കേരള സര്‍വകലാശാല കാര്യവട്ടം ക്യാമ്പസില്‍ 4 വര്‍ഷ ഓണേഴ്‌സ് വിത്ത് റിസര്‍ച്ച് ബിരുദം
കേരള സര്‍വകലാശാലയുടെ കാര്യവട്ടം ക്യാമ്പസില്‍ 4 വര്‍ഷ ഓണേഴ്‌സ് വിത്ത് റിസര്‍ച്ച് ബിരുദ പ്രോഗ്രാമുകള്‍ ആരംഭിക്കുന്നു. പൊളിറ്റിക്കല്‍ സയന്‍സ് വകുപ്പില്‍ കഴിഞ്ഞ അധ്യയന വര്‍ഷം പരീക്ഷണാടിസ്ഥാനത്തില്‍ ഒരു ഓണേഴ്‌സ് ബിരുദ ഗവേഷണ പ്രോഗ്രാം ആരംഭിച്ചിരുന്നു. പുതിയ അക്കാദമിക വര്‍ഷം 16 മേജര്‍ വിഷയങ്ങളില്‍ പ്രോഗ്രാം തുടങ്ങാനാണ് സിന്‍ഡിക്കേറ്റ് തീരുമാനം.
മലയാളം, കേരളപഠനം, ഇംഗ്ലീഷ്, ഹിന്ദി, സംസ്‌കൃതം, ഹിസ്റ്ററി, ഇക്കണോമിക്‌സ്, പൊളിറ്റിക്‌സ്, ഇന്റര്‍നാഷനല്‍ റിലേഷന്‍സ്, ഫിസിക്‌സ്, കെമിസ്ട്രി ആന്‍ഡ് ബയോളജി, ജിയോളജി, കമ്പ്യൂട്ടര്‍ സയന്‍സ്, ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍, സൈക്കോളജി, മാത്തമാറ്റിക്‌സ്, കൊമേഴ്‌സ് എന്നിവയാണ് ആദ്യഘട്ടത്തില്‍ ആരംഭിക്കുന്നത്.
താല്‍പര്യമുള്ള വിഷയം ആദ്യ വര്‍ഷത്തിന്റെ അവസാനം മേജറായി തെരഞ്ഞെടുക്കാം. ഇതിനൊപ്പം നൂതന വിഷയങ്ങള്‍ മൈനറായി പഠിക്കാം.
ഡേറ്റ സയന്‍സ്, ഡാറ്റ അനലിറ്റിക്‌സ്, അപ്രൂവ്ഡ് ലിംഗ്വിസ്റ്റിക്‌സ്, സൈബര്‍ സെക്യൂരിറ്റി, സപ്ലൈ ചെയിന്‍, ബയോ ഡൈവേഴ്‌സിറ്റി, നാനോ സയന്‍സ്, ബയോടെക്‌നോളജി, ടെക്‌നോളജി, ബയോകെമിസ്ട്രി, ക്ലൈമറ്റ് ചേഞ്ച്, ഫങ്ഷനല്‍ മെറ്റീരിയല്‍സ്, മെഷീന്‍ ലേണിങ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങി അന്‍പതിലേറെ വിഷയങ്ങള്‍ മൈനറായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മൈനല്‍ വിഷയത്തില്‍ നിശ്ചിത ക്രെഡിറ്റ് നേടിയാല്‍ ആ വിഷയത്തില്‍ ബിരുദാനന്തര ബിരുദ, ഗവേഷണ പഠനം നടത്താം. പ്ലസ് ടു മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് അഡ്മിഷന്‍.
ഫോണ്‍: 9847314237, 7994402453
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."