ഭക്ഷ്യവകുപ്പില്‍ ഫുഡ് ആന്റ് സേഫ്റ്റി ഓഫീറസറാവാം; പി.എസ്.സി വഴി കേരളത്തില്‍ സ്ഥിര ജോലി; ഏപ്രില്‍ 3നുള്ളില്‍ അപേക്ഷിക്കണം
കേരള ഭക്ഷ്യ സുരക്ഷ വകുപ്പില്‍ ഫുഡ് ആന്‍ഡ് സേഫ്റ്റി ഓഫീസര്‍ പോസ്റ്റിലേക്ക് കേരള പി.എസ്.സി വിജ്ഞാപനം പുറപ്പെടുവിച്ചു. വിവിധ ഡിഗ്രി പാസായ ഉദ്യോഗാര്‍ഥികള്‍ക്ക് സ്ഥിര സര്‍ക്കാര്‍ ജോലി നേടാനുള്ള സുവര്‍ണാവസരമാണ് കൈവന്നിരിക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ഏപ്രില്‍ 3 നുള്ളില്‍ അപേക്ഷ നല്‍കണം.
തസ്തിക& ഒഴിവ്
കേരള ഫുഡ് ആന്‍ഡ് സേഫ്റ്റി ഡിപ്പാര്‍ട്ട്മെന്റില്‍, ഫുഡ് സേഫ്റ്റി ഓഫീസര്‍. കേരള പി.എസ്.സി വഴി നിയമനം.
പ്രായപരിധി
18 മുതല്‍ 36 വയസ് വരെ പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ജോലിക്കായി അപേക്ഷിക്കാം. എസ്.സി, എസ്.ടി, ഒബിസി മറ്റു സംവരണ വിഭാഗക്കാര്‍ക്ക് വയസിളവുണ്ടായിരിക്കും. അപേക്ഷകര്‍ 1988 ജനുവരി 2നും 2006 ജനുവരി 1നും ഇടയില്‍ ജനിച്ചവരായിരിക്കണം.
യോഗ്യത
ഫുഡ് ടെക്നോളജി, ഡയറി ടെക്നോളജി, ബയോടെക്നോളജി, ഓയില്‍ ടെക്നോളജി, അഗ്രികള്‍ച്ചറല്‍ സയന്‍സ്, വെറ്ററിനറി സയന്‍സസ്, ബയോകെമിസ്ട്രി, മൈക്രോബയോളജി എന്നിവയില്‍ ബിരുദം അല്ലെങ്കില്‍ കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദം അതുമല്ലെങ്കില്‍ കേരത്തിലെ ഏതെങ്കിലും സര്‍വകലാശാലയില്‍ നിന്ന് മെഡിസിനില്‍ ബിരുദം, അല്ലെങ്കില്‍ അതിന്റെ തുല്യത.
ശമ്പളം
ഫുഡ് സേഫ്റ്റി ഓഫീസര്‍ തസ്തികയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടാല്‍ 39,300 രൂപ മുതല്‍ 83,000 രൂപവരെയാണ് മാസ ശമ്പളം. ശമ്പളത്തിന് പുറമെ കേരള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്.
തെരഞ്ഞെടുപ്പ്
കേരള പി.എസ്.സി നടത്തുന്ന ഒ.എം.ആര് പരീക്ഷയും, ഷോര്‍ട്ട് ലിസ്റ്റിങ്ങും, സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്, വ്യക്തിഗത ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
അപേക്ഷ
യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷ നല്‍കാം. ഏപ്രില്‍ 3 വരെയാണ് അവസരം. കൂടുതല്‍ വിവരങ്ങള്‍ക്ക് വിജ്ഞാപനം കാണുക.
അപേക്ഷ: https://thulasi.psc.kerala.gov.in/thulasi
വിജ്ഞാപനം: click here
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."