HOME
DETAILS

യു.എ.ഇയിലേക്ക് കേരള സര്‍ക്കാര്‍ വക വമ്പന്‍ റിക്രൂട്ട്‌മെന്റ്; കാര്‍പെന്റര്‍, പ്ലംബര്‍, അലുമിനിയം ഫാബ്രിക്കേറ്റര്‍ തുടങ്ങി നിരവധി ഒഴിവുകള്‍; ഫ്രീ വിസയും, വിമാന ടിക്കറ്റും

  
Web Desk
May 03, 2024 | 11:24 AM

new job recruitment in uae under odepc apply now


കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡാപെക്കിന് കീഴില്‍ യു.എ.ഇയിലേക്ക് വമ്പന്‍ റിക്രൂട്ട്‌മെന്റ്. യു.എ.ഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ കമ്പനിയിലാണ് ജോലി ഒഴിവുള്ളത്. കാര്‍പെന്റര്‍, മേസന്‍, അലുമിനിയം ഫാബ്രിക്കേറ്റര്‍, ഫര്‍ണിച്ചര്‍ പെയിന്റര്‍, പ്ലംബര്‍, എ.സി ടെക്‌നീഷ്യന്‍ തുടങ്ങി നിരവധി ഒഴിവുകളിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുള്ളത്. ഉദ്യോഗാര്‍ഥികള്‍ മിനിമം എസ്.എസ്.എല്‍.സി പാസായിരിക്കണം. മാത്രമല്ല ബന്ധപ്പെട്ട തൊഴില്‍ മേഖലയില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ തൊഴില്‍ പരിചയവും അത്യാവശ്യമാണ്. 

തസ്തിക & ഒഴിവ്
കാര്‍പെന്റര്‍, മേസന്‍, സ്റ്റീല്‍ ഫിക്‌സര്‍, അലുമിനിയം ഫാബ്രിക്കേറ്റര്‍, ഫര്‍ണിച്ചര്‍ പെയിന്റര്‍, ഫര്‍ണിച്ചര്‍ കാര്‍പെന്റര്‍, പ്ലംബര്‍, എ.സി ടെക്‌നീഷ്യന്‍, Ductman, ഹെല്‍പ്പര്‍ എന്നിങ്ങനെയാണ് പോസ്റ്റുകള്‍. 

കാര്‍പെന്റര്‍ = 20

മേസന്‍ = 22

സ്റ്റീല്‍ ഫിക്‌സര്‍ = 43

അലുമിനിയം ഫാബ്രിക്കേറ്റര്‍ = 20 

ഫര്‍ണിച്ചര്‍ പെയിന്റര്‍ = 10

ഫര്‍ണിച്ചര്‍ കാര്‍പെന്റര്‍ = 18

പ്ലംബര്‍ = 6

എ.സി ടെക്‌നീഷ്യന്‍ = 6

Ductman = 6

ഹെല്‍പ്പര്‍ = 6 എന്നിങ്ങനെയാണ് ഒഴിവുകള്‍. 


യോഗ്യത
എസ്.എസ്.എല്‍.സി പാസായിരിക്കണം. 

ബന്ധപ്പെട്ട തൊഴില്‍ മേഖലയില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. 

ശമ്പളം

കാര്‍പെന്റര്‍ = 1200 യു.എ.ഇ ദിര്‍ഹം

മേസന്‍ = 1300 യു.എ.ഇ ദിര്‍ഹം

സ്റ്റീല്‍ ഫിക്‌സര്‍ = 1200 യു.എ.ഇ ദിര്‍ഹം

അലുമിനിയം ഫാബ്രിക്കേറ്റര്‍ = 1300 യു.എ.ഇ ദിര്‍ഹം 

ഫര്‍ണിച്ചര്‍ പെയിന്റര്‍ = 1350 യു.എ.ഇ ദിര്‍ഹം

ഫര്‍ണിച്ചര്‍ കാര്‍പെന്റര്‍ = 1350 യു.എ.ഇ ദിര്‍ഹം

പ്ലംബര്‍ = 1500 യു.എ.ഇ ദിര്‍ഹം

എ.സി ടെക്‌നീഷ്യന്‍ = 1500 യു.എ.ഇ ദിര്‍ഹം

Ductman = 1300 യു.എ.ഇ ദിര്‍ഹം

ഹെല്‍പ്പര്‍ = 1200 യു.എ.ഇ ദിര്‍ഹം

മറ്റ് വിവരങ്ങള്‍
പരുഷന്‍മാര്‍ക്ക് മാത്രമാണ് അപേക്ഷിക്കാനാവുക. 

