ഇ.പിയെ തൊടാന്‍ സിപിഎമ്മിന് പേടി; മുഖ്യമന്ത്രിയെയും പാര്‍ട്ടിയെയും ഒന്നാകെ തകര്‍ക്കാനുള്ള ബോംബുകള്‍ ജയരാജന്റെ നാവിന്‍ തുമ്പിലുണ്ട്; വി.ഡി സതീശന്‍
തിരുവനന്തപുരം: ഇ.പി വിവാദത്തില്‍ മുഖ്യമന്ത്രിക്കും സി.പി.എമ്മിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇപി ജയരാജനെ തൊടാന്‍ സി.പി.എമ്മിനും മുഖ്യമന്ത്രിക്കും ഭയമാണെന്ന് പറഞ്ഞ സതീശന്‍ ഇപിക്ക് ബി.ജെ.പിയിലേക്ക് പോവാനുള്ള സമ്മതമാണ് ഇരുകൂട്ടരും നല്‍കിയതെന്നും ആരോപിച്ചു. മാധ്യമങ്ങളോടായിരുന്നു സതീശന്റെ പ്രതികരണം.
' മുഖ്യമന്ത്രിയുടെ ഏജന്റായി ബി.ജെ.പിയുമായി സംസാരിച്ച ഇപി ജയരാജനെതിരെ ചെറുവിരല്‍ അനക്കാനുള്ള ധൈര്യം കേരളത്തിലെ സി.പി.എമ്മിനില്ല. ഇപി ജയരാജന്റെ നാവിന്‍ തുമ്പിലുള്ളത് സി.പി.ഐമ്മിനെയും, മുഖ്യമന്ത്രിയെയും ഒന്നാകെ തകര്‍ക്കാനുള്ള ബോംബുകളാണ്. അതുകൊണ്ട് തന്നെ ജയരാജന് എതിരെ നടപടി എടുക്കാനുള്ള ധൈര്യമോ ആര്‍ജ്ജവമോ സിപിഎമ്മിനില്ല. ജയരാജന് ബി.ജെ.പിയിലേക്ക് പോകാന്‍ സമ്മതം നല്‍കുക കൂടിയാണ് സിപിഎം ഇന്ന് ചെയ്തത്,' സതീശന്‍ പറഞ്ഞു.
കൊടിയ അഴിമതി നടത്തിയവരെയും അതിന്റെ പ്രതിഫലം പറ്റിയവരെയും സംരക്ഷിക്കാന്‍ വര്‍ഗീയതയുമായി സിപിഎം സന്ധി ചെയ്തു. ഇപി ജയരാജന്‍ മാത്രമല്ല മുഖ്യമന്ത്രിയും പ്രകാശ് ജാവദേക്കറുമായി പലതവണ സംസാരിച്ചിട്ടുണ്ട്. ഇപിക്കെതിരെ നടപടി എടുത്താല്‍ മുഖ്യമന്ത്രിക്ക് എതിരെയും നടപടി വേണ്ടിവരും. പിണറായി വിജയനെയും കൂട്ടുപ്രതിയായ ഇപി ജയരാജനെയും സംരക്ഷിക്കുകയെന്ന നാണംകെട്ട മാര്‍ഗമേ സിപിഎമ്മിന് മുന്‍പിലുള്ളൂ. സതീശന്‍ പറഞ്ഞു
സംഘപരിവാറുമായി സൗഹൃദ സംഭാഷണം നടത്തിയവരെ സംരക്ഷിക്കുമെന്ന് സിപിഎം പ്രഖ്യാപിച്ച സാഹചര്യത്തില്‍ സി.പി.ഐ ഉള്‍പ്പെടെയുള്ള എല്‍.ഡി.എഫ് ഘടകകക്ഷികള്‍ ഇക്കാര്യത്തിലുള്ള തങ്ങളുടെ നിലപാട് വ്യക്തമാക്കണമെന്നും വിഡി സതീശന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."