HOME
DETAILS
MAL
കാര്‍ വൈദ്യുതി തൂണ് ഇടിച്ചു തകര്‍ത്തു; ഒഴിവായത് വന്‍ദുരന്തം
backup
August 29 2016 | 18:08 PM
മണ്ണഞ്ചേരി: സൈക്കിള്‍യാത്രികനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ കാര്‍ നിയന്ത്രണം തെറ്റി റോഡരുകിലെ ഇലക്ട്രിക്പോസ്റ്റിടിച്ചുതകര്ത്തു. ഇന്നലെ പുലര്‍ച്ചേ 5.15 ന് ചേര്‍ത്തല പതിനൊന്നാംമൈലില്‍ സെന്റ് മൈക്കിള്‍സ് കോളേജിന് മുന്‍വശമായിരുന്നു സംഭവം.
എറണാകുളം ഭാഗത്തേയ്ക്ക് സഞ്ചാരിച്ചിരുന്ന കാറിന്റെ മുന്നിലേക്ക് സൈക്കിള്‍യാത്രികന്‍ നിയന്ത്രണംതെറ്റി എത്തുകയായിരുന്നു. ഇയാളെ തട്ടാതിരിക്കാന്‍ കാര്‍ വെട്ടിച്ചപ്പോള്‍ സമീപത്തെ ഇലക്ട്രിക് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ രണ്ട് പോസ്റ്റുകള്‍ നിലംപൊത്തി.ഇതില്‍ ഒരെണ്ണം കാറിന്റെ പുറത്തേയ്ക്കുപതിച്ചു. അപകടം നടന്നപ്പോള്‍തന്നെ വൈദ്യുതിബന്ധം മുറിഞ്ഞതിനാല്‍ വന്‍ദുരന്തം ഒഴിവായി.പരിക്കേറ്റ സൈക്കിള്‍യാത്രികനെ ചേര്‍ത്തലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."