പലയിടത്തും നീണ്ട ക്യൂ; ആദ്യമണിക്കൂറില്‍ കനത്ത പോളിങ്
ലോക് സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ വിധി എഴുതാന്‍ കേരളം ഇന്ന് പോളിങ് ബൂത്തിലേക്ക്. കേരളത്തിലെ 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് തുടങ്ങി. വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. രാവിലെ മുതല്‍ തന്നെ പല മണ്ഡലങ്ങളിലും വോട്ടര്‍മാരുടെ നീണ്ടനിര കാണപ്പെട്ടു. ആദ്യ മണിക്കൂറില്‍ തന്നെ കനത്ത പോളിങാണ് രേഖപ്പെടുത്തുന്നത്.
വോട്ട് രേഖപ്പെടുത്താന്‍ പ്രമുഖ നേതാക്കളും എത്തിത്തുടങ്ങി. പലയിടത്തും വോട്ടിങ് യന്ത്രങ്ങളില്‍ തകരാര്‍ കണ്ടെത്തി. രാവിലെ അഞ്ചര മുതല്‍ മോക് പോളിങ് നടത്തിയിരുന്നു. ചില ബൂത്തുകളില്‍ വേറെ വോട്ടിങ് മെഷീന്‍ എത്തിക്കേണ്ടിവന്നിട്ടുണ്ട്. മറ്റു 12 സംസ്ഥാനങ്ങളിലെ 68 മണ്ഡലങ്ങളിലും ഇന്നു വോട്ടെടുപ്പു നടക്കും. വോട്ടെണ്ണല്‍ ജൂണ്‍ നാലിന്.
പിണറായി ആര്‍സി അമല ബൈസിക് യുപി സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വോട്ട് രേഖപ്പെടുത്തി. ഭാര്യ കമല വിജയന്‍, മകള്‍ വീണ വിജയന്‍, സിപിഎം ഏരിയ സെക്രട്ടറി തുടങ്ങിയവരും കൂടെയുണ്ടായിരുന്നു. 161 നമ്പര്‍ ബൂത്തിലാണ് വോട്ട്.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെജെ ഷൈന്‍ നോര്‍ത്ത് പറവൂര്‍ വെടിമറ കുമാര വിലാസം എല്‍പിസ്‌കൂളിലെ 105ാം നമ്പര്‍ ബൂത്തില്‍ എത്തി വോട്ട് രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."