ഈരാറ്റുപേട്ട റിംസ് ഹോസ്പിറ്റലില്‍ തുടര്‍വിദ്യാഭ്യാസ ശില്പശാല നടത്തി
ഈരാറ്റുപേട്ട : ഈരാറ്റുപേട്ട റിംസ് ഹോസ്പിറ്റലിന്റെയും കേരളാ ഓര്‍ത്തോപീഡിക് അസോസിയേഷന്റെയും മദ്ധ്യകേരളാ ഓര്‍ത്തോപീഡിക് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംമ്പൂര്‍ണ്ണ കാല്‍മുട്ട് മാറ്റിവെക്കല്‍ ശസ്ത്രകിയാ എന്ന വിഷയത്തെ ആസ്പദമാക്കി ഓപ്പറേഷന് തിയറ്റര്‍ നഴ്സസിനായി തുടര്‍ വിദ്യഭ്യാസ ശില്പശാല നടത്തി.
റിംസ് ഹോസ്പ്പിറ്റല്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് ഇസ്മയില്‍ തുടര്‍ വിദ്യഭ്യാസ ശില്പശാല ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു.
വിവിധ ജില്ലകളില്‍ നിന്നുമായി നൂറോളം ഓപ്പറേഷന് തിയറ്റര്‍ നഴ്സിഗ് ജീവനക്കാര്‍ ശില്പശാലയില് പങ്കെടുത്തു. വിവിധ വിഷയങ്ങളെകുറിച്ച് ഡോ. പ്രവീണ്‍ കുമാര്‍ കെ.എസ് (റിംസ് ഹോസ്പിറ്റല്‍), ഡോ. ജിജോ ജോസ് (എല്‍.എല്‍.എം ഹോസ്പിറ്റല്‍ കിടങ്ങൂര്‍), ഡോ. ഫൈസല്‍ കരീം (മൗലാന ഹോസ്പിറ്റല്‍, പെരിന്തല്‍മണ്ണ) ഡോ. രാജേഷ് വി. (മാതാ ഹോസ്പിറ്റല്‍, കോട്ടയം), ഡോ. അരുണ്‍ കുമാര്‍ പിള്ള (റിംസ് ഹോസ്പിറ്റല്‍). സിജി സൂസന് ജോയി (റിംസ് ഹോസ്പിറ്റല്‍) എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്കി. ഡോ. പ്രവീണ്‍കുമാര്‍ കെ.എസ്. (ഓര്‍ഗനൈസിംഗ് സെക്രട്ടറി) ചടങ്ങിന് സ്വാഗതം ആശംസിച്ചു. ഡോ. ജിജോ ജോസ് ഡോ. രാജേഷ് വി. ,ആലീസ് മാത്യു അലക്സാണ്ടര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."