിശീലനം നല്‍കുന്നതായിരിക്കും. നിബന്ധനകള്‍ക്ക് വിധേയമായി പ്രതിമാസ സ്റ്റൈപ്പന്റും ലഭിക്കും.
ഇന്റര്‍വ്യൂവിന് രജിസ്റ്റര്‍ ചെയ്യുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി താഴെയുള്ള ലിങ്കുകള്‍ സന്ദര്‍ശിക്കുക.
വെബ്സൈറ്റ്: clcik here
ഇന്റര്‍വ്യൂ: clcik here
വിജ്ഞാപനം: clcik here
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."