മകള്‍ പ്രണയിച്ചു വിവാഹം കഴിച്ച യുവാവിന്റെ മൂക്കറുത്ത് മാതാപിതാക്കള്‍
ജയ്പൂര്‍: മകള്‍ പ്രണയിച്ചു വിവാഹം കഴിച്ചതിന്റെ പേരില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ യുവാവിന്റെ മൂക്കറത്തു. രാജസ്ഥാനിലെ ജോധ്പൂര്‍ ജില്ലയില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം. യുവാവിന്റെ സഹോദരന്റെ പരാതിയെ തുടര്‍ന്ന് വെള്ളിയാഴ്ച കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലിസ് .
മാര്‍ച്ചിലായിരുന്നു ചേളാരം എന്ന യുവാവ് തന്റെ ഗ്രാമത്തിലെ പെണ്‍കുട്ടിയെ വിവാഹം കഴിച്ചത്. എന്നാല്‍, മാര്‍ച്ച് 30ന് പെണ്‍കുട്ടിയെ കാണാനില്ലെന്ന് ബന്ധുക്കള്‍ പരാതി നല്കി. ഇരുവരെയും പൊലിസ് അറസ്റ്റ് ചെയ്തപ്പോള്‍ കോടതിയില്‍ വച്ച് വിവാഹം കഴിച്ചതായി സമ്മതിച്ചു.ഇവരെ പ്രായപൂര്‍ത്തിയായതിനാല്‍ പിന്നീട് വിട്ടയച്ചു. പിന്നീട് ഇവര്‍ ജ്യോഷ്ഠന്റെ വീടിനടുത്ത് ഭാര്യയോടൊപ്പം വാടകവീട്ടില്‍ താമസം തുടങ്ങി.
വ്യാഴാഴ്ച യുവതിയുടെ കുടുംബം ചേളാറാമിനെ കാണുകയും മകള്‍ക്കൊപ്പം വീട്ടിലേക്ക് വരാന്‍ ആവശ്യപ്പെടുകയും ചെയ്തു. പിന്നീട്, പാലി-ജോധ്പൂര്‍ ഹൈവേയില്‍ വെച്ച് യുവതിയുടെ മാതാപിതാക്കള്‍ ചേളാറാമിനെ ആക്രമിക്കുകയായിരുന്നു. കൈയും കാലും തല്ലിയൊടിക്കുകയും മൂക്ക് മുറിക്കുകയും ചെയ്തു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് എസ്എച്ച്ഒ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."