എല്ലാ ജിസിസി രാജ്യങ്ങളിലും കനത്ത മഴ; ജാഗ്രത പുലർത്തണമെന്ന് ആഭ്യന്തര മന്ത്രാലയം
അബുദബി:അറബിക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദം മൂലം യുഎഇയിൽ ഇന്ന് ആരംഭിക്കുന്ന നേരിയ, ഇടത്തരം മഴ നാളെ ശക്തമാകും. രാത്രി വരെ യുഎഇയുടെ എല്ലാ ഭാഗങ്ങളിലും മഴ പെയ്യുമെന്നാണ് കാലാവസ്ഥാ പ്രവചനം. 22 മുതൽ 45 മില്ലിമീറ്റർ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ പ്രവചനം. 22 മുതൽ 45 മില്ലിമീറ്റർ മഴ വരെ ലഭിക്കുമെന്നാണ് സൂചന. ദേശീയ ദുരന്ത നിവാരണ സമിതി മുൻകരുതൽ ഊർജിതമാക്കി. പ്രതികൂല കാലാവസ്ഥയിൽ നൽകുന്ന സുരക്ഷാ മാർഗ നിർദേശങ്ങൾ പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അഭ്യർഥിച്ചു.
വിവരങ്ങൾക്ക് ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്നും ആവശ്യപ്പെട്ടു. മഴയും കാറ്റും മൂലമുണ്ടാകുന്ന നഷ്ടങ്ങൾ ലഘൂകരിക്കുന്നത് സംബന്ധിച്ച് പ്രാദേശിക വകുപ്പുകളുമായി സമിതി ചർച്ച നടത്തി. ആഭ്യന്തര മന്ത്രാലയം, നാഷനൽ സെന്റർ ഓഫ് മെറ്റീരിയോളജി, സർക്കാർ ഏജൻസി എന്നിവയുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. അടിയന്തര ഘട്ടങ്ങളിൽ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് വിശദമായി ചർച്ച ചെയ്തു. ഗൾഫ് രാജ്യങ്ങളിലെല്ലാം ഒന്നിച്ചു മഴ ലഭിക്കുന്നത് വർഷങ്ങൾക്കു ശേഷം ആദ്യമായിട്ടായിരിക്കും. സഊദിയിൽനിന്ന് തുടങ്ങിയ മഴ ഖത്തർ, ബഹ്റൈൻ, കുവൈത്ത്, യുഎഇ വഴി ഒമാനിലാണ് അവസാനിക്കുക. ഖത്തറിൽ അതിതീവ്ര മഴയ്ക്കു സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകർ സൂചിപ്പിച്ചു. മഴയ്ക്കു സാധ്യതയുള്ളതിനാൽ ദുബൈയിലെ സ്വകാര്യ സ്കൂളുകൾ ഉൾപ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും മറ്റന്നാളും ഇ-ലേണിങ് ആയിരിക്കുമെന്ന് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി അറിയിച്ചു.
സഊദിയിൽ തുടങ്ങി, ഒമാനിൽ തീരും സഊദിയിൽ ഇന്നലെ ശക്തമായ മഴ പെയ്തു. ഇന്നു ഖത്തർ, ബഹ്റൈൻ എന്നിവിടങ്ങളിലും, നാളെ യുഎഇയിലും ഉച്ചമുതൽ വെള്ളിയാഴ്ച വൈകിട്ടു വരെ ഒമാനിലും മഴ ശക്തമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."