ലൈംഗിക ചൂഷണത്തിന് ഇരയാകുന്നവര്ക്കായുള്ള നെല്‍സ പദ്ധതി ഉദ്ഘാടനം മൂന്നിന്
കോട്ടയം : ലൈംഗിക ചൂഷണത്തിനും തട്ടിക്കൊണ്ടു പോകലിനും ഇരയാകുന്ന സ്ത്രീകളുടെ പുനരധിവാസത്തിന് ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി കോട്ടയം ജില്ലയില്‍ നടപ്പാക്കുന്ന നെല്‍സ (നാഷണല്‍ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി) പദ്ധതി സെപ്തംബര്‍ മൂന്നിന് ആരംഭിക്കും.
ഹൈക്കോടതി ജഡ്ജ് സി.കെ. അബ്ദുള്‍ റഹിം പദ്ധതി ഉദ്ഘാടനം നിര്‍വ്വഹിക്കും. ഡി.സി ബുക്സ് ആഡിറ്റോറിയത്തില്‍ രാവിലെ 10ന് നടക്കുന്ന ചടങ്ങില്‍ ജില്ലാ ആന്റ് സെഷന്‍സ് ജഡ്ജ് എസ്. ശാന്തകുമാരി അധ്യക്ഷയായിരിക്കും.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എ മുഖ്യാതിഥിയായിരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, ജില്ലാ ജഡ്ജി കെ. സത്യന് , സബ്ജഡ്ജ് എ. ഇജാസ് ,ജില്ലാ പോലീസ് മേധാവി എന്‍.രാമചന്ദ്രന്, സാമൂഹ്യനീതി വകുപ്പ് പ്രോജക്ട് ഡയറക്ടര്‍ വി.എസ്. വേണു, കോട്ടയം ബാര്‍ അസോസിയേഷന് പ്രസിഡന്റ് അഡ്വ. ജോസഫ് എബ്രഹാം എന്നിവര്‍ സംസാരിക്കും.പദ്ധതിയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ എറണാകുളം റേഞ്ച് ഐജി എസ് ശ്രീജിത്ത്, അഡ്വ. സിന്ധു ഗോപാലകൃഷ്ണന്, കോട്ടയം മെഡിക്കല്‍ കോളേജ് സൈക്കോളജി വിഭാഗം അഡീഷണല്‍ പ്രൊഫ. ഡോ. പി.ജി. സജി, സാമൂഹ്യ നീതി വകുപ്പ് സീനിയര്‍ സൂപ്രണ്ട് കൃഷണമൂര്‍ത്തി, ജില്ലാ ജഡ്ജി കെ. സത്യന്, സബ് ജഡ്ജ് എ. ഇജാസ് എന്നിവര്‍ ക്ലാസ്സെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."