ബോണസ്: ജീവനക്കാരും അധ്യാപകരും പ്രകടനം നടത്തി
തൊടുപുഴ: പരിധിയില്ലാതെ ഒരു മാസത്തെ ശമ്പളം ബോണസായി നല്‍കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സ്, അധ്യാപക സര്‍വീസ് സംഘടന സമരസമിതി എന്നിവയുടെ നേതൃത്വത്തില്‍ ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ അധ്യാപകരും ജീവനക്കാരും പ്രകടനവും യോഗവും നടത്തി.
തൊടുപുഴ മിനി സിവില്‍ സ്റ്റേഷനുമുമ്പില്‍ ചേര്‍ന്ന യോഗം എന്‍ജിഒ യൂണിയന് സംസ്ഥാന സെക്രട്ടറിയറ്റംഗം ടി എം ഹാജറ ഉദ്ഘാടനം ചെയ്തു. ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറിയറ്റംഗം എ സുരേഷ്കുമാര്‍, എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി എസ് സുനില്‍കുമാര്‍, പ്രസിഡന്റ് വി പി പുരുഷോത്തമന്, ജോയിന്റ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറി ഡി ബിനില്‍ എന്നിവര്‍ സംസാരിച്ചു. പൈനാവില്‍ പ്രകടനത്തിന് ശേഷം നടന്ന യോഗം കെജിഒഎ ജില്ലാ പ്രസിഡന്റ് എസ് രാജീവ് ഉദ്ഘാടനം ചെയ്തു. എന്‍ജിഒ യൂണിയന് ജില്ലാ സെക്രട്ടറി സി വിനോബ സംസാരിച്ചു. പീരുമേട്ടില്‍ കെജിഒഎ ജില്ലാ സെക്രട്ടറി ഡോ. വി ബി വിനയന് ഉദ്ഘാടനം ചെയ്തു. രാജീവ് ജോണ്‍, ബിനാമോള്‍ എന്നിവര്‍ സംസാരിച്ചു. നെടുങ്കണ്ടത്ത് എം എ സുരേഷും അടിമാലിയില്‍ പി കെ സുധാകരനും ഉദ്ഘാടനം ചെയ്തു.
വൈ അഷറഫ്, പി കെ ശ്യാമള എന്നിവര്‍ സംസാരിച്ചു. ദേവികുളത്ത് എം ബി ബിജു ഉദ്ഘാടനം ചെയ്തു. ജി രഘുപതി, എം എം ഉത്തമന് എന്നിവര്‍ സംസാരിച്ചു. പ്രകടനത്തിലും യോഗത്തിലും പങ്കെടുത്ത ജീവനക്കാരെയും അധ്യാപകരെയും എസ് സുനില്‍കുമാറും ഡി ബിനിലും അഭിവാദ്യം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."