HOME
DETAILS

ശോഭാ സുരേന്ദ്രന്‍ കള്ളം പറയുന്നു, ബിജെപിയുമായി ചര്‍ച്ച നടത്തിയിട്ടില്ല: ഇ.പി ജയരാജന്‍

  
Web Desk
April 25 2024 | 13:04 PM


Shobha Surendran is lying no talks with BJP EP Jayarajan

ശോഭാ സുരന്ദ്രന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഇ.പി ജയരാജന്‍.ശോഭാ സുരേന്ദ്രന്‍ പറയുന്നത് കള്ളമാണെന്നും ശോഭയുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും പറഞ്ഞ ഇ.പി, തന്റെ മകന്‍ ശോഭാ സുരേന്ദ്രനുമായി ഫോണില്‍ സംസാരിച്ചിട്ടില്ലെന്നും വ്യക്തമാക്കി. ഒരി പ്രമുഖ മാധ്യമത്തോട് സംസാരിക്കവെയായിരുന്നു ജയരാജന്റെ പ്രതികരണം.


ഇപി മകന്റെ നമ്പറിലൂടെയാണ് തന്നെ ആദ്യമായി ബന്ധപ്പെട്ടത് എന്നാണ് ശോഭ സുരേന്ദ്രന്‍ പറഞ്ഞത്. 'നോട്ട് മൈ നമ്പര്‍' എന്ന് ഇപി ജയരാജന്റെ മകന്‍ വാട്ട്‌സ് ആപ്പിലൂടെ മെസേജ് അയച്ചെന്നും ശോഭ സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. ഒരു വിവാഹച്ചടങ്ങില്‍ വച്ച് ശോഭ, മകന്റെ ഫോണ്‍ നമ്പര്‍ വാങ്ങിയെന്നും ഇടയ്ക്കിടെ,നരേന്ദ്ര മോദിയുടെ ചിത്രങ്ങള്‍ വാട്‌സ് ആപ്പില്‍ അയക്കുമായിരുന്നു, മകന്‍ ഒരു മറുപടിയും കൊടുത്തിട്ടില്ലെന്നും പറഞ്ഞ ഇ.പി ജയരാജന്‍, തന്നെ നിരവധി തവണ കൊലപ്പെടുത്താന്‍ ശ്രമിച്ചവരാണ് ആര്‍.എസ്.എസ് എന്നും കൂട്ടിച്ചേര്‍ത്തു.

അതേസമയം ബിജെപിയിലേക്ക് വരാന്‍ ഒരു പ്രമുഖ സിപിഎം നേതാവ് ചര്‍ച്ച നടത്തിയെന്ന് ശോഭാ സുരേന്ദ്രന്‍ പറഞ്ഞതോടെയാണ് വിവാദങ്ങളുടെ തുടക്കം. ആ നേതാവ് ഇപി ജയരാജന്‍ ആണെന്ന് കെപിസിസി പ്രസിഡന്റ് കെസുധാകരന്‍ ആരോപിക്കുകയായിരുന്നു. തുടര്‍ന്ന് സുധാകരനെതിരെ ഇപി ജയരാജന്‍ രംഗത്തെത്തി. സുധാകരനാണ് ബിജെപിയിലേക്ക് പോകാന്‍ തയ്യാറെടുത്ത് നില്‍ക്കുന്നതെന്നായിരുന്നു ഇപിയുടെ മറുപടി. വിഷയം വിവാദമായതോടെ ബിജെപിയിലേക്ക് ചാടാന്‍ ശ്രമം നടത്തിയത് ഇപി, തന്നെയെന്ന് ഉറപ്പിച്ച് ശോഭ സുരേന്ദ്രന്‍ തെളിവുകളും നിരത്തി

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട് 13ന് പൊതുഅവധി; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ബാധകം

Kerala
  •  a month ago
No Image

സ്വകാര്യ ബസുകളുടെ ദൂരപരിധി :സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിക്കും

Kerala
  •  a month ago
No Image

സംസ്ഥാന സ്‌കൂള്‍ കായികമേള: തിരുവനന്തപുരം ഓവറോള്‍ ചാംപ്യന്‍മാര്‍, അത്‌ലറ്റിക്‌സില്‍ കന്നിക്കീരീടം നേടി മലപ്പുറം

Kerala
  •  a month ago
No Image

പത്തനംതിട്ടയില്‍ 5 വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ രണ്ടാനച്ഛന് വധശിക്ഷ

Kerala
  •  a month ago
No Image

ഡോ. വന്ദന ദാസ് കേസ്: സന്ദീപിന്റെ മാനസിക നില പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ്

Kerala
  •  a month ago
No Image

'ഭര്‍തൃവീട്ടില്‍ സംഭവിക്കുന്ന എല്ലാ പീഡനങ്ങളും ക്രൂരതയല്ല' ; നവവധു ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവിനെയും വീട്ടുകാരെയും കുറ്റവിമുക്തരാക്കി കോടതി

National
  •  a month ago
No Image

ഉപതെരഞ്ഞെടുപ്പ്: മലപ്പുറം ജില്ലയിലെ 3 നിയോജക മണ്ഡലങ്ങളില്‍ പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബാധകം

Kerala
  •  a month ago
No Image

ശബരിമലയില്‍ ഒരേ സമയം പതിനാറായിരത്തോളം വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ്  സൗകര്യം; നിലയ്ക്കലില്‍ ഫാസ്റ്റ് ടാഗ് സൗകര്യം

Kerala
  •  a month ago
No Image

വഖഫ് പരാമര്‍ശത്തെ കുറിച്ച് ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകനെ മുറിയില്‍ വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തി സുരേഷ് ഗോപി 

Kerala
  •  a month ago
No Image

ബുര്‍ഖ നിരോധിക്കാന്‍ സ്വിറ്റ്‌സര്‍ലന്‍ഡും; നിരോധനം; നടപടി ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി,  2025 മുതല്‍ നിരോധനം നടപ്പാക്കും 

International
  •  a month ago