ഹെല്‍മറ്റ് വെറുതേ ധരിച്ചാല്‍ മാത്രം പോരാ, ഇടിയുടെ ആഘാതം കുറയ്ക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം; മുന്നറിയിപ്പുമായി എം.വി.ഡി
ഹെല്‍മറ്റ് കൃത്യമായി ധരിക്കാത്തതിനെതിരെ മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്. മിക്കവാറും ആളുകള്‍ ചടങ്ങിന് വേണ്ടി മാത്രമാണ് ഹെല്‍മറ്റ് ധരിക്കാറുള്ളത്. എന്നാല്‍ അപകടമുണ്ടാകുമ്പോള്‍ ഏറ്റവും കൂടുതല്‍ ആഘാതം ഏല്‍ക്കുന്നത് തലയ്ക്കാണ്. ഇടിയുടെ ആഘാതം കുറയ്ക്കുന്നതിന് ഹെല്‍മറ്റ് കൃത്യമായി ധരിക്കുന്നത് വളരെയധികം ആവശ്യമാണ്.
തലച്ചോറിന് സംഭവിക്കുന്ന പരിക്കുകള്‍ പലതും ആശുപത്രികളില്‍ എത്തിച്ചാല്‍ പോലും ജീവന്‍ രക്ഷിക്കാന്‍ സാധിക്കാതെയും വരുന്നു. ആയതിനാല്‍ ഇടിയുടെ ആഘാതം കുറയ്ക്കുന്നതിനു ഹെല്‍മറ്റ് കൃത്യമായി ധരിക്കുന്നത് വളരെയധികം ആവശ്യകരമാണ്.
നാം പലരും ഹെല്‍മെറ്റുകള്‍ കൃത്യമായി തിരഞ്ഞെടുക്കാന്‍ സാധിക്കാത്തതിന്റെ വീഴ്ചകള്‍ മൂലം അപകടത്തില്‍ പെടുന്നുണ്ട്, ഗുണനിലവാരമുള്ളതും ISI മുദ്രയുള്ളതും Face Shield ഉള്ളതുമായ ഹെല്‍മെറ്റുകള്‍, ശിരസ്സിന് അനുയോജ്യമായ വലിപ്പത്തിലുള്ളതുമായ ഹെല്‍മെറ്റുകള്‍ തിരഞ്ഞെടുക്കുവാന്‍ ആയി ശ്രദ്ധിക്കുക. ഹെല്‍മറ്റിന്റെ പുറം ചട്ടയ്ക്കു താഴെയുള്ള Shock Absorbing Lining അപകടം നടക്കുമ്പോള്‍ തലയോട്ടിയില്‍ ഏല്‍ക്കുന്ന ശക്തമായ ക്ഷതം കുറയ്ക്കുവാന്‍ സഹായിക്കുന്നു മാത്രമല്ല ഗുരുതരമായ പരിക്ക് പറ്റാതെയും സംരക്ഷിക്കുന്നു. ആയതിനാല്‍ അത്തരത്തില്‍ സെലക്ട് ചെയ്ത് ഉപയോഗിക്കുന്ന ഹെല്‍മെറ്റുകള്‍ ധരിച്ച് കൃത്യമായി ധരിച്ച് ചിന്‍ ട്രാപ്പുകള്‍ ഉപയോഗിച്ച് ഹെല്‍മെറ്റ് ശിരസ്സില്‍ മുറുക്കി ഉറപ്പിക്കുവാന്‍ ശ്രദ്ധിക്കണമെന്നും എം.വി.ഡി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
നമുക്കെല്ലാം അറിയാം ഇരുചക്രവാഹനം ഓടിക്കുമ്പോള്‍ ഹെല്‍മെറ്റ് നിര്‍ബന്ധമാണ് എന്നാലും അത് എങ്ങനെ ധരിക്കാതിരിക്കാം എന്ന് ചിന്തിക്കുന്നവര്‍ ഒരുപാട് ഉണ്ട്.
ഇരുചക്ര വാഹനം നിങ്ങള്‍ അപകടത്തില്‍ പെടുമ്പോള്‍ ആഘാതം ഏല്‍ക്കുന്നത് കൂടുതലും തലയ്ക്കാണ് അതിലൂടെ തലയോട്ടിക്ക് പൊട്ടല് സംഭവിക്കുകയും അത്തരത്തില്‍ തല്‍ക്ഷണത്തില്‍ തന്നെ മരണം സംഭവിക്കാനുള്ള സാധ്യത വളരെയധികം കൂടുതലാണ്, തലച്ചോറിന് സംഭവിക്കുന്ന പരിക്കുകള്‍ പലതും ആശുപത്രികളില്‍ എത്തിച്ചാല്‍ പോലും ജീവന്‍ രക്ഷിക്കാന്‍ സാധിക്കാതെയും വരുന്നു. ആയതിനാല്‍ ഇടിയുടെ ആഘാതം കുറയ്ക്കുന്നതിനു ഹെല്‍മറ്റ് കൃത്യമായി ധരിക്കുന്നത് വളരെയധികം ആവശ്യകരമാണ്.
നാം പലരും ഹെല്‍മെറ്റുകള്‍ കൃത്യമായി തിരഞ്ഞെടുക്കാന്‍ സാധിക്കാത്തതിന്റെ വീഴ്ചകള്‍ മൂലം അപകടത്തില്‍ പെടുന്നുണ്ട്, ഗുണനിലവാരമുള്ളതും ISI മുദ്രയുള്ളതും Face Shield ഉള്ളതുമായ ഹെല്‍മെറ്റുകള്‍, ശിരസ്സിന് അനുയോജ്യമായ വലിപ്പത്തിലുള്ളതുമായ ഹെല്‍മെറ്റുകള്‍ തിരഞ്ഞെടുക്കുവാന്‍ ആയി ശ്രദ്ധിക്കുക. ഹെല്‍മറ്റിന്റെ പുറം ചട്ടയ്ക്കു താഴെയുള്ള Shock Absorbing Lining അപകടം നടക്കുമ്പോള്‍ തലയോട്ടിയില്‍ ഏല്‍ക്കുന്ന ശക്തമായ ക്ഷതം കുറയ്ക്കുവാന്‍ സഹായിക്കുന്നു മാത്രമല്ല ഗുരുതരമായ പരിക്ക് പറ്റാതെയും സംരക്ഷിക്കുന്നു. ആയതിനാല്‍ അത്തരത്തില്‍ സെലക്ട് ചെയ്ത് ഉപയോഗിക്കുന്ന ഹെല്‍മെറ്റുകള്‍ ധരിച്ച് കൃത്യമായി ധരിച്ച് ചിന്‍ ട്രാപ്പുകള്‍ ഉപയോഗിച്ച് ഹെല്‍മെറ്റ് ശിരസ്സില്‍ മുറുക്കി ഉറപ്പിക്കുവാന്‍ ശ്രദ്ധിക്കുക, ഇല്ലെങ്കില്‍ ഒരു അപകടം നടക്കുന്ന സമയത്ത് ഇടിയുടെ ആഘാതത്തില്‍ ആദ്യം ഹെല്‍മെറ്റ് തെറിച്ചു പോകാനുള്ള സാധ്യത വളരെയധികം ഏറെയാണ്.
ശെരിയായരീതിയില്‍ ഹെല്‍മെറ്റ് ധരിക്കു ജീവന്‍ നിലനിര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."