വിസയും, വിമാന ടിക്കറ്റും കമ്പനി നല്‍കും. 

നിയമാനുസൃത സര്‍വീസ് ചാര്‍ജ് ഉണ്ടായിരിക്കും. 

അപേക്ഷ
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത മാനദണ്ഡങ്ങള്‍ക്കനുസരിച്ച് അവരുടെ ഫോട്ടോ പതിച്ച ബയോഡാറ്റ, പാസ്‌പോര്‍ട്ട് കോപ്പി, വിദ്യാഭ്യാസ-തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം താഴെ നല്‍കുന്ന മെയില്‍ ഐഡിയിലേക്ക് മെയ് 8നകം അയക്കണം. 

[email protected] 

കുടുതൽ വിവരങ്ങള്‍ക്ക് odepc



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല സ്വർണക്കൊള്ള: തന്ത്രിയുടെ വീട്ടിൽ 8 മണിക്കൂർ നീണ്ട എസ്.ഐ.ടി പരിശോധന; നിർണായക രേഖകൾ പിടിച്ചെടുത്തു

Kerala
  •  9 days ago
No Image

സ്ഥലത്തില്ലായിരുന്നു'; ഗവർണറുടെ ചായസൽക്കാരം ബഹിഷ്കരിച്ചതിൽ വിശദീകരണവുമായി ആർ. ശ്രീലേഖ

Kerala
  •  9 days ago
No Image

റമദാന്‍ മുന്‍കൂട്ടി കുവൈത്തില്‍ വിപണിയില്‍ പരിശോധന ശക്തമാക്കി

Kuwait
  •  9 days ago
No Image

കുവൈത്ത് ഫാമിലി വിസ;കുടുംബങ്ങള്‍ക്ക് റെസിഡന്‍സി വിസ സംബന്ധിച്ച് ആശയക്കുഴപ്പം

Kuwait
  •  9 days ago
No Image

ചരിത്രം കുറിച്ച മത്സരത്തിൽ ജെമീമയുടെ ഡൽഹി വീണു; മുംബൈക്ക് ആദ്യ ജയം

Cricket
  •  9 days ago
No Image

യുഎസ് പിടിച്ചെടുത്ത റഷ്യൻ എണ്ണകപ്പലിലെ ഇന്ത്യക്കാരിൽ മലയാളിയും? ജീവനക്കാരുടെ സുരക്ഷയിൽ ആശങ്കയോടെ കുടുംബം; നയതന്ത്ര ഇടപെടലിന് നീക്കം

National
  •  9 days ago
No Image

പുതുവർഷത്തിൽ കുതിക്കാൻ ഐഎസ്ആർഒ; ആദ്യ ദൗത്യം തിങ്കളാഴ്ച

National
  •  9 days ago
No Image

ജോലി സമ്മർദ്ദം; കോടതി ജീവനക്കാരൻ കെട്ടിടത്തിന് മുകളിൽ നിന്നും ചാടി ജീവനൊടുക്കി

National
  •  9 days ago
No Image

ഒമാനില്‍ അക്രമം;59 പ്രവാസികള്‍ക്ക് ജയില്‍ ശിക്ഷയും രാജ്യത്ത് നിന്ന് പുറത്താക്കലും

oman
  •  9 days ago
No Image

ഭാഗ്യം തുണച്ചു: അത്താണിയിൽ ഒന്നാം ക്ലാസുകാരന്റെ സ്കൂൾ ബാഗിൽ മൂർഖൻ പാമ്പ്; വനംവകുപ്പിന് കൈമാറി

Kerala
  •  9 days ago