HOME
DETAILS

കനത്ത മഴ; റെഡ് അലർട്ട്; വിവിധ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

  
Ashraf
July 17 2025 | 15:07 PM

Heavy Rain Red Alert Issued Holiday for Educational Institutions in Three Districts Tomorrow

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കാസർഗോഡ്, കണ്ണൂർ, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ്  ജില്ല കളക്ടർമാർ അവധി പ്രഖ്യാപിച്ചത്. ഈ മൂന്നിടത്തും നാളെ (വെള്ളി) റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാപക മഴയ്ക്കും, കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. 

കാസർ​ഗോഡ്

ജൂലൈ18ന് വെള്ളിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു
കാസർഗോഡ് ജില്ലയിൽ  കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജൂലൈ 18ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. .ജില്ലയിൽ കനത്ത മഴ തുടരുകയുംപ്രധാന നദികൾ കരകവിഞ്ഞൊഴുകുകയും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുകയും ചെയ്തിട്ടുണ്ട് ഇതിന്റെ പശ്ചാത്തലത്തിൽ ജനസുരക്ഷയെ മുൻനിർത്തി ജൂലൈ 18ന്, വെള്ളിയാഴ്ച ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ സ്കൂളുകൾ, കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, അങ്കണവാടികൾ, സ്‌പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്ക്   അവധി ബാധകമാണ്.
മുമ്പ് പ്രഖ്യാപിച്ച എല്ലാ പരീക്ഷകളും (പ്രൊഫഷണൽ, സർവകലാശാലാ, മറ്റു വകുപ്പ് പരീക്ഷകൾ ഉൾപ്പെടെ) നിശ്ചയിച്ച പ്രകാരം തന്നെ നടക്കുന്നതാണ്. പരീക്ഷാ സമയങ്ങളിൽ മാറ്റമില്ല. 

കണ്ണൂർ
 
കണ്ണൂർ ജില്ലയിലെ സ്കൂളുകൾക്ക് വെള്ളിയാഴ്ച അവധി. കണ്ണൂർ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാൽ കണ്ണൂർ ജില്ലയിലെ സ്കൂളുകൾ, അങ്കണവാടികൾ, മതപഠന സ്ഥാപനങ്ങൾ, ട്യൂഷൻ സെൻ്ററുകൾ  എന്നിവക്ക് ജൂലൈ 18ന്  (18/07/2025, വെള്ളിയാഴ്ച) അവധി പ്രഖ്യാപിക്കുന്നു.

വയനാട് 

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. വയനാട് ജില്ലയിൽ നാളെ (ജൂലൈ 18) റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ  ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ വെള്ളിയാഴ്ച (ജൂലൈ 18) അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾക്കും, മതപഠന സ്ഥാപനങ്ങൾക്കും അംഗൻവാടികൾക്കും, ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല
 

Due to ongoing heavy rains, all educational institutions in Kasaragod, Kannur, and Wayanad districts will remain closed as per the order of the respective district collectors.

 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചെങ്കടലിലെ കടലാക്രമണത്തില്‍ കാണാതായ മലയാളി കപ്പല്‍ ജീവനക്കാരന്‍ യെമനില്‍ നിന്ന് കുടുംബത്തെ വിളിച്ചു

Kerala
  •  2 hours ago
No Image

'ഐക്യമാണ് നമ്മുടെ കരുത്തിന്റെ കാതൽ'; യൂണിയന്‍ പ്രതിജ്ഞാ ദിനത്തില്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍

uae
  •  2 hours ago
No Image

ശിവരാത്രി ദിനത്തിൽ കോഴിക്കറി വിളമ്പിയ വിദ്യാർത്ഥിയെ പുറത്താക്കി യൂണിവേഴ്സിറ്റി; മെസ് സെക്രട്ടറിക്ക് 5,000 രൂപ പിഴ

National
  •  2 hours ago
No Image

ഉളളുലഞ്ഞ് അമ്മ സുജ നാട്ടിലെത്തി; മിഥുനെ അവസാനമായി കാണാൻ നാട്ടിലേക്ക്

Kerala
  •  2 hours ago
No Image

പക: പെട്രോളൊഴിച്ചു തീ വയ്ക്കുന്നതിലേക്ക് - ക്രിസ്റ്റഫറിന്റെ നില അതീവ ഗുരുതരം

Kerala
  •  3 hours ago
No Image

തുർക്കിക്ക് ഇന്ത്യൻ തിരിച്ചടി; ടൂറിസം മേഖലയിൽ വൻ സാമ്പത്തിക നഷ്ടം

International
  •  3 hours ago
No Image

കൊടികുത്തി വീടുപൂട്ടി സി.പി.എം നേതാക്കൾ: കൈക്കുഞ്ഞടക്കം കുടുംബം വീടിന് പുറത്ത്, പ്രതിഷേധം

Kerala
  •  3 hours ago
No Image

 പൊന്നുമോനെ ഒരുനോക്കു കാണാന്‍ അമ്മ എത്തും; മിഥുന് വിട നല്‍കാന്‍ നാടൊരുങ്ങി, സംസ്‌കാരം ഇന്ന്

Kerala
  •  3 hours ago
No Image

അപകടങ്ങള്‍ തുടര്‍ക്കഥ: എങ്ങുമെത്താതെ കെഎസ്ഇബിയുടെ എബിസി ലൈന്‍ പദ്ധതി

Kerala
  •  4 hours ago
No Image

പി.എസ്.സി എഴുതണോ; കിടക്കയിൽ നിന്നെഴുന്നേറ്റ് ഓടിക്കോളൂ, ഏഴ് മണി പരീക്ഷ ദുരിതമാകുമെന്ന് ഉദ്യോഗാർഥികൾ

PSC/UPSC
  •  4 hours ago