HOME
DETAILS

ധ്രുവ് റാഠിക്കും ഭാര്യക്കുമെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍;ഇരുവരും പാകിസ്ഥാനികളെന്ന് പ്രചരണം

  
May 01, 2024 | 1:54 PM

dhruv rathee reply to fake viral posts claiming his wife is pakistani and he lived in dawood ibrahims bungalow


സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറും സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമുകളിലൂടെ ബിജെപിയുടെ നിശിത വിമര്‍ശകനുമായ ധ്രുവ് റാഠിക്കും ഭാര്യക്കുമെതിരെ അസത്യ പ്രചാരണങ്ങള്‍ അഴിച്ചുവിട്ട് സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍.ധ്രുവിന്റെ യഥാര്‍ഥ പേര് ബദ്രുദ്ദീന്‍ റാഷിദ് ലാഹോറിയെന്നാണെന്നും ഭാര്യ ജൂലിയുടെ യഥാര്‍ഥ പേര് സുലൈഖ എന്നാണന്നും അവര്‍ പാക്കിസ്ഥാന്‍ സ്വദേശിയാണെന്നുമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്.  അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ കറാച്ചിയിലെ ബംഗ്ലാവില്‍ പാക്ക് സൈന്യത്തിന്റെ സംരക്ഷണയിലാണ് ഇരുവരും താമസിക്കുന്നതെന്നും പ്രചരണമുണ്ടായി. 

ബിജെപി സര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വിമര്‍ശിച്ച് നിരന്തരം വിഡിയോകള്‍ ചെയ്യുന്ന ധ്രുവിന് യുട്യൂബില്‍ 18 ദശലക്ഷം സബ്‌സ്‌ക്രൈബര്‍മാരാണ് ഉള്ളത്. ഇത്തരം വിഡിയോകള്‍ വലിയ ചര്‍ച്ചയായതിനു പിന്നാലെയാണ് ധ്രുവിനെതിരെ വിവിധ ആരോപണങ്ങള്‍ പ്രചരിച്ചത്. ''ഞാന്‍ ചെയ്ത വിഡിയോകളോട് അവര്‍ക്ക് ഒന്നും പ്രതികരിക്കാനില്ല. അതിനാലാണ് വ്യാജ വാര്‍ത്തകള്‍ ഉണ്ടാക്കി വിടുന്നത്. ഭാര്യയെയും അവരുടെ കുടുംബത്തെയും ഇതിലേക്ക് വലിച്ചിഴച്ചത് വളരെ നിരാശാജനകമാണ്. ഐടി സെല്‍ ജീവനക്കാരുടെ ധാര്‍മികത എവിടെയാണ്?''- ധ്രുവ് ചോദിച്ചു. 


സര്‍ക്കാരിന്റെ നയങ്ങളും സമൂഹത്തിലെ പ്രശ്‌നങ്ങളും ചൂണ്ടിക്കാണിച്ചും വിമര്‍ശിച്ചും ധ്രുവ് റാഠി ചെയ്ത വിഡിയോകള്‍ ചര്‍ച്ചയായിരുന്നു.ഏറെ വിവാദമായ 'ദ് കേരള സ്റ്റോറി' സിനിമയെ കുറിച്ചും ധ്രുവ് ചെയ്തത വിഡിയോ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിലെ യുവപ്രവാസികൾ കൂട്ടത്തോടെ വീട് വാങ്ങുന്നു; പുത്തൻ പ്രവണതയ്ക്ക് പിന്നിൽ ഇക്കാര്യങ്ങൾ!

uae
  •  4 days ago
No Image

വിഘ്‌നേഷ് പുത്തൂർ ഇനി പുതിയ ടീമിനൊപ്പം; കൂടുമാറ്റം സഞ്ജുവിന്റെ പഴയ തട്ടകത്തിലേക്ക്

Cricket
  •  4 days ago
No Image

ടിക്കറ്റ് വരുമാനത്തിൽ സർവകാല റെക്കോർഡ്; ചരിത്രം കുറിച്ച് കെഎസ്ആർടിസി

Kerala
  •  4 days ago
No Image

ഹീര ഗ്രൂപ്പിന്റെ സ്വത്തുക്കൾ ലേലത്തിൽ വെക്കും; ഇ.ഡി നടപടിയിൽ പ്രതീക്ഷയർപ്പിച്ച് തട്ടിപ്പിനിരയായ യുഎഇയിലെ പ്രവാസികൾ

uae
  •  4 days ago
No Image

ഫുജൈറയിലും കിഴക്കൻ തീരങ്ങളിലും കനത്ത മഴ; ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ച് അധികൃതർ

uae
  •  4 days ago
No Image

ലേലത്തിൽ 25.20 കോടി, എന്നാൽ ഗ്രീനിന് കിട്ടുക 18 കോടി മാത്രം; കാരണമിത്...

Cricket
  •  4 days ago
No Image

പ്രധാനമന്ത്രി നാളെ ഒമാനിൽ എത്തും: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനം

oman
  •  4 days ago
No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ ഒന്‍പതാംക്ലാസ് വിദ്യാര്‍ഥി മരിച്ച നിലയില്‍ 

Kerala
  •  4 days ago
No Image

മസാലബോണ്ട് ഇടപാടിലെ ഇ.ഡി നോട്ടിസ്: തുടര്‍ നടപടികള്‍ തടഞ്ഞ് ഹൈക്കോടതി

Kerala
  •  4 days ago
No Image

ഐഎഫ്എഫ്കെയിൽ കേന്ദ്രസർക്കാർ പ്രദർശനാനുമതി നിഷേധിച്ച എല്ലാ സിനിമകളും പ്രദർശിപ്പിക്കും: മുഖ്യമന്ത്രി

Kerala
  •  4 days ago