
നിപ; സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 674 പേര്; 32 പേര് ഹൈയസ്റ്റ് റിസ്ക് കാറ്റഗറിയില്‍ തുടരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ ആകെ എണ്ണം 674 ആയെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ഇന്ന് 84 പേരെകൂടി സമ്പര്‍ക്കപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആകെ 32 പേര് ഹൈയസ്റ്റ് റിസ്ക് പട്ടികയിലും, 111 പേര് ഹൈ റിസ്ക് വിഭാഗത്തിലും തുടരുകയാണ്.
പാലക്കാട് 426, മലപ്പുറം 131, കോഴിക്കോട് 115, എറണാകുളം-തൃശൂര്‍ ജില്ലകളിലായി ഒരാള്‍ വീതവുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. മലപ്പുറം ജില്ലയില്‍ ഇതുവരെ 88 സാമ്പിളുകള്‍ നെഗറ്റീവായിട്ടുണ്ട്. പാലക്കാട് 17, മലപ്പുറം 12 എന്നിങ്ങനെയാണ് ഐസൊലേഷനില്‍ തുടരുന്ന രോഗികളുടെ എണ്ണം.
നിപ സാഹചര്യം വിലയിരുത്തുന്നതിനായി ആരോഗ്യ വകുപ്പ് പ്രത്യേക ഉന്നതതല യോഗം ചേര്‍ന്നു. നാഷണല്‍ ഹെല്‍ത്ത് മിഷന് സ്റ്റേറ്റ് ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍മാര്‍, ജില്ല കളക്ടര്‍മാര്‍, ജില്ല മെഡിക്കല്‍ ഓഫീസര്‍മാര്‍, പൊലിസ് ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
അതേസമയം പാലക്കാട് ജില്ലയില്‍ മണ്ണാര്‍ക്കാട് താലൂക്കില്‍ നിപയെ തുടര്‍ന്ന് മാസ്ക് നിര്‍ബന്ധമാക്കി ആരോഗ്യ വകുപ്പ് ഉത്തരവിറക്കി. ഇതിന് പുറമെ കണ്ടയ്ന്മെന്റ് സോണിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം സംവിധാനവും ഏര്‍പ്പെടുത്തി. പ്രദേശത്തെ സ്കൂളുകളിലെയും, കോളജുകളിലെയും വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ സംഘടിപ്പിക്കാനും തീരുമാനമായിട്ടുണ്ട്.
The total number of people on the Nipah contact list in the state has reached 674, according to Health Minister Veena George. Today, 84 people have been removed from the contact list. Currently, 32 individuals remain under the highest risk category, while 111 people are still classified under the high-risk group.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇന്ത്യൻ ടീമിൽ അവനൊരു സിംഹത്തെ പോലെയാണ്: ഇന്ത്യൻ അസിസ്റ്റന്റ് കോച്ച്
Cricket
• a day ago
'പ്രധാനാധ്യാപികയ്ക്ക് സസ്പെന്ഷന്, കൊല്ലം എ.ഇഒയോട് വിശദീകരണം തേടി' വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ നടപടിയുമായി സര്‍ക്കാര്‍
Kerala
• a day ago
14ാം വയസ്സിൽ ലോകത്തിൽ ഒന്നാമൻ; വീണ്ടും ചരിത്രം സൃഷ്ടിച്ച് വൈഭവ് സൂര്യവംശി
Cricket
• a day ago
'സ്കൂളിനും പ്രധാനാധ്യാപികക്കും വീഴ്ച പറ്റി' വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട്
Kerala
• a day ago
വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം: കുട്ടികള്‍ പറയുന്നത് കേള്‍ക്കാത്തതാണ് കാരണമെന്ന പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ച് ചിഞ്ചു റാണി
Kerala
• a day ago
തിരിച്ചുവരവിൽ പിറന്നത് പുതിയ നാഴികക്കല്ല്; വമ്പൻ നേട്ടത്തിന്റെ തിളക്കത്തിൽ നെയ്മർ
Football
• a day ago
പഹല്‍ഗാം ആക്രമണത്തിന് പിന്നിലെ ദി റെസിസ്റ്റന്‍സ് ഫ്രണ്ടിനെ ആഗോള ഭീകരസംഘടനയായി പ്രഖ്യാപിച്ച് യു.എസ്
International
• a day ago
കണ്ണുരുട്ടി ട്രംപ്, മാപ്പു പറഞ്ഞ് നെതന്യാഹു; ഗസ്സയില്‍ കാത്തലിക്കന്‍ ചര്‍ച്ചിന് നേരെ നടത്തിയ സംഭവം അബദ്ധത്തില്‍ സംഭവിച്ചതെന്ന് ഏറ്റു പറച്ചില്
International
• a day ago
വീണുടഞ്ഞു, രണ്ടുമുറി വീടിന്റെ പ്രതീക്ഷ; പോയത് നേരത്തെ വരാമെന്നു പറഞ്ഞ്, വന്നത് ചേതനയറ്റ്
Kerala
• a day ago
വാണിജ്യ, താമസ മേഖലകളിലെ ഇന്ധനത്തിന് ഇത്തിഹാദ് മാളില്‍ മൊബൈല്‍ ഇലിങ്ക് സ്റ്റേഷന്; സാധാരണ റീടെയില്‍ വിലയില്‍ ലഭ്യം
uae
• a day ago
എല്ലാ പൊലിസ് സ്റ്റേഷനുകളിലും ഇനി റാഗിങ് വിരുദ്ധ സെല്ലുകൾ; ലക്ഷ്യമിടുന്നത് റാഗിങ്ങിൻ്റെ പേരിൽ നടക്കുന്ന ക്രൂരതകൾക്ക് അറുതി വരുത്തൽ
Kerala
• a day ago
എട്ടാം ക്ലാസ് വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം; അധ്യാപകര്‍ക്കെതിരെ നടപടി; പ്രധാനാധ്യാപികയെ സസ്പെന്‍ഡ് ചെയ്യും
Kerala
• a day ago
കനത്ത മഴ; റെഡ് അലര്‍ട്ട്; മൂന്ന് ജില്ലകളില്‍ ഇന്ന് അവധി
Kerala
• a day ago
യുകെ ജനാധിപത്യ പരിഷ്കാരം: വോട്ടിംഗ് പ്രായം 16 ആയി കുറയ്ക്കാൻ പദ്ധതി
International
• 2 days ago
അസമിലെ ഗോൾപാറയിൽ പോലീസ് വെടിവയ്പ്പ്; 19 വയസ്സുകാരൻ മരിച്ചു, നിരവധി പേർക്ക് പരിക്ക്
National
• 2 days ago
എട്ടാം ക്ലാസുകാരന് ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ അധ്യാപകര്‍ക്ക് പിഴവില്ലെന്ന് മന്ത്രി ജെ ചിഞ്ചുറാണി; വിവാദം
Kerala
• 2 days ago
'തബ്ലീഗ് കൊറോണ' ആവിയായി; അഞ്ചുവര്‍ഷത്തിന് ശേഷം തബ്ലീഗ് പ്രവര്‍ത്തകര്‍ക്കെതിരായ കുറ്റപത്രങ്ങളെല്ലാം റദ്ദാക്കി ഹൈക്കോടതി
National
• 2 days ago
കൊലപാതക കുറ്റങ്ങളില്‍ പ്രതികളായ രണ്ടുപേരുടെ വധശിക്ഷ നടപ്പാക്കി സഊദി
Saudi-arabia
• 2 days ago
ഇന്ത്യയുടെ ഊർജ ആവശ്യങ്ങൾക്കാണ് മുൻഗണന; റഷ്യൻ എണ്ണ വ്യാപാരത്തിനെതിരെ നാറ്റോ മേധാവിയുടെ ഉപരോധ ഭീഷണി തള്ളി
International
• 2 days ago
കോഴിക്കോട് പന്തീരാങ്കാവിൽ തെരുവ് നായയുടെ ആക്രമണം; തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു, മൂന്ന് പേർ ആശുപത്രിയിൽ
Kerala
• 2 days ago
ഒഞ്ചിയത്തെ ധീര പോരാളി; ടിപി വധക്കേസ് പ്രതി കെകെ കൃഷ്ണന് അന്ത്യാഭിവാദ്യമര്‍പ്പിച്ച് സിപിഎം നേതാക്കള്‍
Kerala
• 2 days ago