സഊദിയിൽ പലയിടത്തും ശക്തമായ മഴ; പലയിടത്തും റോഡുകൾ തോടുകളായി, നിരവധി വാഹനങ്ങളും കെട്ടിടങ്ങളും വെള്ളത്തിൽ
റിയാദ്: സഊദിയിൽ പലയിടത്തും ശക്തമായ മഴ. കഴിഞ്ഞ ദിവസം തുടങ്ങിയ മഴ വിവിധ ഭാഗങ്ങളിലായി തുടരുകയാണ്. മക്ക, മദീന, റിയാദ്, കിഴക്കൻ സഊദി ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അത്യാവശ്യം ശക്തമായ മഴയാണ് പെയ്യുന്നത്.
മക്ക മേഖലയിലെ വാദി ഹുറയിലാണ് മഴ കൂടുതൽ പെയ്തത്. ഇവിടെ പാലങ്ങളെ വിഴുങ്ങി മലവെള്ളം കുത്തിയൊലിക്കുന്നതിന്റെ വീഡിയോ സാമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വാദി ഫാത്തിമയിലും മലവെള്ളത്തിന്റെ കുത്തൊഴുക്കുണ്ട്. ത്വായിഫിലും കനത്ത മഴ ലഭിച്ചു. ഇവിടെയും നിരവധി വാദികൾ മഴവെള്ളത്തിൽ നിറഞ്ഞു. അസീർ പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിലും അൽ ഖസീമിലും മഴയെ തുടർന്ന് ശക്തമായ നിലയിൽ വെള്ളം പരന്നൊഴുകിയതിനാൽ ഗുരുതരമായ സാഹചര്യമാണുള്ളത്.
റോഡുകൾ വെള്ളത്തിനടയിലായതോടെ വീടുകളിലേക്കും വെള്ളം കയറി. പല സ്ഥലങ്ങളിലും വാഹനങ്ങൾ വെള്ളത്തിനടിയിലാണ്. ജീവൻ രക്ഷാ ബോട്ടുകളുമായി രക്ഷാ പ്രവർത്തനത്തിലാണ് സിവിൽ ഡിഫൻസ് വിഭാഗവും ദുരന്ത നിവാരണ സമിതിയും രംഗത്തുണ്ട്. ഉനൈസയില്‍ കനത്ത മഴയില്‍ റോഡുകള്‍ തോടുകളായി മാറി. ഉനൈസയിലെ അല്‍ബദീഅ ഡിസ്ട്രിക്ടില്‍ നിരവധി കാറുകള്‍ ഒഴുകിപ്പോയി. നിരവധി കാറുകളും മറ്റു വാഹനങ്ങളും വെള്ളത്തില്‍ മുങ്ങി. കഴിഞ്ഞ ദിവസങ്ങളില്‍ മദീനയിലും പരിസരപ്രദേശങ്ങളിലും പെയ്ത കനത്ത മഴയെ തുടര്‍ന്നാണ് ചരിത്രമുറങ്ങുന്ന ഉഹദ് മലയില്‍ രൂപപ്പെട്ട മനോഹരമായ വെള്ളച്ചാട്ടം ശ്രദ്ധേയമായി. ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോകൾ സോഷ്യൽ മീഡിയകളിൽ പങ്ക് വെക്കുന്നുണ്ട്. കിഴക്കൻ പ്രവിശ്യ ഉൾപ്പെടെ വിവിധ ഭാഗങ്ങളിൽ മഴ ഇപ്പോഴും തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."