ഇയര്‍ഫോണ്‍ വാങ്ങാന്‍ പ്ലാനുണ്ടോ?..
ഫോണ്‍ വിളിക്കാനും പാട്ട് കേള്‍ക്കാനും തുടങ്ങി നിരവധി കാര്യങ്ങള്‍ക്ക് പോര്‍ട്ടബിള്‍ ഓഡിയോ ഉപകരണങ്ങളായ ഹെഡ് ഫോണും ഇയര്‍ഫോണും നമ്മള്‍ ഉപയോഗിക്കാറുണ്ട്. ഒരു ജോലി ചെയ്യുമ്പോള്‍ തന്നെ ബുദ്ധിമുട്ടില്ലാത്ത തരത്തില്‍ ഇയര്‍ഫോണ്‍ വച്ച് കാര്യങ്ങള്‍ ചെയ്യാം. ഇങ്ങനെയുള്ള ഇയര്‍ഫോണ്‍ വാങ്ങുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം.
ഇയര്‍ഫോണ്‍ തിരഞ്ഞെടുക്കുമ്പോള്‍ പമരമാവധി നോയിസ് കാന്‍സെലിങ് ഉള്ളവ ഉപയോഗിക്കുക. ചെവിക്ക് അസ്വസ്ഥത ഉണ്ടാക്കുന്ന തരത്തിലുള്ള ബാഹ്യശബ്ദങ്ങള്‍ ഒഴിവാക്കാന്‍ ഇത് സഹായിക്കും. മറ്റൊന്ന് ആവശ്യം നോക്കി വാങ്ങണം. ഗെയിമിങ് ആവശ്യത്തിന് ഉപയോഗിക്കുന്ന ഹെഡ് സെറ്റുകള്‍ അല്ല ഓഫീസ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. എഡിറ്റിങ് സംബന്ധിച്ച ജോലികള്‍ ചെയ്യുന്നവര്‍ക്കുള്ള ഹെഡ് ഫോണുകള്‍ ക്വാഷ്വലായി നമ്മള്‍ ഉപയോഗിക്കുന്നത് പോലെ ആകില്ല.
വയര്‍ലെസ്സ് ഇയര്‍ഫോണുകളാണ് നിങ്ങള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ഏറ്റവും ആദ്യം നോക്കേണ്ടത് ബാറ്ററി ലൈഫ് എത്രത്തോളം ഉണ്ടെന്നാണ്. ആറ് മുതല്‍ എ്ട്ട് മണിക്കൂറാണ് മിക്ക ബ്ലൂടൂത്ത് ഇയര്‍ഫോണുകളും ബാറ്ററി ലൈഫ് പറയുന്നത്. നോയിസ് ക്യാന്‍സലേഷന്‍ ഉള്ള ഇയര്‍ഫോണുകള്‍ 15 മുതല്‍ 20 മണിക്കൂര്‍ വരെ ബാറ്ററി ലൈഫ് കിട്ടും. എല്ലാ ദിവസും നിങ്ങള്‍ക്ക് ഇയര്‍ഫോണ്‍ ഉപയോഗിക്കുന്നുവെങ്കില്‍ വാട്ടര്‍ പ്രൂഫോ വാട്ടര്‍ റെസിസ്‌ന്റോ ആയവ വാങ്ങുന്നതായിരിക്കും നല്ലത്.
തുടര്‍ച്ചയായുള്ള ഉപയോഗം ആരോഗ്യത്തിന് അത്ര നല്ലതല്ല. പ്രതിദിനം ശരാശരി 80 മിനിറ്റില്‍ കൂടുതല്‍ ഇയര്‍ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് കേള്‍വിശക്തി നഷ്ടപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ് എന്നാണ് പഠന റിപ്പോര്‍ട്ട് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."