ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ സൂക്ഷിക്കണം; മുന്നറിയിപ്പുമായി വിദഗ്ധര്‍
നല്ലൊരു ശതമാനം ആളുകളും ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോഗിക്കുന്നവരാണ്. എന്നാല്‍ ഇനി ചിലകാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ. ലക്ഷകണക്കിന് ഉപയോക്താക്കള്‍ ഇന്‍സ്റ്റാള്‍ ചെയ്ത ചില ആന്‍ഡ്രോയിഡ് ആപ്പുകളില്‍ സുരക്ഷാ വീഴ്ച കണ്ടെത്തിയിരിക്കുകയാണ് മെക്രോസോഫ്റ്റ് ടീം. ഇത്തരം ആപ്പുകള്‍ വഴി ഹാക്കര്‍മാര്‍ സൈബര്‍ തട്ടിപ്പ് നടത്താന്‍ സാധ്യതയുള്ളത് കൊണ്ട് ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.
വിവിധ ആന്‍ഡ്രോയിഡ് ആപ്പുകളില്‍ ഫയല്‍ ഷെയറിങ് സംവിധാനത്തിലാണ് മൈക്രോസോഫ്റ്റ് സുരക്ഷാ വീഴ്ച കണ്ടെത്തിയത്. ഷവോമി ഫയല്‍ മാനേജര്‍, ഡബ്ല്യൂപിഎസ് ഓഫീസ് അടക്കമുള്ള ആപ്പുകളിലാണ് സുരക്ഷാ പ്രശ്‌നം കണ്ടെത്തിയിരിക്കുന്നത്. ഡേര്‍ട്ടി സ്ട്രീം എന്ന പേരിലുള്ള മാല്‍വെയറിന്റെ ആക്രമണമാണ് ഉണ്ടായിരിക്കുന്നത്.
ഫോണില്‍ ഡാര്‍ക്ക് സൈറ്റുകളില്‍ നിന്ന് മാല്‍വെയര്‍ ബാധിച്ച ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോഴാണ് പ്രശ്‌നം ആരംഭിക്കുന്നത്. ഡേര്‍ട്ടി സ്ട്രീം മറ്റു പ്രധാനപ്പെട്ട ആപ്പുകളില്‍ നുഴഞ്ഞുകയറി സൈബര്‍ ആക്രമണം നടത്താനുള്ള സാധ്യതയാണ് മുന്നറിയിപ്പില്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."