കരമന അഖില്‍ വധക്കേസ്: അക്രമികള്‍ അനന്തു കൊലക്കേസിലെ പ്രതികളെന്ന് പൊലിസ്, ഒരാള്‍ കസ്റ്റഡിയില്‍
തിരുവനന്തപുരം: കരമന കരുമം ഇടഗ്രാമം സ്വദേശി അഖിലി(26)നെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ കൊടും ക്രിമിനലുകള്‍. 2019ല്‍ അനന്തുവെന്ന യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് ഈ കൊലപാതകത്തിനും പിന്നിലെന്ന് പൊലിസ് പറയുന്നു. അന്ന് അനന്തുവിനെ കൊലപ്പെടുത്തിയതിന് സമാനമായി അതിക്രൂരമായിട്ടാണ് ഇവര്‍ അഖിലിനെയും കൊലപ്പെടുത്തിയത്.
സംഭവത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്തതായി പൊലിസ് അറിയിച്ചു. നാല് പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. കഴിഞ്ഞ ദിവസം ബാറിലുണ്ടായ തര്‍ക്കത്തിന്റെ പ്രതികാരമെന്ന് കൊലയെന്നും പൊലീസ് വ്യക്തമാക്കി. കൊല്ലപ്പെട്ട അഖില്‍ അടക്കം എട്ട് പേര്‍ അടങ്ങുന്ന സംഘവും പ്രതികളും തമ്മിലായിരുന്നു തര്‍ക്കം. ബാറില്‍ വഴി അടഞ്ഞ് നിന്നതുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം തുടങ്ങുന്നത്. കൊല്ലപ്പെട്ട അഖിലിന്റെ സംഘവും പ്രതികളും തമ്മില്‍ അന്നും അടിയുണ്ടായിരുന്നു. ഇതിന്റെ പ്രതികാരമാണ് കൊലപാതകമെന്നാണ് പൊലീസ് പറയുന്നത്.
അഖിലിനെ കമ്പിവടി കൊണ്ട് അടിച്ചും സിമന്റ് കട്ട ഉപയോഗിച്ച് തല തകര്‍ത്തുമാണ് കൊലപ്പെടുത്തിയത്. തുടര്‍ച്ചയായി യുവാവിന്റെ ദേഹത്തും തലയിലും സിമന്റ് കട്ട എറിയുന്നത് സി.സിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."