അധ്യാപകരാകാന്‍ താല്‍പര്യമുള്ള പ്ലസ് ടുക്കാര്‍ക്ക് ഡിഗ്രിയോടൊപ്പം ബി.എഡ്; അപേക്ഷ ഏപ്രില്‍ 30 വരെ; കൂടുതലറിയാം
അധ്യാപകരാകാന്‍ താല്‍പര്യമുള്ള പ്ലസ് ടുക്കാര്‍ക്ക് നാല് വര്‍ഷത്തെ ഇന്റഗ്രേറ്റഡ് ബി.എഡ് പ്രവേശനത്തിനുള്ള നാഷനല്‍ കോമണ്‍ എന്‍ട്രന്‍സ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ഥികള്‍ക്ക് ncet.samartha.ac.in എന്ന വെബ്‌സൈറ്റ് വഴി ഏപ്രില്‍ 30 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാവുന്നതാണെന്ന് നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു. അപേക്ഷയില്‍ തിരുത്തല്‍ വരുത്തുന്നതിന് മെയ് രണ്ടുമുതല്‍ നാല് വരെ അവസരമുണ്ട്. ജൂണ്‍ 12ന് പരീക്ഷ നടത്തും.
മെയ് അവസാന ആഴ്ച്ചയില്‍ അഡ്മിറ്റ് കാര്‍ഡ് പുറത്തിറക്കും. പരീക്ഷ തുടങ്ങുന്നതിന് മൂന്ന് ദിവസം മുന്‍പ് അഡ്മിറ്റ് കാര്‍ഡ് ലഭ്യമാക്കുമെന്നും നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ) അറിയിച്ചു.
തെരഞ്ഞെടുക്കപ്പെട്ട കേന്ദ്ര/ സംസ്ഥാന സര്‍വകലാശാലകളിലും ഐ.ഐ.ടി, എന്‍.ഐ.ടി, ആര്‍.ഐ.ഇ, സര്‍ക്കാര്‍ കോളജുകള്‍ എന്നിവിടങ്ങളിലും നാലുവര്‍ഷ ഇന്റഗ്രേറ്റഡ് ടീച്ചര്‍ എജ്യുക്കേഷന്‍ പ്രോഗ്രാമുകള്‍ ലഭ്യമാണ്.
രാജ്യമൊട്ടാകെ 178 നഗരങ്ങളില്‍ പരീക്ഷ കേന്ദ്രങ്ങളുണ്ട്. മലയാളം ഉള്‍പ്പെട 13 ഭാഷകളില്‍ പരീക്ഷ നടക്കും.
യോഗ്യത
പ്ലസ് ടു, തത്തുല്യ ബോര്‍ഡ് പരീക്ഷ വിജയിച്ചവര്‍ക്കും ഫൈനല്‍ യോഗ്യത പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.
അപേക്ഷ ഫീസ്
ജനറല്‍ - 1200 രൂപ
ഒബിസി ക്രീമിലെയര്‍/ ഇഡബ്ല്യൂഎസ് - 1000 രൂപ
എസ്.സി/ എസ്.ടി/ PWBD/ തേര്‍ഡ് ജെന്‍ഡര്‍ - 650 രൂപ
കൂടുതല്‍ വിവരങ്ങള്‍ക്ക് www.nta.ac.in, https://ncet.samarth.ac.in സന്ദര്‍ശിക്കുക.
എന്‍.ടി.എ ഹെല്‍പ് ഡെസ്‌ക്: 01140759000, 01169227700
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."