രാജ്യത്തെ ഏറ്റവും വലിയ ബാംങ്കിംഗ് വായ്പാ തട്ടിപ്പ്: ഡിഎച്ച്എഫ്എൽ മുൻ ഡയറക്ടർ ധീരജ് വാധവാൻ അറസ്റ്റിൽ
മുംബൈ: 34,000 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഡിഎച്ച്എഫ്എൽ മുൻ ഡയറക്ടർ ധീരജ് വാധവാൻ അറസ്റ്റിൽ. സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) മുംബൈയിൽ നിന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. രാജ്യത്തെ ഏറ്റവും വലിയ ബാങ്കിംഗ് വായ്പാ തട്ടിപ്പാണിത്. 17 ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്നാണ് പണം തട്ടിയത്.
തിങ്കളാഴ്ച വൈകിട്ട് മുംബൈയിൽ നിന്ന് കസ്റ്റഡിയിലെടുത്ത വാധവാനെ ചൊവ്വാഴ്ച ഡൽഹിയിലെ പ്രത്യേക കോടതിയിൽ ഹാജരാക്കി. ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. റിപ്പോർട്ടുകൾ പ്രകാരം 2022-ൽ കേസുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചിരുന്നു.
യെസ് ബാങ്ക് അഴിമതിക്കേസുമായി ബന്ധപ്പെട്ട് വധവാനെ നേരത്തെ ഏജൻസി അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തിരുന്നു. 17 ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്ന് 34,000 കോടി രൂപയുടെ തട്ടിപ്പ് നടത്തി രാജ്യത്തെ ഏറ്റവും വലിയ ബാങ്കിംഗ് വായ്പാ തട്ടിപ്പ് നടത്തിയതിനാണ് നിലവിൽ സിബിഐ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഈ വർഷം ഫെബ്രുവരിയിൽ, സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) മുൻ ഡിഎച്ച്എഫ്എൽ പ്രൊമോട്ടർമാരായ ധീരജിൻ്റെയും കപിൽ വാധവൻ്റെയും ബാങ്ക് അക്കൗണ്ടുകൾ, ഓഹരികൾ, മ്യൂച്വൽ ഫണ്ട് ഹോൾഡിംഗുകൾ എന്നിവയുടെ അറ്റാച്ച്മെൻ്റ് മൊത്തം 22 ലക്ഷം രൂപ തിരിച്ചെടുക്കാൻ നിർദ്ദേശിച്ചു.
വെളിപ്പെടുത്തൽ മാനദണ്ഡങ്ങൾ ലംഘിച്ചതുമായി ബന്ധപ്പെട്ട കേസിൽ കഴിഞ്ഞ വർഷം ജൂലൈയിൽ വാധവാൻ സഹോദരന്മാർക്ക് ചുമത്തിയ പിഴ തീർപ്പാക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് മാർക്കറ്റ് റെഗുലേറ്ററുടെ നടപടി.
2023 ജൂലൈയിൽ, ഡിഎച്ച്എഫ്എല്ലിൻ്റെ (ഇപ്പോൾ പിരാമൽ ഫിനാൻസ് എന്നറിയപ്പെടുന്നു) മുൻ പ്രമോട്ടർമാരായ വാധവാൻമാർക്ക് വെളിപ്പെടുത്തൽ നിയന്ത്രണങ്ങൾ ലംഘിച്ചതിന് റെഗുലേറ്ററി അധികാരികൾ ₹10 ലക്ഷം വീതം പിഴ ചുമത്തിയിരുന്നു.
ഡിഎച്ച്എഫ്എൽ ചെയർമാനും എം.ഡിയുമാണ് കപിൽ. ധീരജ് വാധവാൻ കമ്പനിയുടെ നോൺ എക്സിക്യൂട്ടീവ് ഡയറക്ടറാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."