കൊലപാതക കുറ്റങ്ങളില്‍ പ്രതികളായ രണ്ടുപേരുടെ വധശിക്ഷ നടപ്പാക്കി സഊദി
റിയാദ്: വ്യത്യസ്ത കൊലപാതക കേസുകളില്‍ പ്രതികളായ രണ്ടുപേരുടെ വധശിക്ഷ നടപ്പാക്കി സഊദി. കോടതി വിധി പ്രകാരമാണ് വിദേശികളായ ഇവരുടെ വധശിക്ഷ നടപ്പാക്കിയത്. ബംഗ്ലാദേശ് പൗരനായ സൈഫര്‍ റഹ്‌മാന്റെ വധശിക്ഷ മദീനയില്‍ വെച്ചാണ് നടപ്പാക്കിയത്. സ്വന്തം ഭാര്യയെ ആയുധം ഉപയോഗിച്ച് കൊലപ്പെടുത്തിയതിനാണ് ഇയാളുടെ വധശിക്ഷ നടപ്പിലാക്കിയത്. ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി ഭാര്യയെ മാരകായുധം കൊണ്ട് മര്‍ദിച്ച് കൊലപ്പെടുത്തി എന്നാണ് ഇയാള്‍ക്കെതിരെയുള്ള കേസ്. കോടതിയില്‍ പൊലിസ് സമര്‍പ്പിച്ച വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതി ഇയാള്‍ക്ക് വധശിക്ഷ വിധിച്ചത്. കീഴ്‌ക്കോടതി ഉത്തരവ് സുപ്രിം കോടതി ശരിവെച്ചതോടെ വധശിക്ഷ നടപ്പാക്കുന്നതിന് രാജകീയ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
മറ്റൊരു കേസില്‍ പ്രതിയായ ഈജിപ്ഷ്യന്‍ പൗരനേയും വധശിക്ഷയ്ക്ക് വിദേയനാക്കി. സ്വദേശിയായ പൗരനെ കൊലപ്പെടുത്തുകയും ഇയാളുടെ ഭാര്യയെ വധിക്കാന്‍ ശ്രമിക്കുകയും ചെയ്തതിനാണ് ഇയാളുടെ വധശിക്ഷ നടപ്പാക്കിയത്.
അബ്ദുല്‍ മാലിക് ബിന്‍ ബക്കര്‍ ബിന്‍ അബ്ദുല്ല ഖാദിയെ വധിച്ച ഈജിപ്ഷ്യന്‍ പൗരനായ മഹ്‌മൂദ് അല്‍ മുന്തസിര്‍ അഹമ്മദിനെയാണ് വധശിക്ഷയ്ക്ക് വിധേയനാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
സ്വദേശി പൗരന്റെ വീട്ടില്‍ അതിക്രമിച്ചു കടന്ന ഈജിപ്ഷ്യന്‍ പൗരന്‍ 16 തവണ കുത്തിയാണ് സ്വദേശിയെ കൊലപ്പെടുത്തിയത്. തടയാന്‍ ശ്രമിച്ച സ്വദേശിയുടെ ഭാര്യയെയും ഇയാള്‍ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചു. സ്വദേശിയുടെ വീട്ടില്‍ നിന്നും ഇയാള്‍ പണം കവരുകയും ചെയ്തിരുന്നു.
Saudi authorities have carried out the death sentence against two men convicted of murder, reaffirming the Kingdom's strict stance on violent crimes. The executions were conducted as per legal procedures following court verdicts.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."