HOME
DETAILS
MAL
ലാവ്‌ലിൻ കേസ്: സുപ്രീം കോടതിയിൽ അന്തിമവാദം ബുധനാഴ്ച
Web Desk
May 05 2024 | 11:05 AM
ലാവ്‌ലിൻ കേസിൽ അന്തിമ വാദം സുപ്രീംകോടതിയിൽ ബുധനാഴ്ച ആരംഭിക്കും. ഇതുവരെ 33 തവണയാണ് കേസ് ലിസ്റ്റ് ചെയ്യപ്പെട്ടത്. കഴിഞ്ഞ ആഴ്ച രണ്ട് ദിവസങ്ങളിൽ ഹർജി ലിസ്റ്റ് ചെയ്തിരുന്നു.
സിബിഐ നൽകിയ അപ്പീലാണ് സുപ്രീംകോടതിക്ക് തീർപ്പാക്കാനുള്ളത് കഴിഞ്ഞ ഫെബ്രുവരി 6ന് ആയിരുന്നു കേസ് അവസാനമായി പരിഗണിച്ചത്. കേസിലെ പ്രതികൾ ആയിരുന്ന പിണറായി വിജയൻ, മുൻ ഊർജ വകുപ്പ് സെക്രട്ടറി കെ മോഹനചന്ദ്രൻ, മുൻ ജോയിൻ സെക്രട്ടറി എ ഫ്രാൻസിസ് എന്നിവരെ വിചാരണയ്ക്കുശേഷം കേരള ഹൈക്കോടതി കുറ്റവിമുക്തനാക്കിയതിനെയാണ് സിബിഐ സുപ്രീംകോടതിയിൽ ചോദ്യം ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."